ചെന്നൈ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്നാട്ടില്‍ എത്തി. ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാനും കാണാനും വലിയ ജനക്കൂട്ടം എത്തി. ഇതോടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച വാഹനത്തില്‍ നിന്നിറങ്ങി പ്രോട്ടോക്കോള്‍ ലംഘിച്ച് വിമാനത്താവളത്തിന് പുറത്ത് തിരക്കേറിയ ജിഎസ്ടി റോഡില്‍ നടന്ന് അനുയായികളെ അഭിവാദ്യം ചെയ്തു. വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്ന ശേഷം കാര്‍ പെട്ടെന്ന് നിര്‍ത്തി ഷാ പുറത്തിറങ്ങുകയായിരുന്നു. പാര്‍ട്ടി പതാകകള്‍ക്കൊപ്പം അദ്ദേഹത്തെ സ്വീകരിക്കാന്‍ ഒത്തുകൂടിയ ബിജെപിയും എഐഎഡിഎംകെ പ്രവര്‍ത്തകരേയും അദ്ദേഹം അരികിലെത്തി അഭിവാദ്യം ചെയ്തു
ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാം ഘട്ടം ഉള്‍പ്പെടെ 67,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് ശിലാസ്ഥാപനം നടത്തും. പിന്നീട് ഷാ തമിഴ്നാട് സര്‍ക്കാര്‍ പരിപാടികളിലും പങ്കെടുക്കും. ചെന്നെയിലെത്തിയ ഷായെ തമിഴ്നാട് മുഖ്യമന്ത്രി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വം, മുതിര്‍ന്ന കാബിനറ്റ് അംഗങ്ങള്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുകന് തുടങ്ങിയവര്‍ സ്വീകരിച്ചു. ഷായുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷാ പരിരക്ഷ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: