തൊടുപുഴയിലെ സ്വകാര്യ ഹോട്ടലില്‍ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ താമസിക്കുകയായിരുന്ന അനില്‍ മലങ്കരയില്‍ കുളിക്കുന്നതിനും കാഴ്ച ആസ്വദിക്കുന്നതിനുമായാണ് എത്തിയത്. ഈ യാത്ര ജീവിതത്തിലെ അവസാന യാത്രയാകുമെന്ന് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കളും അറിഞ്ഞിരുന്നില്ല.
മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് പകര്‍ത്തിയ അനില്‍ പി. നെടുമങ്ങാടിന്റെ ചിത്രം
മൂലമറ്റം: ഇഷ്ടലൊക്കേഷനില്‍ വെച്ച് നടന് അനില്‍ പി. നെടുമങ്ങാടിന്റെ അകാല വിയോഗം സിനിമാലോകത്തെ കണ്ണീരിലാഴ്ത്തി. അന്യഭാഷകളിലടക്കം നിരവധി ചലച്ചിത്രങ്ങളാണ് കാഞ്ഞാര്‍, കുടയത്തൂര്‍ ഉള്‍പ്പെടുന്ന മലങ്കര ജലാശയത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ഇതിനകം ചിത്രീകരിച്ചത്. രണ്ട് പതിറ്റാണ്ടോളമായി നിരവധി ചിത്രങ്ങള്‍ക്ക് മിഴിവേകിയ ഇവിടുത്തെ ദൃശ്യഭംഗി ആരേയും വിസ്മയിപ്പിക്കുന്നതാണ്.
തൊടുപുഴയിലെ സ്വകാര്യ ഹോട്ടലില്‍ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ താമസിക്കുകയായിരുന്ന അനില്‍ മലങ്കരയില്‍ കുളിക്കുന്നതിനും കാഴ്ച ആസ്വദിക്കുന്നതിനുമായാണ് എത്തിയത്. ഈ യാത്ര ജീവിതത്തിലെ അവസാന യാത്രയാകുമെന്ന് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കളും അറിഞ്ഞിരുന്നില്ല. മലങ്കര ചില്‍ഡ്രന്‍സ് പാര്ക്കിന് സമീപമാണ് അപകടമുണ്ടായത്.
മികച്ച വേഷങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുന്നതിനിടെയാണ് പുറംമോടിയില്‍ മാടിവിളിച്ച ജലാശയത്തിന്റെ ഓളങ്ങള്‍ ആ വിലപ്പെട്ട ജീവന് കവര്‍ന്നത്. ഇവിടെ ചിത്രീകരിച്ച സിനിമകളെല്ലാം മികച്ച വിജയം നേടിയെന്നതാണ് തൊടുപുഴ കേന്ദ്രീകരിച്ച് സിനിമ ചിത്രീകരണം വര്‍ദ്ധിക്കാന്‍ കാരണം. ഈ ഭാഗ്യ ലൊക്കേഷനിലാണ് മരണം വില്ലനായി കരിനിഴല്‍ വീഴ്ത്തിയത്.
മമ്മൂട്ടിയുടെ പുറപ്പാട് എന്ന സിനിമയില്‍ തുടങ്ങി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്, കുഞ്ഞിക്കൂനന്, രസതന്ത്രം, വെറുതെ ഒരു ഭാര്യ, പാപ്പി അപ്പച്ച, കഥ പറയുമ്പോള്‍, ഇവിടം സ്വര്‍ഗമാണ്, വാത്സല്യം, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, വെള്ളിമൂങ്ങ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും, ജവാന് ഓഫ് വെള്ളിമല, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അരയന്നങ്ങളുടെ വീട്, മനസിനക്കരെ, സ്വപ്ന സഞ്ചാരി, സ്വലേ, മേരിക്കുണ്ടൊരു കുഞ്ഞാട്, എത്സമ്മ എന്ന ആണ്‍കുട്ടി, പളുങ്ക്, ദ്യശ്യം, തുടങ്ങി നൂറോളം സിനിമകളില്‍ കുടയത്തൂര്‍, കാഞ്ഞാര്‍, പ്രദേശങ്ങളുടേ ദ്യശ്യ ഭംഗി അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത് കഴിഞ്ഞു.
അവസാനമായി ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം-2 ന്റെ ചിത്രീകരണമാണ് അരങ്ങേറിയത്. വര്‍ഷങ്ങളായി മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗും ഇവിടെ നടന്നുവരുന്നുണ്ട്. ഇത്തരത്തില്‍ പതിവായി നടക്കുന്ന ചിത്രീകരണത്തിനിടെ വിലപ്പെട്ട ജീവന് പൊലിഞ്ഞത് ഈ ഗ്രാമത്തേയും സിനിമ പ്രേമികളേയും സങ്കടത്തിലാക്കുകയാണ്.
'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്
'ഈ പരിപാടിയുടെ ആദ്യത്തെയോ അവസാനത്തെയോ ഇര ഞാനല്ല'; മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത്ത് ദിവാകരനെതിരെ മീടു ആരോപണവുമായി യുവതി; ഇടത് ഇടങ്ങളില്‍ പൊട്ടിത്തെറി
2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര് കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി
ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന
ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി
ഇമ്രാന് 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും
പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
മലയാളത്തിന് നിരാശ; ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'ജെല്ലിക്കെട്ട്' ഓസ്കര് ചുരുക്കപ്പട്ടികയില്‍ നിന്നു പുറത്ത്
ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് മട്ടാഞ്ചേരി മാഫിയ ഹൈജാക്ക് ചെയ്തു; ആഷിഖ് അബുവും സംഘവും സലിംകുമാറിനെ ഒഴിവാക്കിയത് മന:പൂര്‍വം; ചരടു വലിച്ച് കമല്‍
പ്രിയനൊരാള്‍
കസേര വിവാദത്തില്‍ പാര്‍വതിക്ക് മറുപടിയുമായി രചന; ബുദ്ധിശൂന്യമാണ് ഈ പ്രകടനം; സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്
നടി റിമ കല്ലിങ്കലിന്റെ മാമാങ്കം ഡാന്‍സ് സ്കൂളും സ്റ്റുഡിയോയും അടച്ചുപൂട്ടി; കാരണം കോവിഡ് പ്രതിസന്ധിയെന്ന് നടി
സസ്പെന്‍സ് ത്രില്ലര്‍ 'വി' മലയാള പ്രേക്ഷകരിലേക്കും; കേരളത്തില്‍ ഉടന്‍ പ്രദര്‍ശനത്തിന് എത്തും