login
'ആളൊഴിഞ്ഞ സന്നിധാനം' വേറിട്ട അനുഭവമാകുന്നു, കണ്ഠനാളം കൊണ്ട് വിരുന്നൊരുക്കി കണ്ണനുണ്ണി കലാഭവനും വിനീതും

കോവിഡ് നിയന്ത്രണങ്ങളില്‍ തിരക്കൊഴിഞ്ഞ സന്നിധാനക്കാഴ്ചകളാണ് 'ആളൊഴിഞ്ഞ സന്നിധാന'ത്തിന്റെ പിറവിക്ക് പിന്നില്‍.

കൊച്ചി: മലയാള ഭക്തിഗാന ചരിത്രത്തില്‍ ആദ്യമായി അക്കാപെല്ല രീതിയില്‍ പുറത്തിറങ്ങിയ അയ്യപ്പ ഭക്തിഗാനം ആസ്വാദകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. കണ്ഠനാളം കൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കിയ 'ആളൊഴിഞ്ഞ സന്നിധാനം' എന്ന അയ്യപ്പ ഭക്തിഗാനമാണ് വേറിട്ട അനുഭവമാകുന്നത്.

മിമിക്രി കലാകാരനായ കണ്ണനുണ്ണി കലാഭവനും ഗായകന്‍ വിനീത് എരമല്ലൂരുമാണ് വ്യത്യസ്തമായ ഈ ഗാനസൃഷ്ടി നടത്തിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ തിരക്കൊഴിഞ്ഞ സന്നിധാനക്കാഴ്ചകളാണ്  'ആളൊഴിഞ്ഞ സന്നിധാന'ത്തിന്റെ പിറവിക്ക് പിന്നില്‍.  

ഗാന രചനയും പശ്ചാത്തല സംഗീതവും സംവിധാനവും കണ്ണനുണ്ണി കലാഭവന്‍ നിര്‍വ്വഹിക്കുന്നു. ആലാപനം വിനീത് എരമല്ലൂര്‍. കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ശബ്ദത്തിനോട് സാമ്യമുള്ള ശബ്ദത്തിലാണ് വിനീത് എരമല്ലൂര്‍ ഗാനം ആലപിച്ചിരിക്കുന്നത്.

അളിയന്‍സ് ക്രിയേഷന്‍സിന്റെ ബാനറില്‍ അനു കണ്ണനുണ്ണിയാണ് ഗാനം നിര്‍മ്മിച്ചിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടനക്കാലത്ത് വ്യത്യസ്തയുമായി എത്തിയ ഈ ഗാനത്തെ സോഷ്യല്‍ മീഡിയ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു.

comment

LATEST NEWS


കേരളത്തിന് വീണ്ടും കൊറോണ വാക്സിന്‍ അനുവദിച്ച് മോദി സര്‍ക്കാര്‍; രണ്ടാം ഘട്ടത്തില്‍ നല്‍കിയത 3,60500 ഡോസ് മരുന്ന്; വിമാനങ്ങളില്‍ നാളെ വാക്‌സിന്‍ എത്തും


73 വര്‍ഷത്തിനിടെ ആദ്യമായി താംത ഗ്രാമത്തില്‍ വൈദ്യുതി; കശ്മീര്‍ മലമുകളിലെ ഗ്രാമങ്ങളിലേക്കും വൈദ്യുതിയെത്തിച്ച് മോദി സര്‍ക്കാര്‍; എതിരേറ്റ് ജനങ്ങള്‍


'പോലീസ് ഒപ്പം നടക്കുന്നില്ല; ഡ്യൂട്ടി ഒഴിവാക്കാന്‍ പലരും ശ്രമിക്കുന്നു'; ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ച ബിന്ദു അമ്മിണി പോലീസിനെതിരെ രംഗത്ത്


സിഎസ്ബി ബാങ്കിന് 175.5 കോടി രൂപ അറ്റാദായം


റഹ്മാന്‍ വീണ്ടും നായകനാകുന്നു; 'സമാറ' ഇന്‍വെസ്റ്റ്‌റിഗേഷന്‍ ത്രില്ലര്‍; കശ്മീരില്‍ ചിത്രീകരണം തുടങ്ങി


'ഈ വിജയം ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യം'; ഓസ്‌ട്രേലിയയില്‍ ചരിത്രമെഴുതി ടെസ്റ്റ് പരമ്പര നേടിയ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി


പ്രോട്ടോകോള്‍ ഓഫീസിലെ തീപിടുത്ത അട്ടിമറി; കെ സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ പിണറായി സര്‍ക്കാര്‍ പിരിച്ചുവിട്ടു


ജെഇഇ, നീറ്റ്: ഈ വര്‍ഷവും സിലബസുകള്‍ക്ക് മാറ്റമില്ല; ജെഇഇ മെയിനായി പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 75 ശതമാനം മാര്‍ക്ക് വേണം എന്ന നിബന്ധന നീക്കി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.