login
ഇനിയും ആക്രമണം ഉണ്ടാവും; പ്രവാചക കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചതില്‍ ഫ്രാന്‍സിനെ ഭീഷണിപ്പെടുത്തി അല്‍ ഖ്വയ്ദ; വന്‍സുരക്ഷയൊരുക്കി ഫ്രഞ്ച് സര്‍ക്കാര്‍

2015 ലെ ആക്രമണം ഇനിയും ഉണ്ടാവില്ലെന്ന് വിചാരിക്കുന്നത് തെറ്റാണെന്ന് അല്‍ ഖ്വയ്ദയുടെ മുന്നറിയിപ്പ് നല്‍കി. അല്‍ ഖ്വയ്ദ പ്രസിദ്ധീകരണത്തിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്.

പാരീസ്: മതതീവ്രവാദികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് പ്രഖ്യാപിച്ച് ഷാര്‍ലി എബ്ദോ മാഗസിന്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ച സംഭവത്തില്‍ ഫ്രാന്‍സിനെതിരെ ഭീഷണിയുമായി അല്‍ ഖ്വയ്ദ. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ 12 പേരുടെ മരണത്തിന് ഇരയായ ഫ്രാന്‍സിലെ വാരിക ഷാര്‍ലി എബ്ദോ  മതതീവ്രദികളെ ചൊടിപ്പിച്ച പ്രവാചകന്റെ കാര്‍ട്ടൂണ്‍ കഴിഞ്ഞ മാസം പുനഃപ്രസിദ്ധീകരിച്ചിരുന്നു.  

2015 ലെ ആക്രമണം ഇനിയും ഉണ്ടാവില്ലെന്ന് വിചാരിക്കുന്നത് തെറ്റാണെന്ന് അല്‍ ഖ്വയ്ദയുടെ മുന്നറിയിപ്പ് നല്‍കി. അല്‍ ഖ്വയ്ദ  പ്രസിദ്ധീകരണത്തിലൂടെയാണ്  ഭീഷണി മുഴക്കിയിരിക്കുന്നത്.  ഈ കാര്‍ട്ടൂണുകളെ നിന്ദ്യമെന്ന് വിശേഷിപ്പിച്ച പ്രസിദ്ധീകരണത്തില്‍ 2015 ലെ ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍കൊയ്സ് ഹൊളണ്ടിനു നല്‍കിയ അതേ സന്ദേശം തന്നെയാണ് ഇപ്പോഴത്തെ പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിനും നല്‍കാനുള്ളതെന്നും അല്‍ ഖ്വയ്ദ പറയുന്നു.

പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചതിന് 2015 ജനുവരി ഏഴിന് വാരികയുടെ പാരീസ് ഓഫീസില്‍ മുഖംമൂടി ധരിച്ച തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ ഫ്രാന്‍സിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. സെയ്ദ്, ഷെരീഫ് കോച്ചി എന്നീ സഹോദരന്‍മാര്‍ തോക്കുമായെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഇരുവരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് 14 അക്രമികളെ പിടികൂടിയിരുന്നു. ഇവരെ ഫ്രഞ്ച് ഭരണകൂടം വിചാരണ ചെയ്യാന്‍ തുടങ്ങവെയാണ് വിവാദ കാര്‍ട്ടൂണ്‍ വാരിക വീണ്ടും പ്രസിദ്ധീകരിച്ചത്.  

തങ്ങള്‍ എഴുന്നേറ്റ് തന്നെ നില്‍ക്കുമെന്നും ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ലെന്നും ഒരിക്കലും  വിട്ടുകൊടുക്കില്ലെന്നും വാരികയുടെ ഡയറക്ടര്‍ ലോറന്റ് റിസ് സോറിസോ മുഖപ്രസംഗത്തിലെഴുതി.  കവര്‍ ചിത്രത്തില്‍ കൊല്ലപ്പെട്ട ജീന്‍ കാബുട്ട് വരച്ച മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ ഉള്‍പ്പെടുത്തി. 'വെറും ഇതിന്റെ പേരില്‍, അതെല്ലാം' എന്ന വലിയ തലക്കെട്ടും നല്‍കിയിരുന്നു.  ഭീഷണിയുമായി  മതതീവ്രവാദികള്‍ വീണ്ടും രംഗത്തുവന്നതോടെ വാരികയുടെ ഓഫീസിന് വന്‍ സുരക്ഷയാണ് ഫ്രഞ്ച് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.  

comment

LATEST NEWS


സുദര്‍ശന്‍ ന്യൂസ് ടെലിവിഷന്‍ പോഗ്രാം ചട്ടങ്ങള്‍ ലംഘിച്ചു; യുപിഎസ്സി ജിഹാദ് വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടി; ചാനലിന് നോട്ടീസ് നല്‍കി


ലഹരിമരുന്ന് കേസ് വന്‍സ്രാവുകളിലേക്ക്; ദീപിക പദുക്കോണ്‍ അടക്കം നാലുനടിമാര്‍ക്ക് എന്‍സിബി നോട്ടീസ്; മൂന്നു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം


മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നാളെ സമ്മാനിക്കും


കള്ളപ്പണം വെളുപ്പിക്കലിന് പൂട്ട്; ആര്‍ബിഐ നിയന്ത്രണത്തിലാകുന്നത് 1540 സഹകരണ ബാങ്കുകളും 8.6 കോടി നിക്ഷേപകരും; സാമ്പത്തിക അച്ചടക്കത്തിലേക്ക് രാജ്യം


ഉപയോക്താക്കളുടെ പരിരക്ഷ മുഖ്യം: 'സൂം' സുരക്ഷക്കായി പുതിയ സംവിധാനം; ടുഫാക്ടര്‍ ഓഥന്റിക്കേഷന്‍ അവതരിപ്പിച്ചു


സ്പര്‍ശന രഹിത ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ഇന്ത്യ; എസ്ബിഐ കാര്‍ഡ്, ഗൂഗിള്‍ പേ സഹകരണത്തില്‍ ഇടപാടു നടത്താനുള്ള സൗകര്യം; പുതിയ ചുവടുവെയ്പ്പ്


തമിഴ്‌നാട്ടില്‍ മന്ത്രിയുടെ പിഎയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി; പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെ വഴിയില്‍ ഉപേക്ഷിച്ചു കടന്നു


ബാലഗോകുലം ദക്ഷിണ-മധ്യ മേഖലയ്ക്ക് ഭാരവാഹികളായി, സുനിൽ കുമാർ പ്രസിഡന്റ്, സുഗീഷ് വി.എസ് ജനറൽ സെക്രട്ടറി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.