കൊല്ലം: ലോകം മഹാമാരിയുടെ അന്തകാരത്തില്‍ പെട്ടു ഉഴലുന്ന ഈ സമയത്ത് നമുക്ക് ഓരോര്‍ത്തര്‍ക്കും പ്രത്യാശയുടെയും കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും ദീപനാളം ഒരുമിച്ച് ജ്വലിക്കട്ടെ മാതാ അമൃതാന്ദമയി. ദേവി.
അറിവിന്റെ പ്രകാശത്തെ നാം ജ്വലിപ്പിക്കണം. വാക്കിന്റെ ദേവത അഗ്നിയാണ്. അഗ്നിയുടെ ശരിയായ സ്വഭാവം ചൂടും പ്രകാശവുമാണ്. പ്രകാശത്തിന് പകരം ചൂടും പുകയുമാണ് നാം ഇന്ന് കൊടുത്തു കൊണ്ടിരിക്കുന്നത്. ചൂടും പുകയും ഇല്ലാതാക്കി എല്ലാവരും ഒരു മിച്ച് കൂടി അകത്തും പുറത്തും പ്രകാശത്തിന്റെ ദീപം തെളിയിക്കാന്‍ കഴിയട്ടെ. പ്രാര്‍ത്ഥനാ നിര്‍ഭയമായ മനസ്സോടെ നമ്മുടെ ഹൃദയങ്ങള്‍ ഒന്നിച്ച് ചേരുമ്പോള്‍ ഏത് കൂരിരുട്ടിനേനും അകറ്റാന്കഴിയുമെന്നും അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: