login
മഹാകവിയും വെറ്റിലച്ചെല്ലവും

കവിത

സുകു മരുതത്തൂര്‍  

 

വെറ്റിലച്ചെല്ലത്തിനുള്ളില്‍ സ്ഫുരിക്കുന്ന

ഉറ്റബന്ധത്തിന്‍ കഥയൊന്നുചൊല്ലാം

ഒത്തിരികാലങ്ങള്‍ മുമ്പേ നടന്നൊരു

ഇഷ്ടാനുഭവത്തിന്‍ കഥയൊന്നു ചൊല്ലാം

 

നെയ്യാറിന്‍തീരത്തു നെയ്യാറ്റിന്‍കരയിലാ

നെയ്യുണ്ണി വാഴുന്ന കോവില്‍ തന്നില്‍

മധ്യാഹ്നനേരത്താകോവിലിന്‍ ചാരത്തു

എന്‍ ഗുരുനാഥനിരുന്നു മെല്ലെ

 

ഒത്തിരി കാര്യങ്ങള്‍ ചൊല്ലുന്ന കൂട്ടത്തില്‍

മറ്റൊരു കാര്യവും ചൊന്നു  വേഗം

'കൃഷ്ണ ഭഗവാന്റെ മുമ്പിലിരുന്നുഞാനി -

ത്തിരി ശ്ലോകം രചിച്ചുപോയി

 

*കൃഷ്ണകഥയായ ഭാഗവതത്തിനു

ഒക്കുമീ ശ്ലോകമിന്നേറെ ഭാഗ്യം '!

ധന്യമുഹൂര്‍ത്തമാനേരം കഴിയവേ

ഒന്നുരിയാടിയാമാന്യദേഹം

 

അല്പംപ്രയാസം കലര്‍ന്നുള്ള വാക്കുകള്‍

ശ്രദ്ധയാല്‍ ഞാനും ശ്രവിച്ചുനിന്നു.

'കണ്ടില്ലയെന്റെയാ വെറ്റിലച്ചെല്ലത്തെ

ഉണ്ടോ അതെങ്ങാനും;കണ്ടിട്ടുണ്ടോ ? '

 

ഞാനും തെരഞ്ഞുവാവെറ്റിലച്ചെല്ലത്തെ

കോവില്‍പരിസരമാകെയന്നു.

കാണാതിരുന്നപ്പോളെന്‍ മനമോടിയാ

'ഊരുട്ടുകാലായി' ല്‍ പെട്ടെന്നപ്പോള്‍

 

'മാധവിമന്ദിര'മേറെ  പുകള്‍ കേട്ട

വീടാണു നാട്ടില്‍ സുപരിചിതം

ഗാന്ധിതന്‍ ശിഷ്യനാം ജി .രാമചന്ദ്രന്റെ

വീടന്നു കാണുവാന്‍ പോയകാര്യം

 

രാവിലെയെത്തിയാവീട്ടില്‍ 'തപസ്യ' തന്‍

അംഗങ്ങള്‍ക്കൊപ്പം അക്കിത്തവും

കാണാന്‍ കൊതിപൂണ്ട ഗേഹത്തിലിത്തിരി

നേരമിരുന്നതുമോര്‍ത്തുപോയി !

 

വെറ്റിലച്ചെല്ലമവിടെ മറന്നിട്ടു

കൃഷ്ണനെക്കാണാന്‍ വന്നതാണോ ?

സംശയമുള്ളിലുദിക്കവേ ഞാനന്നു

എത്തുവാന്‍ നോക്കിയാവീട്ടിലേയ്ക്കു.

 

പെട്ടെന്ന് ഞാനൊരു വാഹനമേറിയാ

'മാധവി മന്ദിരം' തന്നിലെത്തി

വീടിന്റെയുമ്മറ കോണതില്‍ കണ്ടു ഞാന്‍

നാടിന്റെ 'പൈതൃകചെല്ല'ത്തിനെ !

 

ആമോദമേറെ മനസ്സില്‍ കയറ്റി ഞാന്‍

ആ ചെല്ലവും കൊണ്ടുടന്‍  കോവിലെത്തി

ആത്മസംതൃപ്തിയാല്‍ 'വെറ്റിലച്ചെല്ല'ത്തെ-

യെന്‍ ഗുരു കൈകളിലേല്‍പ്പിച്ചു ഞാന്‍

 

സ്വായത്തമായൊരു പുഞ്ചിരിയേകിയാ

കാവ്യസാമ്രാട്ടാന്നു നിന്ന ചിത്രം !

ഓര്‍ത്തു മനസ്സില്‍ ഞാന്‍ സംതൃപ്തി നേടുന്നു.

ആ കാവ്യസൂര്യനെ പ്രണമിച്ചു നില്‍ക്കുന്നു .

 

 

comment

LATEST NEWS


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.