login
പോരാട്ടജീവിതത്തോട് വിടപറഞ്ഞ ആന്‍ഡ്രൂസ് മടങ്ങി

മത്സ്യമേഖലയുടെ സമഗ്രവികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തിനും വേണ്ടി എന്നും പോരാട്ടപാതയിലായിരുന്ന പോര്‍ട്ട് കൊല്ലം ന്യൂകോളനിയില്‍ എ. ആന്‍ഡ്രൂസ് (79) ഒടുവില്‍ മണ്ണിലേക്ക് മടങ്ങി.

എ. ആന്‍ഡ്രൂസ്

കൊല്ലം: മത്സ്യമേഖലയുടെ സമഗ്രവികസനത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരത്തിനും വേണ്ടി എന്നും പോരാട്ടപാതയിലായിരുന്ന പോര്‍ട്ട് കൊല്ലം ന്യൂകോളനിയില്‍ എ. ആന്‍ഡ്രൂസ് (79) ഒടുവില്‍ മണ്ണിലേക്ക് മടങ്ങി.  

കടലിനെ സംബന്ധിച്ചും മത്സ്യത്തൊ ഴിലാളികള്‍ നേരിടുന്ന വിവിധ ങ്ങളായ പ്രശ്‌നങ്ങളെ സംബന്ധിച്ചും എല്ലായ് പോഴും മനസംഘര്‍ഷത്തിലായിരുന്നു ആന്‍ഡ്രൂസ് എന്ന തീരസ്‌നേഹി. കടലില്‍ ഉപജീവനം തേടുന്ന തൊഴിലാളികള്‍ക്കെന്നും വെളിച്ചം പകര്‍ന്ന് അദ്ദേഹം അവര്‍ക്കൊപ്പം നണ്ടിലകൊണ്ടു. കഴിഞ്ഞ നാലുപതിറ്റാണ്ടായി സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചുകളും പ്രക്ഷോഭങ്ങളും നടത്തുമ്പോള്‍ മത്സ്യത്തൊഴിലാളികളുടെ മുന്‍നിരയില്‍ ആന്‍ഡ്രൂസുമുണ്ടായിരുന്നു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും സജീവമായി തന്നെ അദ്ദേഹം സമരരംഗത്തിറങ്ങി.  

പരമ്പരാഗത മത്സ്യത്തൊഴിലാളികുടുംബത്തില്‍ ജനിച്ച അദ്ദേഹം പിതാവ് ആംബ്രോസിന്റെ പാത പണ്ടിന്തുടര്‍ന്ന് മത്സ്യബന്ധനത്തിലെത്തിയതാണ്. വീട്ടിലെ പ്രാരാബ്ദം കാരണം ഏഴാം ക്ലാസ് വരെ പഠിക്കാനേ സാധിച്ചുള്ളൂ.  ലൂസിയയാണ് മാതാവ്. ജില്ലാ സ്വതന്ത്രമത്സ്യത്തൊഴിലാളി യൂണിയന്‍ സ്ഥാപകനേതാവ്, കേരള സ്വതന്ത്രമത്സ്യത്തൊഴിലാളി ഫെഡറേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി, 32 വര്‍ഷമായി ഫെഡറേഷന്‍ കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കടല്‍മുത്ത്, എണ്ണിയാല്‍ തീരാത്ത നൊമ്പരങ്ങള്‍, അറേബ്യന്‍ സമുദ്രത്തിന്റെ ഹൃദയത്തുടിപ്പുകള്‍ എന്നിങ്ങനെ മൂന്നു പുസ്തകങ്ങള്‍ രചിച്ചു. ഫിലോമിനയാണ് ഭാര്യ. മക്കള്‍: ബീന, സെലിന്‍, ലൂസി, മഞ്ചു, അനില്‍.  

മരുമക്കള്‍: ജോയി, ബെന്നി, ഡോണ്‍ബോസ്‌കോ, സുജ.

comment

LATEST NEWS


രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.