login
നുണപ്രചാരണം പൊളിഞ്ഞു ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ എംപിമാരും, മന്ത്രിമാരും

bypass

ആലപ്പുഴ: അഞ്ചു പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവില്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ചെയ്യുമ്പോള്‍ ചടങ്ങിന്റെ ശോഭ കെടുത്താനുള്ള എ.എം. ആരീഫിന്റെയും, കെ. സി. വേണുഗോപാലിന്റെയും കുപ്രചാരണം പൊളിഞ്ഞു. ചടങ്ങില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരെയും, എംപിമാരെയും ഉള്‍ക്കൊള്ളിച്ചുള്ള പ്രോഗ്രാം നോട്ടീസ് പുറത്തിറങ്ങി. 28ന് ഉച്ചയ്ക്ക് ഒന്നിന് കളര്‍കോടാണ് ഉദ്ഘാടന ചടങ്ങ്.  പങ്കെടുക്കുന്നവര്‍ക്കെല്ലാം നാല് മിനിറ്റ് സമയം വീതമാണ് അനുവദിച്ചിട്ടുള്ളത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും, മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ജി. സുധാകരന്‍ അദ്ധ്യക്ഷനാകും. ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രിമാരായ, വി. മുരളീധരന്‍, വി. കെ. സിങ്, ജില്ലയില്‍ നിന്നുള്ള മന്ത്രിമാരായ തോമസ് ഐസക്ക്, പി.തിലോത്തമന്‍, എംപിമാരായ കെ. സി. വേണുഗോപാല്‍, എ.എം. ആരീഫ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.

ഇതോടെ ആരീഫും, വേണുഗോപാലടക്കമുള്ളവരും, കോണ്‍ഗ്രസ് നേതൃത്വവും നുണപ്രചരണമാണ് നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട   മുഴുവന്‍ ജനപ്രതിനിധികളെയും കേന്ദ്രസര്‍ക്കാര്‍ ഉദ്ഘാടന ചടങ്ങില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

  comment

  LATEST NEWS


  കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്‍


  വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)


  കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും


  സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം


  ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം


  നീതി വൈകിപ്പിക്കലും നീതി നിഷേധം


  അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി


  ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് അശ്വഥ് നാരായണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.