login
കാര്‍ഷിക പരിഷ്‌കാരങ്ങള്‍; ഇന്ത്യയുടെ അടുത്ത നിര്‍ണ്ണായക കുതിപ്പ്

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഒരു സവിശേഷ ഘട്ടമായി 2020 ഉം ഓര്‍മിക്കപ്പെടാന്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങള്‍ ഇടയാക്കും

ന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന സന്ദര്‍ഭമായി ഓര്‍മ്മിക്കപ്പെടുന്ന വര്‍ഷമാണ് 1991; ലൈസന്‍സ് രാജ്  അവസാനിപ്പിച്ച വര്‍ഷം. അന്താരാഷ്ട്ര വ്യാപാരം, നിക്ഷേപം, മത്സരം എന്നിവയിലേക്കാണ് ഇന്ത്യ അന്നു വിപണി തുറന്നത്. അതിന്റെ ഫലമായി, കഴിഞ്ഞ മുപ്പതു വര്‍ഷത്തിനിടയില്‍, നമ്മുടെ ആളോഹരി വരുമാനം നാലിരട്ടിയായി വര്‍ദ്ധിച്ചു. എന്നിരുന്നാലും, ഒരു പ്രധാന മേഖല  പരിഷ്‌കരണ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. നമ്മുടെ കാര്‍ഷിക മേഖലയെ പഴയ കാര്‍ഷികോത്പാദന വിപണി സമിതി (എപിഎംസി) നിയമങ്ങള്‍ തന്നെയാണു നിയന്ത്രിച്ചുപോന്നത്. 1991 ന്റെ അതേവിധം ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ ഒരു സവിശേഷ ഘട്ടമായി 2020 ഉം ഓര്‍മിക്കപ്പെടാന്‍ കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങള്‍ ഇടയാക്കും.

നിലവിലുള്ള എപിഎംസി നിയമപ്രകാരം, എല്ലാ കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഗ്രാമച്ചന്തകള്‍ വഴിയാണു സംഭരിക്കുന്നത്. തുടക്കത്തില്‍ കര്‍ഷകരെ സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ഈ ഗ്രാമച്ചന്തകള്‍ പ്രാദേശിക കുത്തകകളായി രൂപാന്തരപ്പെട്ടു. ലേലത്തിലൂടെ സുതാര്യമായി വില നിശ്ചയിച്ചിരുന്ന രീതി മാറി. കര്‍ഷകരെ സംരക്ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത സംവിധാനങ്ങള്‍ അവരെ കഠിനമായി ദ്രോഹിക്കുന്ന നിലയിലേക്കെത്തി. കമ്മീഷന്‍ ഏജന്റുമാരും ഇടത്തരക്കാരും, ഒരേ സമയം ഉല്‍പന്നങ്ങള്‍ വാങ്ങുന്നവരും അനൗപചാരികമായി  പണം കടം കൊടുക്കുന്നവരും എന്ന നിലയില്‍ കര്‍ഷകരുടെ മേല്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിരുന്നു.

തറവില (എംഎസ്പി) ഉയര്‍ത്തുക എന്നതും പരിഹാരമായിരുന്നില്ല.  എംഎസ്പിയില്‍ പൊതുസംഭരണത്തിന്റെ ഗുണം എല്ലാ കര്‍ഷകരിലും 6 ശതമാനം മാത്രമാണ് എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.  എന്നാല്‍, ശേഷിക്കുന്ന 94 ശതമാനം കര്‍ഷകരും തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ തുറന്ന വിപണിയില്‍  വില്‍ക്കുന്നുണ്ടാകണം എന്ന നിഗമനത്തിലെത്താന്‍ ഇത് കാരണമായി.  സത്യത്തില്‍, അവശേഷിക്കുന്ന ഈ കര്‍ഷകര്‍ക്ക് ആ മെച്ചം ഉണ്ടായിരുന്നില്ല.  കൃഷിയിടത്തില്‍ നിന്നുതന്നെ ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനു കാര്യമായ ശ്രമം ഉണ്ടായിരുന്നില്ല.  അതിനാല്‍, അവശേഷിക്കുന്ന കര്‍ഷകര്‍ക്ക് തുറന്ന വിപണിയില്‍ പ്രവേശിക്കാനുള്ള മെച്ചം ഉണ്ടായിരുന്നില്ല.  അതിന്റെ ഫലമായി, നമ്മുടെ ഭക്ഷ്യ ഉല്‍പ്പാദനത്തിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമേ നാം സംസ്‌കരിക്കുന്നുള്ളൂ.  വിഘടിച്ച വിപണന ശൃംഖല കാരണം ഉല്‍പ്പാദനം പാഴാകുന്നത് പ്രതിവര്‍ഷം 90,000 കോടി രൂപയുടെയാണ്. മത്സര കമ്പോളങ്ങളുടെ അഭാവത്തില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന വില ഉപഭോക്താക്കള്‍ നല്‍കുന്ന ചില്ലറ വില്‍പ്പന വിലയുടെ ഒരു ഭാഗം മാത്രമാണ്.

ഈ തെറ്റ് തിരുത്താന്‍, തുടര്‍ച്ചയായുള്ള സര്‍ക്കാര്‍ കമ്മിറ്റികള്‍, ദൗത്യ സംഘങ്ങള്‍, റിപ്പോര്‍ട്ടുകള്‍ എല്ലാം  നല്‍കിയിട്ടുള്ളത് ഒരേ ശുപാര്‍ശകളാണ്. ഒന്നാമതായി, ഗ്രാമച്ചന്ത സമ്പ്രദായം മത്സരാധിഷ്ഠിതമാകണം. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മൊത്തക്കച്ചവടക്കാര്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും വില്‍ക്കാന്‍ ഒന്നിലധികം വഴികള്‍ ഉണ്ടാകണം. നിലവിലുള്ള എപിഎംസി സമ്പ്രദായം ഇത് നിരുത്സാഹപ്പെടുത്തി. രണ്ടാമതായി, ഭക്ഷ്യ സംസ്‌കരണ വ്യവസായവുമായി ബന്ധം വര്‍ദ്ധിപ്പിക്കുന്നതിന് കരാര്‍ കൃഷിക്ക് ഒരു ചട്ടക്കൂട് ആവശ്യമാണ്. കരാര്‍ കൃഷി സ്വന്തം നിലയില്‍ നിക്ഷേപ തീരുമാനങ്ങള്‍ ആസൂത്രണം ചെയ്യാനും കര്‍ഷകരെ അനുവദിക്കും. മൂന്നാമത്, അവശ്യവസ്തു നിയമം നടപ്പിലാക്കിയ രീതി വിപണന ശൃംഖലയിലെ നിക്ഷേപങ്ങളെ നിരുത്സാഹപ്പെടുത്തി. അനുനയിപ്പിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടും സംസ്ഥാന സര്‍ക്കാരുകളുടെ  പരിഷ്‌കരണ ശ്രമങ്ങള്‍ കേവലം ഉപരിപ്ലവമായിരുന്നു. തല്‍ഫലമായി, സമ്പദ് വ്യവസ്ഥയുടെ ബാക്കി ഭാഗങ്ങള്‍ ആധുനീകരിക്കപ്പെട്ടപ്പോള്‍, കൃഷി കൂടുതല്‍ പിന്നിലായി.

ഈ പ്രധാന ആശങ്കകള്‍ തന്നെയാണ് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍, 2020;  2020 ലെ പ്രൈസ് അഷ്വറന്‍സ്, ഫാം സര്‍വീസസ് ബില്‍ സംബന്ധിച്ച കര്‍ഷകരുടെ (ശാക്തീകരണവും സംരക്ഷണവും) കരാര്‍;  അവശ്യവസ്തുക്കളുടെ (ഭേദഗതി) ബില്‍, 2020 എന്നിവയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുന്നത്. സംസ്‌കരിക്കാവുന്ന ഇനങ്ങള്‍ വളര്‍ത്തുന്നതിനും ഉറപ്പുള്ള വിലയ്ക്ക് വില്‍ക്കുന്നതിനും കര്‍ഷകര്‍ക്ക് ഭക്ഷ്യ സംസ്‌കരണക്കാരുമായി കരാറുകളില്‍ ഏര്‍പ്പെടാനും കഴിയും. അവരുടെ ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കൊക്കെ, എവിടെ വില്‍ക്കുന്നു എന്നതില്‍ അവരെ നിയന്ത്രിക്കില്ല.  കാര്‍ഷിക സേവന ദാതാക്കളുമായി അവര്‍ക്ക് കരാറുകളില്‍ ഏര്‍പ്പെടാനും കഴിയും.  ഇത് 'കൃഷി ഒരു സേവനത്തിന് ' വലിയ കുതിപ്പു നല്‍കും. നിര്‍മിത ബുദ്ധി പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുകൊണ്ട് നിരവധി അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഈ ഇടത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഒരു രാജ്യത്തിന്റെ വികസന പ്രക്രിയയില്‍, കാര്‍ഷിക നവീകരണം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. നിലവിലെ മഹാമാരി നമുക്ക് ഒരു മികച്ച അവസരം നല്‍കുന്നു. ഉല്‍പ്പാദന മേഖലയിലെ സംരംഭങ്ങളുമായി ചേര്‍ന്ന് കാര്‍ഷിക മേഖലയിലെ നയപരമായ പ്രവര്‍ത്തനങ്ങളെ വിലയിരുത്തണം. കേന്ദ്രതലത്തില്‍ നിരവധി തൊഴില്‍ നിയമങ്ങളെ യുക്തിസഹമാക്കുകയും വ്യവസായ നടത്തിപ്പ് സുഗമമാക്കുന്നതിനും വിദേശ നിക്ഷേപം ക്ഷണിക്കുന്നതിനും ഉല്‍പാദനത്തില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് ലോക്സഭയില്‍ മൂന്നു ലേബര്‍ കോഡുകള്‍ അവതരിപ്പിച്ചത്. അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപവും അനുബന്ധ സ്പില്‍ഓവര്‍ ഇഫക്റ്റുകളും കാര്‍ഷികേതര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കാരണമാകും.

ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാ ബദ്ധത മാര്‍ക്കറ്റിംഗിലെ പരിഷ്‌കാരങ്ങള്‍ക്ക് പൂരകമാണ്.  കൃഷിയിട അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എഐഎഫ്) ആരംഭിച്ചു. അതില്‍ സംഭരണ കേന്ദ്രങ്ങളും പ്രീ-പ്രോസസ്സിംഗ് സൗകര്യങ്ങളും ഉള്‍പ്പെടുന്നു. കര്‍ഷക ഉല്‍പാദന കമ്പനികളും കൂട്ടായ്മകളും വഴി കര്‍ഷകരെ കൂട്ടി യോജിപ്പിക്കുന്നതിനുള്ള നിരന്തര ഊന്നല്‍ അവരുടെ വിലപേശല്‍ ശേഷി വര്‍ദ്ധിപ്പിക്കും.

ഇന്ത്യ ഇതിനകം തന്നെ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ്; ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, മത്സ്യം എന്നിവയുടെ രണ്ടാമത്തെ വലിയ ഉത്പാദക രാജ്യം. നമ്മുടെ ഉല്‍പ്പാദനക്ഷമതാ നില താരതമ്യപ്പെടുത്താവുന്ന രാജ്യങ്ങളെക്കാള്‍ കുറവായിരിക്കുമ്പോഴാണ് ഇത്. എന്നിരുന്നാലും, ആഗോള ഭക്ഷ്യ കയറ്റുമതി വിപണികളില്‍ ഇന്ത്യയുടെ പങ്ക് 2.3% ആണ്, കുറഞ്ഞ മൂല്യവര്‍ദ്ധനവോടു കൂടി. അതിനാല്‍, ഇന്ത്യയുടെ ഉല്‍പ്പാദനക്ഷമതാ നില ആഗോളതലത്തിലെ മികച്ച സമ്പ്രദായങ്ങളുമായി കിടപിടിച്ചാല്‍, ആഗോള ഭക്ഷ്യ വിതരണ ശൃംഖലയിലെ ഒരു പ്രധാന കണ്ണിയായി ഇന്ത്യക്ക് ഉയര്‍ന്നുവരാന്‍ കഴിയും.

കാര്‍ഷിക മേഖലയിലെ പരിഷ്‌കാരങ്ങളെ ചരിത്രപരമെന്നാണ് വിശേഷിപ്പിക്കുന്നത്.  ഈ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന് ഇടനിലക്കാരെ പാടേ ഒഴിവാക്കാന്‍ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ പിന്തുണ ആവശ്യമാണ്.  ഈ പരിഷ്‌കാരങ്ങളുടെ നേട്ടങ്ങള്‍ കര്‍ഷകരുടെ പടിവാതില്‍ക്കല്‍ എത്തിക്കുക എന്നതാണ് അടുത്ത ഘട്ടം. സാങ്കേതികവിദ്യക്ക് തുണയാകാന്‍ കഴിയുന്നത് ഇവിടെയാണ്. നമ്മുടെ 500 ദശലക്ഷത്തില്‍പരം വരുന്ന  തൊഴില്‍ ശക്തിയില്‍ 43 ശതമാനവും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ഈ പരിഷ്‌കാരങ്ങളുടെ ഫലമായി ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റത്തിന് വിധേയമാകും. ഒപ്പം ഇത് നവീകരണത്തിന്റെയും സമൃദ്ധിയുടെയും ഒരു കാലഘട്ടത്തിലേക്ക് നമ്മെ നയിക്കുകയും ചെയ്യും.

 

അമിതാഭ് കാന്ത്

(നിതി ആയോഗ് സിഇഒ)

comment

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.