login
അമല പോള്‍ വിവാഹിതയായി; ചടങ്ങുകള്‍ നടന്നത് രാജസ്ഥാനി ആചാരപ്രകാരം; ചിത്രങ്ങള്‍ വൈറല്‍

ഇതിനു മുമ്പും ഭവ്നിന്ദറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അമലയുമൊത്തുളള ചില ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ഏറെ നാളായി ഇവര്‍ സൗഹൃദത്തിലായിരുന്നു. അടുത്തിടെ അമല നല്‍കിയ അഭിമുഖത്തിലും വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു.

സിനിമാ നടി അമല പോള്‍ വിവാഹിതയായി. മുംബൈ സ്വദേശിയും ഗായകനുമായ ഭവ്നിന്ദര്‍ സിംഗാണ് വരന്‍. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ ഇവര്‍ക്ക് വിവാഹാശംസകളും നേര്‍ന്നിട്ടുണ്ട്. പരമ്പരാഗത രാജസ്ഥാനി വധൂവരന്മാരായാണ് ഇരുവരെയും ചിത്രങ്ങളില്‍ കാണുന്നത്.  ''ത്രോബാക്ക്'' എന്ന ഹാഷ്ടാഗോടെയുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.  

ഇതിനു മുമ്പും ഭവ്നിന്ദറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അമലയുമൊത്തുളള ചില ചിത്രങ്ങള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ഏറെ നാളായി ഇവര്‍ സൗഹൃദത്തിലായിരുന്നു. അടുത്തിടെ അമല നല്‍കിയ അഭിമുഖത്തിലും വിവാഹത്തെക്കുറിച്ചുള്ള സൂചന നല്‍കിയിരുന്നു.  

 

നിക്കൊപ്പം സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ഉപേക്ഷിച്ചെന്നും അമല പറഞ്ഞിരുന്നു. എന്നാല്‍ ആ സുഹൃത്ത് ആരാണെന്ന് അന്നു വെളിപ്പെടുത്തിയിരുന്നില്ല.  ഇതിനു പിന്നാലെ അമലയും ഭവ്‌നിന്ദറുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.  

അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അമലയും തമിഴ്  സംവിധായകന്‍ വിജയും വിവാഹിതരായത് . വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും വിവാഹമോചിതരായിരുന്നു.  

comment

LATEST NEWS


കേരളത്തിനു പുറത്ത് 18 മലയാളികള്‍ മരിച്ചു; പ്രവാസികളെക്കുറിച്ച് ഉല്‍ക്കണ്ഠയെന്ന് മുഖ്യമന്ത്രി; ഇടപെടലിനായി വിദേശകാര്യമന്ത്രിക്ക് കത്ത്


രാഷ്ട്രം ഒന്നിച്ചു നില്‍ക്കുകയാണ്; പ്രധാനമന്ത്രിക്ക് പ്രാമുഖ്യം നല്‍കൂ; പ്രകാശം പരത്തുന്നത് എതിര്‍ക്കേണ്ട; സിപിഎം സൈബര്‍ പോരാളികളെ തള്ളി മുഖ്യമന്ത്രി


'പിഎം കെയേഴ്സിലേക്ക് ആരും പണം നല്‍കരുത്'; രാജ്യവ്യാപക പ്രചരണവുമായി പോളിറ്റ് ബ്യൂറോ; കൊറോണക്കെതിരെ പെരുതുമ്പോള്‍ പിന്നില്‍ നിന്നും കുത്തി സിപിഎം


കൊറോണ പിടിച്ച് മരയ്ക്കാറും ബിലാലും; അഞ്ചു ചിത്രങ്ങളുടെ ഭാവി ഇങ്ങനെ


മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ പീറ്റര്‍ വാക്കര്‍ അന്തരിച്ചു;ക്രിക്കറ്റ് ലോകത്തിന് തീര നഷ്ടമെന്ന് ഗ്ലാമോര്‍ഗന്‍ ക്രിക്കറ്റ് ചെയര്‍മാന്‍ ഗാരെത്ത് വില്യംസ്


കോവിഡ് കാലത്തെ അനുഭവങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമായി ഡോ. രജിത് കുമാര്‍ വീണ്ടും മിനിസ്‌ക്രീന്‍ പരിപാടിയില്‍; വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ ഇന്ന് മുതല്‍


വാരഫലം (ഏപ്രില്‍ 5 മുതല്‍ 11 വരെ)


മനോരമ വാര്‍ത്ത ചതിച്ചു; കൊറോണ കാലത്ത് കുത്തിത്തിരിപ്പുണ്ടാക്കാന്‍ പാക്കിസ്ഥാനെ അഭിനന്ദിച്ച എം.ബി. രാജേഷിന് അമളി പിണഞ്ഞത് ഇങ്ങനെ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.