login
ലഡാക്ക് ഗല്‍വാന്‍ താഴ്‌വരയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാം; 1962ല്‍ അക്‌സായി ചിന്‍ വിട്ടുകൊടുത്തതും സംസാരിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്ന് അമിത് ഷാ

അതിര്‍ത്തി വിഷയത്തില്‍ സറണ്ടര്‍ മോദി എന്ന് പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച അമിത്ഷാ ലഗഡാക്ക് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണ്.

ന്യൂദല്‍ഹി : ലഡാക്ക് ഗല്‍വാന്‍ താഴ്‌വരയിലെ അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണ്. 1962ലെ ഇന്ത്യന്‍ ഭൂമി ചൈനയ്ക്ക് വിട്ടുകൊടുത്തത് സംബന്ധിച്ച് സംസാരിക്കാനും രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്ക് വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നല്‍കവേയാണ് ഇക്കാര്യം അറിയിച്ചത്. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അമിത്ഷാ.  

അതിര്‍ത്തി വിഷയത്തില്‍ സറണ്ടര്‍ മോദി എന്ന് പരാമര്‍ശം നടത്തിയിരുന്നു. ഇതിനെതിരെ രൂക്ഷമായി വിമര്‍ശിച്ച അമിത്ഷാ ലഗഡാക്ക് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണ്. എന്നാല്‍ 1962ല്‍ അക്‌സായി ചിന്‍ വിട്ടുകൊടുത്തതും ചര്‍ച്ചയ്ക്ക് വെയ്ക്കണമെന്നും അമിത്ഷാ ആവശ്യപ്പെട്ടു. 

ഒരു വലിയ പാര്‍ട്ടിയുടെ മുന്‍അധ്യക്ഷന്‍ പൊള്ളയായ രാഷ്ട്രീയം കളിക്കുന്നത് വേദനാജനകമാണ്. പാക്കിസ്ഥാനെയും ചൈനയേയും തൃപ്തിപ്പെടുത്താനാണ് രാഹുല്‍ ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആഴമില്ലാത്ത ചിന്തയിലൂടെ അദ്ദേഹം നടത്തുന്ന പല പരാമര്‍ശങ്ങളും പാക്കിസ്ഥാനേയും ചൈനയെയും മാത്രം പ്രോത്സാഹിപ്പികയാണ്. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു. 

വിഷയത്തില്‍ യുപിഎ സഖ്യകക്ഷിയായ എന്‍സിപി നേതാവ് ശരദ് പവാറും കഴിഞ്ഞ ദിവസം രാഹുലിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരുന്നു. വിഷയത്തില്‍ രാഷ്ട്രീയം കളിക്കരുത്. അതിര്‍ത്തി വിഷയത്തില്‍ ദല്‍ഹിലുള്ള കേന്ദ്ര സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രസ്താവന നടത്തരുത്. ഇന്ത്യന്‍ ഭൂപ്രദേശം ഇതിനുമുമ്പ് ചൈന കൈയടക്കിയിരുന്നു. അത് മറക്കരുത്. ഇപ്പോഴും ആ പ്രദേശം ചൈനയുടെ അധീനതയിലാണ്. ഗല്‍വാനില്‍ ചൈനയാണ് പ്രകോപനം ഉണ്ടാക്കിയത്. വിഷയത്തെ രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിക്കരുത്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്നും ശരദ് പവാര്‍ രാഹുലിനെ കുറ്റപ്പെടുത്തിയിരുന്നു.  

അതേസമയം ഈ അവസരത്തിലും രാഹുല്‍ ഗാന്ധി ഇടുങ്ങിയ രാഷ്ട്രീയം കളിക്കുന്നത് ഖേദകരമാണ്. അതിര്‍ത്തിയിലെ തര്‍ക്കത്തിലും കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിക്കും. അടിയന്തരാവസ്ഥ കാലം ജനം ഒരിക്കലും മറക്കില്ലെന്നും ഗാന്ധി കുടുംബത്തിന് പുറത്തു നിന്നും  ഒരു അധ്യക്ഷന്‍ വരാത്ത കോണ്ഗ്രസ് എന്ത് ജനാധിപത്യത്തെ കുറിച്ചാണ് സംസാരിക്കുന്നതെന്നും അമിത് ഷാ ചോദിച്ചു.  

കൊറോണയ്‌ക്കെതിരെ ദല്‍ഹിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി എടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രവും ഭാഗമാണ്. ജൂലൈ അവസാനത്തോടെ ദല്‍ഹിയില്‍ അഞ്ചര ലക്ഷം കൊറോണ രോഗികള്‍ ഉണ്ടായേക്കാം എന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രസ്താവന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം താന്‍ നേരിട്ട് സ്ഥ്ിതിഗതികള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അഞ്ച് ലക്ഷം കൊറോണ കേസുകള്‍ ദല്‍ഹിയില്‍ ഉണ്ടാകില്ല.  

മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ കാലതാമസം ഇതിനോടകം പരിഹരിച്ചെന്നും അമിത് ഷാ വ്യക്തമാക്കി. മൃതദേഹം സംസ്‌കാരിക്കാന്‍ കാത്തുകിടക്കുന്ന അവസ്ഥയില്ല. കൊറോണ മരണം സംഭവിക്കുന്നവരുടെ മൃതദേഹം മതപരമായ കര്‍മ്മങ്ങളോടെ അന്നേദിവസം തന്നെ സംസ്‌കരിക്കുകയാണ് ഇപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

comment

LATEST NEWS


ആലപ്പുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സൂചന


സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.