login
ഗോമൂത്രത്തിന് ഔഷധഗുണം; ആരോഗ്യം നിലനിര്‍ത്താന്‍ എല്ലാദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം അക്ഷയ്കുമാര്‍

ഡിസ്‌കവറി ചാനലിലെ മാന്‍ വേഴ്‌സസ് വൈല്‍ഡിലൂടെ ലോകപ്രശസ്തനായ ബെയര്‍ ഗ്രില്‍സുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് അക്ഷയ് കുമാര്‍ ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. നടി ഹുമാ ഖുറേഷിയും താരത്തോടൊപ്പമുണ്ടായിരുന്നു.

മുംബൈ: ഗോമൂത്രത്തിന് ഔഷധഗുണമുണ്ടെന്നും താന്‍ ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ഡിസ്‌കവറി ചാനലിലെ മാന്‍ വേഴ്‌സസ് വൈല്‍ഡിലൂടെ ലോകപ്രശസ്തനായ ബെയര്‍ ഗ്രില്‍സുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവിനിടെയാണ് അക്ഷയ് കുമാര്‍ ഗോമൂത്രം കുടിക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്. നടി ഹുമാ ഖുറേഷിയും താരത്തോടൊപ്പമുണ്ടായിരുന്നു. 

അക്ഷയ് കുമാറിനൊപ്പമുള്ള 'ഇന്‍ ടു ദ വൈല്‍ഡ്' എന്ന പ്രത്യേക എപ്പിസോഡിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു ബെയര്‍ ഗ്രില്‍സ്. ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ്വിലെ അനുഭവങ്ങളോടൊപ്പം അക്ഷയ്‌യുടെ ആരോഗ്യത്തെ കുറിച്ചും സാഹസങ്ങളോടുള്ള താല്‍പര്യങ്ങളെ കുറിച്ചും വാചാലനായി സംസാരിച്ച ഗ്രില്‍സ്, താരം ആന പിണ്ടം കൊണ്ടുള്ള ചായ കുടിച്ച കാര്യവും പറഞ്ഞു. നടി ഹുമാ ഖുറേഷിക്ക് അതിനെ കുറിച്ച് കൂടുതല്‍ അറിയണമായിരുന്നു. അതിന് മറുപടിയായി അക്ഷയ് പറഞ്ഞത് - ആരോഗ്യം നിലനിര്‍ത്താന്‍ ആയുര്‍വേദ കാരണങ്ങളാല്‍ ദിവസവും ഗോമൂത്രം കുടിക്കുന്ന തനിക്ക് ആന പിണ്ടം ചായ ഒന്നുമല്ല', എന്നായിരുന്നു.

അക്ഷയ് കുമാര്‍ ഈഗോയില്ലാത്ത തമാശക്കാരനാണെന്നായിരുന്നു  ഗ്രില്‍സിന്റെ പ്രതികരണം. വിനയത്തോടെ പെരുമാറുന്ന താരത്തിന്റെ ശാരീരികക്ഷമതയും ഗംഭീരമാണ്. ഇത്രയും വര്‍ഷമായി നിരവധി അതിഥികള്‍ തന്റെ പ്രോഗ്രാമില്‍ വന്നിട്ടുണ്ടെങ്കിലും അക്ഷയ് കുമാര്‍ ഏറ്റവും മികച്ച അതിഥികളില്‍ ഒരാളായിരുന്നുവെന്നും ബെയര്‍ ഗ്രില്‍സ് വ്യക്തമാക്കി.

 

comment

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.