login
സുശാന്തിന്റെ മരണത്തില്‍ പങ്കുണ്ടെന്ന് വ്യാജവാര്‍ത്ത നല്‍കി; യൂട്യൂബര്‍ റാഷിദ് സിദ്ദിഖിക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി അക്ഷയ് കുമാര്‍

റാഷിദിന്റെ വ്യാജ വിഡിയോകളും പ്രചരണങ്ങളും മാനസികമായി അസ്വസ്ഥനാക്കിയെന്നും സല്‍പ്പേരിനെ ബാധിച്ചെന്നും അക്ഷയ്കുമാര്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു. റാഷിദ് നിരുപാധികം മാപ്പു പറയണമെന്നും ആവശ്യപ്പെടുന്നു.

മുംബൈ: സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധമുണ്ടെന്ന്  പ്രചരിപ്പിച്ചെന്നാരോഹിച്ച് യൂട്യൂബര്‍ക്കെതിരെ അഞ്ഞൂറുകോടിയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് നടന്‍ അക്ഷയ് കുമാര്‍. സുശാന്തിന്റെ മരണത്തിന് ഉത്തരവാദികള്‍ എന്ന തരത്തില്‍ നിരവധി ഹിന്ദി ചലച്ചിത്ര പ്രവര്‍ത്തകരെക്കുറിച്ച് യൂട്യൂബില്‍ വീഡിയോകള്‍ ചെയ്ത ബീഹാര്‍ സ്വദേശി റാഷിദ് സിദ്ദിഖിക്കെതിരെയാണ് അക്ഷയ് കുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.  

എഫ്എഫ് ന്യൂസ് എന്ന തന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് സുശാന്തിന്റെ മരണത്തെക്കുറിച്ച് റാഷിദ് നിരവധി വീഡിയോകള്‍ അപ്‌ലോഡ് ചെയ്തത്. ബോളിവുഡിലെ പ്രശസ്തരെ പ്രതിസ്ഥാനത്തു നിര്‍ത്തിയ വീഡിയോകള്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടു. പതിനഞ്ചു ലക്ഷത്തോളം രൂപ റാഷിദിന് ഇതിലൂടെ വരുമാനം ലഭിച്ചു എന്നാണ് കണക്ക്.  

 മഹേന്ദ്രസിങ് ധോണിയുടെ ജീവചരിത്ര സിനിമയായ എംഎസ് ധോണി, ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ നായകവേഷം സുശാന്തിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നുവെന്നായിരുന്നു എന്നാണ് റാഷിദ് ആദ്യം ആരോപിച്ചത്. കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യയോഗങ്ങള്‍ നടത്താനും റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാനും അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് യുട്യൂബ് ചാനലിലൂടെ പിന്നീട് ആരോപിച്ചിരുന്നു.  

റാഷിദിന്റെ വ്യാജ വിഡിയോകളും പ്രചരണങ്ങളും  മാനസികമായി അസ്വസ്ഥനാക്കിയെന്നും സല്‍പ്പേരിനെ ബാധിച്ചെന്നും അക്ഷയ്കുമാര്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു. റാഷിദ് നിരുപാധികം മാപ്പു പറയണമെന്നും ആവശ്യപ്പെടുന്നു.  

 

 

 

comment

LATEST NEWS


ലോട്ടറി തട്ടിപ്പ് അന്നുണ്ടായിരുന്നു; ഇന്നുമുണ്ടോ എന്നറിയില്ല: കെ. സുരേഷ് കുമാര്‍


കൊറോണ വാക്‌സിന്‍ വികസനത്തിന് കേന്ദ്രം 900 കോടി അനുവദിച്ചു; വൈറസ് ബാധിതരായ ശാസ്ത്രജ്ഞരെയടക്കം രാജ്യത്തെത്തിച്ച് വ്യോമസേന


ദല്‍ഹിയിലേക്കുള്ള എല്ലാ വഴികള്‍ തടയുമെന്ന് പ്രതിപക്ഷ കര്‍ഷക സംഘടനകള്‍; ജനങ്ങളെ ബന്ദിയാക്കാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍


കേരളത്തില്‍ മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ വികസനമെത്തിക്കുന്നതില്‍ പരാജയപ്പെട്ടു; കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലെത്താന്‍ എന്‍ഡിഎ ജയിക്കണമെന്ന് കുമ്മനം


സി.എം. രവീന്ദ്രന് നിക്ഷേപം?; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലും എന്‍ഫോഴ്‌മെന്റ് റെയ്ഡ്


ന്യൂനമര്‍ദം അതിതീവ്രമായി; ചുഴലിക്കാറ്റായി മാറുമെന്ന് ഉറപ്പിച്ച് നിരീക്ഷകര്‍; ബുര്‍വിയുടെ കൃത്യമായ ദിശ ഒരു ദിവസത്തിനുള്ളില്‍ വ്യക്തമാകും


സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍


കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി സലാം അറസ്റ്റില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.