login
ആനന്ദ സാഗരം - കെ എസ് ഹരിശങ്കറിന്റെ മാന്ത്രിക ശബ്ദത്തിൽ ഒരു ശ്രീ കൃഷ്ണ ഗാനം

പ്രിയതാരം മോഹൻലാൽ ജന്മാഷ്ടമി ദിനത്തിൽ ലോഞ്ച് ചെയ്ത ഗാനം പ്രേക്ഷകരിൽ നിന്ന് വളരെ മികച്ച അഭിപ്രായങ്ങൾ നേടുകയാണ്.

കൊച്ചി: ആനന്ദസാഗരം തീര്‍ത്തെന്‍ മനതാരില്‍ നിറയണേ കണ്ണായെന്നാണ് ഓരോ ഭക്തന്റെയും ഉള്ളം ആഗ്രഹിക്കുക. ശ്രവണസുന്ദരങ്ങളായ ഭക്തിഗാനങ്ങളെത്രയോ നമ്മെ ആനന്ദലഹരിയില്‍ ആറാടിച്ചിട്ടുണ്ട്. ഇപ്പോൾ രഘുനാഥ് ഗുരുവായൂറിന്റെ രചനയിൽ രഞ്ജിത് മേലേപ്പാട്ട് സംഗീതം നൽകിയ 'ആനന്ദ സാഗരം' എന്ന കൃഷ്ണ ഭക്തിഗാനം ശ്രദ്ധേയമാവുകയാണ്.  

കെ എസ് ഹരിശങ്കറിന്റെ മാന്ത്രിക ശബ്ദം ഗാനത്തിന്റെ മറ്റൊരു തലത്തിൽ എത്തിക്കുന്നു. പ്രിയതാരം മോഹൻലാൽ ജന്മാഷ്ടമി ദിനത്തിൽ ലോഞ്ച് ചെയ്ത ഗാനം പ്രേക്ഷകരിൽ നിന്ന് വളരെ മികച്ച അഭിപ്രായങ്ങൾ നേടുകയാണ്.  

ഒരു പാട് പ്രശസ്‌ത കാലാകാരന്മാർ ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. രൂപ രേവതി (വയലിൻ), രാജേഷ് ചേർത്തല (ഓടകുഴൽ), വി സൗന്ദര രാജൻ  (വീണ), അഭിജിത് എം വാരിയർ (നാദസ്വരം), പ്രശാന്ത് (താളവാദ്യം), സന്ദീപ് മോഹൻ (ഗിറ്റാർ, ബേസ്). മ്യൂസിക് വീഡിയോയുടെ ക്യാമറ നിർവഹിച്ചത് ഹസീൽ എം ജലാൽ. എഡിറ്റിംഗ് ശരത് കൃഷ്ണ. മ്യുസിക്247നാണ് ആനന്ദ സാഗരം റിലീസ് ചെയ്തിരിക്കുന്നത്.

comment

LATEST NEWS


'130 കോടി ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍; എത്രകാലം നിങ്ങള്‍ക്ക് ഇന്ത്യയെ മാറ്റി നിര്‍ത്താനാവും'; ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന


അഞ്ജന ഹരീഷ് ഉള്‍പ്പടെ നാല് പെണ്‍കുട്ടികളുടെ മരണം; നിരോധിത തീവ്ര സംഘടനകള്‍ക്ക് പങ്കെന്ന് സംശയം, അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.