×
login
തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പി ജി വിദ്യാര്‍ത്ഥിനിക്ക് പീഡനം: അധ്യാപകര്‍ അറസ്റ്റ് ഭയന്ന് കോടതിയില്‍ കീഴടങ്ങി

അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം എടുത്തു.

തൃശൂര്‍:  മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍  അധ്യാപകര്‍ അറസ്റ്റ് ഭയന്ന് കോടതിയില്‍ കീഴടങ്ങി.പോലീസ് കോളേജിലെത്തി തെളിവെടുത്തതിനെതുടര്‍ന്നാണിത്..കുന്നംകുളം  ഫസ്റ്റ്കഌസ് മജിസ്‌ട്രേറ്റ് കോടതി മൂന്നുപേര്‍ക്കും ജാമ്യം അനുവദിച്ച

അമല മെഡിക്കല്‍കോളേജിലെ അനസ്‌തേഷ്യ വകുപ്പിലെ അധ്യാപകരായ ഡോ എന്‍ രവി( 60), ഡോ. കേശവന്‍(63) എന്നിവരാണ് മുന്‍കൂര്‍ ജാമ്യം   നേടിയത്. പൂര്‍വ വിദ്യാര്‍ത്ഥി ഡോ മുഹസിന്‍ മുഹമ്മദാലി(35)യും ജാമ്യം നേടി.

തിരുവനന്തപുരം സ്വദേശിയായ പി ജി വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്.

അധ്യാപകര്‍ക്കെതിരെ വകുപ്പ് മേധാവിക്കും കോളേജ് മാനേജ്‌മെന്റിനും പരാതി വിദ്യാര്‍ത്ഥി പരാതി നല്‍കിയിരുന്നു.  നടപടി എടുക്കുന്നതിനു പകരം ഭീഷണിയും മാനസിക പീഡനവും ഒറ്റപ്പെടുത്തലും നിരന്തരം പരിഹാസവും നടത്തുകയായിരുന്നു എന്ന് പരാതിയില്‍ പറഞ്ഞിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ പേരാമംഗലം പോലീസ് എഫ്‌ഐആര്‍  (നമ്പര്‍ 1197) രജിസ്റ്റര്‍ ചെയ്യുകയും ക്രിമിനല്‍ നടപടിക്രമം സെഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് കോളേജിലെത്തി തെളിവ് ശേഖരിച്ചിരുന്നു.

 

  comment

  LATEST NEWS


  അന്‍പത് ശതമാനം ആളുകളെ പ്രവേശിപ്പിച്ച് ദല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ തിയറ്ററുകള്‍ പ്രവര്‍ത്തിക്കും; ബസുകളിലും ട്രെയിനുകളിലും 100%


  'രാജ്യങ്ങള്‍ രാത്രി നന്നായി ഉറങ്ങുന്നു, തെരുവുകള്‍ സുരക്ഷിതമായി; ഭീകരാക്രമണങ്ങളും തീവ്രവാദവും തടയാനായി'; പെഗാസസ് സൃഷ്ടാക്കളായ എന്‍എസ്ഒ ഗ്രൂപ്പ്


  അഫ്ഗാനിസ്ഥാനില്‍ രൂപപ്പെടുന്ന താലിബാന്‍-പാകിസ്ഥാന്‍-ചൈന-തുര്‍ക്കി അച്ചുതണ്ട് ഇന്ത്യയ്ക്ക് വന്‍ഭീഷണിയെന്ന് വിലയിരുത്തല്‍


  രണ്ടുപേര്‍ക്ക് കൂടി സിക്ക വൈറസ്; സംസ്ഥാനത്ത് രോഗം ബാധിച്ചവര്‍ 46 ആയി


  അഹാനയും സണ്ണി വെയ്‌നും ആദ്യമായി ഒരുമിക്കുന്നു; ക്രൈം കോമഡി സിനിമ 'പിടികിട്ടാപ്പുള്ളി'യുടെ ഒഫീഷ്യല്‍ സെക്കന്‍ഡ് ലുക്ക് പുറത്ത്


  ഉത്തര്‍പ്രദേശിലെ മാമ്പഴങ്ങളെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവന വിവാദത്തില്‍; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


  'ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും'; കിറ്റെക്‌സ് ഗ്രൂപ്പിനെ ക്ഷണിച്ച് ശ്രീലങ്ക; ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കൊച്ചിയിലെ കമ്പനിയുടെ ആസ്ഥാനത്തെത്തി


  റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കാന്‍ മോദി സര്‍ക്കാര്‍; സഹകരിക്കാതെ കേരളം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.