login
പോലീസ്‍ കള്ളക്കേസില്‍ കുടുക്കിയെന്ന് ആക്ഷേപം: പൂര്‍വസൈനികന്‍ ആത്മഹത്യ ചെയ്ത നിലയില്‍

മൃതദേഹം കളക്ടര്‍ എത്താതെ പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുനല്‍കില്ലെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. തുടര്‍ന്ന് മരണത്തില്‍ കേസ് എടുക്കുമെന്ന പോലീസ് ഉന്നത ഉദ്യോഗസ്ഥറുടെ ഉറപ്പില്‍ മൃതദേഹം വിട്ടുനല്‍കി.

ഉദയകുമാര്‍

കുണ്ടറ: ബിജെപി പ്രവര്‍ത്തകന്റെ ആത്മഹത്യ പോലീസ് രജിസ്റ്റര്‍ ചെയ്ത കള്ളക്കേസില്‍ മനംനൊന്തെന്ന് ബന്ധുക്കള്‍. ചെറുമൂട് കണ്ണമ്പലത്തില്‍ വീട്ടില്‍ ഉദയകുമാറി(46) നെയാണ് ഇന്നലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. പൂര്‍വസൈനികനായ ഉദയകുമാറിന്റെ മരണത്തില്‍ സിപിഎമ്മിന്റെ പ്രാദേശികനേതാക്കള്‍ക്കും പങ്കുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.  

മൃതദേഹം കളക്ടര്‍ എത്താതെ പോസ്റ്റ്മോര്‍ട്ടത്തിന് വിട്ടുനല്‍കില്ലെന്ന് ആരോപിച്ച്  ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. തുടര്‍ന്ന് മരണത്തില്‍ കേസ് എടുക്കുമെന്ന പോലീസ് ഉന്നത ഉദ്യോഗസ്ഥറുടെ ഉറപ്പില്‍ മൃതദേഹം വിട്ടുനല്‍കി. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. സിപിഎം നേതാവിന്റെ വീട്ടില്‍ ബോംബ് എറിഞ്ഞെന്ന് കാട്ടി കുണ്ടറ പോലീസ് ഉദയകുമാറിനെതിരെ കേസ് എടുത്തിരുന്നു. എന്നാല്‍ ഉദയകുമാര്‍ അതില്‍ പങ്കാളിയല്ലെന്നും അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.  

അതേസമയം താന്‍ നിരപരാധിയാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഉദയകുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചിരുന്നു. കേസില്‍ കൃത്യമായി അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതിനിടെ വീണ്ടും പോലീസ് ഉദയകുമാറിനെ തേടി വീട്ടില്‍ എത്തുകയായിരുന്നു. പ്രീതമോളാണ് മരിച്ച ഉദയകുമാറിന്റെ ഭാര്യ. ദേവു, ദേവര്‍ശി എന്നിവര്‍ മക്കളാണ്.

 

  comment

  LATEST NEWS


  'മീശ നോവലിന് നല്‍കിയ അവാര്‍ഡ് പിന്‍വലിക്കണം'; സാഹിത്യ അക്കാദമിക്ക് ഒരു ലക്ഷം കത്തുകള്‍ അയക്കും; വനിതാദിനത്തില്‍ അമ്മമാരുടെ പ്രതിഷേധം


  ഏതു ചുമതല നല്‍കിയാലും അഭിമാനപൂര്‍വം ഏറ്റെടുക്കും; ദേഹബലവും ആത്മബലവും തനിക്കുണ്ട്; കേരള വികസനത്തിനായി പ്രവര്‍ത്തിക്കുമെന്ന് മെട്രോമാന്‍


  കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ശന നിരീക്ഷണം; കള്ളപ്പണ ഇടപാട് പിടിക്കാന്‍ കസ്റ്റംസ് സ്‌ക്വാഡുകള്‍ രൂപികരിച്ചു; പൊതുജനങ്ങള്‍ക്കും വിവരം കൈമാറാം


  ഇന്ന് 2100 പേര്‍ക്ക് കൊറോണ; 1771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4300 ആയി


  പിണറായിയുടെ വെട്ടിനിരത്തല്‍; മുന്‍ സിമി നേതാവിന് കിട്ടിയ പരിഗണന പോലും മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്ക് ലഭിച്ചില്ല; ചൊങ്കൊടി പാര്‍ട്ടിയില്‍ കലാപക്കൊടി


  പാലാരിവട്ടം മേല്‍പ്പാലം തുറന്നു; ഔദ്യോഗിക ചടങ്ങില്ലെങ്കിലും മന്ത്രി ജി. സുധാകരന്‍ ആദ്യ യാത്രക്കാനായി, പിന്നാലെ സിപിഎം പ്രവര്‍ത്തകരുടെ റാലിയും


  'ശ്രദ്ധിക്കൂ ദീദി...'; മമതാ ബാനര്‍ജിയുടെ 'ഖേലാ ഹൊബെ'യ്ക്ക് മറുപടിയുമായി പ്രധാനമന്ത്രി, കൊല്‍ക്കത്തയിലെ റാലിയില്‍ അണിനിരന്നത് ലക്ഷങ്ങള്‍


  മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.