login
കാര്‍ഷിക നിയമത്തെ പിന്തുണച്ച് അമിത് ഷാ; കര്‍ഷകരുടെ വരുമാനം പതിന്മടങ്ങ് വര്‍ധിപ്പിക്കുമെന്നും ഷാ

ഈ മൂന്ന് നിയമങ്ങളും കര്‍ഷകരുടെ വരുമാനം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. കാര്‍ഷികോല്‍പന്നങ്ങള്‍ കര്‍ഷകര്‍ക്ക് രാജ്യത്തെവിടെയും ലോകത്തെവിടെയും വില്‍ക്കാന്‍ സാധിക്കും, അമിത് ഷാ പറഞ്ഞു.

ബാഗല്‍കോട്ട്: പുതുതായി നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരുടെ വരുമാനം പതിന്മടങ്ങ് വര്‍ധിപ്പിക്കുമെന്ന് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ.

കര്‍ണ്ണാടകയിലെ ബാഗല്‍കോട്ടില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 'കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണ് മോദി സര്‍ക്കാര്‍. ഈ മൂന്ന് നിയമങ്ങളും കര്‍ഷകരുടെ വരുമാനം പതിന്മടങ്ങ് വര്‍ധിപ്പിക്കാന്‍ സഹായിക്കും. കാര്‍ഷികോല്‍പന്നങ്ങള്‍ കര്‍ഷകര്‍ക്ക് രാജ്യത്തെവിടെയും ലോകത്തെവിടെയും വില്‍ക്കാന്‍ സാധിക്കും,' അമിത് ഷാ പറഞ്ഞു.

ഈ നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിനെയും അദ്ദേഹം കടന്നാക്രമിച്ചു. 'ഇപ്പോള്‍ കര്‍ഷകര്‍ക്ക് വേണ്ടി സംസാരിക്കുന്ന കോണ്‍ഗ്രസിനോട് ഞാന്‍ ചോദിക്കട്ടെ, എന്തുകൊണ്ടാണ് നിങ്ങള്‍ അധികാരത്തില്‍ ഇരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് 6,0000 രൂപ നല്‍കിയില്ല? എന്തുകൊണ്ട് പ്രധാന്‍ മന്ത്രി ഫസല്‍ ഭീമ യോജന നടപ്പാക്കിയില്ല? എന്തുകൊണ്ട് എത്തനോള്‍ നയം ഭേദഗതി ചെയ്തില്ല,' അമിത് ഷാ പറഞ്ഞു.

പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ നവമ്പര്‍ അവസാനം ദില്ലിയില്‍ ആരംഭിച്ച സമരം തുടരുകയാണ്. ഒമ്പത് വട്ടം സര്‍ക്കാരും കര്‍ഷകരും ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. അടുത്ത ചര്‍ച്ച ജനവരി 19നാണ്. സുപ്രീംകോടതി താല്‍ക്കാലികമായി ഈ മൂന്ന് നിയമങ്ങളും മരവിപ്പിച്ചിരിക്കുകയാണ്. ഇതേക്കുറിച്ച് പഠിക്കാന്‍ നാലംഗ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് അഖിലേന്ത്യാ കിസാന്‍ ഏകോപനസമതി പ്രസിഡന്‍റ് ഭൂപീന്ദര്‍ സിംഗ മാന്‍ പിന്‍മാറി. ഖാലിസ്ഥാന്‍ വാദികളുടെ ഭീഷണി മൂലമാണ് ഭൂപീന്ദര്‍ശിംഗ് മാന്‍ സമിതിയില്‍ നിന്നും പിന്‍മാരിയതെന്ന് കരുതുന്നു. 

  comment

  LATEST NEWS


  'ബിക് ഗയേ ഹോ തും'; വാര്‍ത്താസമ്മേളനത്തിനിടെ നിയന്ത്രണംവിട്ട് അഖിലേഷ് യാദവ്, ചൊടിപ്പിച്ചത് എസ്പി നേതാവിനെക്കുറിച്ചുള്ള ചോദ്യം


  കേരളം പുതു ചരിത്രമെഴുതി; പണിമുടക്ക് ദിനം കെഎസ്ആര്‍ടിസിലെ 60ശതമാനം ബസുകളും നിരത്തിലിറക്കി ബിഎംഎസ്; ആശ്രയമായത് പതിനായിരക്കണക്കിന് യാത്രികര്‍ക്ക്


  ഇന്ന് 2938 പേര്‍ക്ക് കൊറോണ; 2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3512 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4226 ആയി


  തിരുവിതാംകൂര്‍ ദേവസ്വത്തില്‍ പുതിയ കമ്മിഷ്ണറെ നിയമിക്കാം; സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി അനുമതി നല്‍കി


  പരസ്യമായി തന്തയ്ക്കു വിളിച്ച കോന്നി എംഎല്‍എ ജെനീഷിന്റെ കരണത്തടിച്ചെന്ന് കോണ്‍ഗ്രസ് നേതാവ്; കള്ളം പ്രചരിപ്പിക്കുന്നിന് ഒരു മര്യാദ വേണ്ടേ എന്ന് മറുപടി


  പ്രതിരോധ കുത്തിവെടുപ്പ് എടുത്തതില്‍ അഭിമാനം: വാക്‌സിന്‍ സ്വീകരിച്ച് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നതാഷ പൂനെവാല


  വിജയ യാത്രയെ വരവേല്‍ക്കാനൊരുങ്ങി കരുനാഗപ്പള്ളി


  എഴുകോണ്‍ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്നു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.