login
ട്രംപ് മാപ്പ് നൽകിയവരിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും, ദിനേഷിനോട് സർക്കാർ പെരുമാറിയത് നിരുത്തരവാദപരമായി

2012 യുഎസ് സെനറ്റ് തെരഞ്ഞെടുപ്പിൽ ന്യുയോർക്കിൽ നിന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച വെൻഡി ലോങ്ങിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിൽ നടന്ന കൃത്രിമത്തെകുറിച്ചു അന്വേഷിച്ചത് ഇന്ത്യൻ അമേരിക്കൻ യുഎസ് അറ്റോർണി പ്രീത് ബറാറയുടെ നേതൃത്വത്തിലുള്ള ഒരു ടീമായിരുന്നു.

വാഷിംഗ്ടൺ ഡിസി: ഡൊണൾഡ് ട്രംപ് യുഎസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപു മാപ്പ് നൽകിയവരുടെ ലിസ്റ്റിൽ ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരനും സിനിമാ നിർമാതാവും കൺസർവേറ്റീവ് ആൻഡ് പൊളിറ്റിക്കൽ ആക്ടിവിസ്റ്റുമായ ദിനേഷ് ഡി സൂസയും ഉൾപ്പെടുന്നു.

ജനുവരി 20 ന് 73 പേർക്ക് മാപ്പും 70 പേർക്ക് ശിക്ഷാ കാലാവധിയിൽ ഇളവും നൽകിയിരുന്നു. ദിനേഷിനോടു വളരെ നിരുത്തരവാദപരമായാണ് ഗവൺമെന്‍റ് പെരുമാറിയതെന്നും ട്രംപ് പറഞ്ഞു. 2014 ൽ തെരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗം നടത്തി എന്ന കേസിൽ 5 വർഷത്തെ പ്രൊബേഷനു കോടതി വിധിച്ചിരുന്നു. 2012 യുഎസ് സെനറ്റ് തെരഞ്ഞെടുപ്പിൽ ന്യുയോർക്കിൽ നിന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മത്സരിച്ച വെൻഡി ലോങ്ങിന്‍റെ തെരഞ്ഞെടുപ്പ് ഫണ്ടിൽ നടന്ന കൃത്രിമത്തെകുറിച്ചു അന്വേഷിച്ചത് ഇന്ത്യൻ അമേരിക്കൻ യുഎസ് അറ്റോർണി പ്രീത് ബറാറയുടെ നേതൃത്വത്തിലുള്ള ഒരു ടീമായിരുന്നു. ആദ്യം ദിനേഷ് ആരോപണങ്ങൾ നിഷേധിച്ചുവെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. അഞ്ചു വർഷം പ്രൊബേഷൻ കാലാവധിയിൽ ആഴ്ചയിൽ ഒരു ദിവസം നിർബന്ധമായും 8 മണിക്കൂർ കമ്യൂണിറ്റി വർക്ക് ചെയ്യണമെന്നും കോടതി വിധിച്ചിരുന്നു.

കൺസർവേറ്റീവായിരുന്ന ദിനേഷ്, ഡമോക്രാറ്റിക് പാർട്ടിയുടെ കടുത്ത വിമർശകനും ഒബാമയെകുറിച്ച് ദ റൂട്ട്സ് ഓഫ് ഒബാമാസ് റേജ് (THE ROOTS OF OBAMA’S RAGE) ഉൾപ്പെടെ ചലചിത്രങ്ങളും നിർമിച്ചിരുന്നു.

  comment

  LATEST NEWS


  കിഫ്‌ബി അഴിമതി: പിണറായി അന്വേഷണത്തെ ഭയപ്പെടുന്നു, കിഫ്ബിക്ക് നോട്ടീസ് അയച്ചത് ചട്ടലംഘനമല്ല, ഭീഷണി വേണ്ടെന്നും കെ.സുരേന്ദ്രൻ


  ഇന്ന് ടെക്‌നോക്രാറ്റിന്റെ യൂണിഫോമിലുള്ള അവസാന ദിനം: രാജിവെച്ചതിന് ശേഷം നോമിനേഷന്‍ നല്‍കും, ബിജെപി അധികാരത്തിലെത്തുമെന്നും ഇ. ശ്രീധരന്‍


  മസാല ബോണ്ടില്‍ ഇഡി അന്വേഷണം: ഐസക്കിനു കാലിടറുന്നു; വിദേശ നാണ്യ മാനേജ്‌മെന്റ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ധനമന്ത്രിയും പ്രതിയാകും


  സത്യന്‍ അന്തിക്കാട് എഴുതി; ഇ ശ്രീധരന്‍ 'നന്മകളുടെ സൂര്യന്‍', ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം


  ഗ്രാമീണ ഭാരതത്തില്‍ 'ഉജ്ജ്വല' യുടെ വെളിച്ചം


  കിഫ്ബി ഐസക്കിന് കുരുക്ക് മുറുകുന്നു


  ഭാരതപ്പുഴയെ കൊല്ലരുതേ


  ട്രംപിനേക്കാള്‍ തീവ്രനിലപാടുമായി ബൈഡന്‍; റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക; 'അലക്സി'യില്‍ നയതന്ത്രയുദ്ധം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.