login
കലാഭവന്‍ മണിയുടെ സിനിമയിലെ തമ്പാന്‍; വെള്ളിത്തിരയിലെ പരുക്കനായ പ്രതിനായകന്‍

വാല്‍ക്കണ്ണാടി എന്ന കലാഭവന്‍ മണിയുടെ സിനിമയിലെ തമ്പാന്‍ എന്ന കഥാപാത്രം തന്നെയാണ് എന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നത്. പരുക്കന്‍ ശബ്ദവും മുഖത്തെ പാടുകളും അനിലിന്റെ വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു എന്നുപറയാം.

തിരുവനന്തപുരം: വില്ലനായി വേദനിപ്പിക്കുകയും സ്വഭാവ നടനായി മനസില്‍ നിറയുകയും ചെയ്ത് മലയാള സിനിമയില്‍ സജീവമായിരുന്നു നടന്‍ അനില്‍ മുരളി. മലയാളത്തിലും ഇതരഭാഷകളിലുമായി നിരവധി മികവുറ്റ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവനേകി. 

വാല്‍ക്കണ്ണാടി എന്ന കലാഭവന്‍ മണിയുടെ സിനിമയിലെ തമ്പാന്‍ എന്ന കഥാപാത്രം തന്നെയാണ് എന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നത്. പരുക്കന്‍ ശബ്ദവും മുഖത്തെ പാടുകളും അനിലിന്റെ വില്ലന്‍ വേഷങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു എന്നുപറയാം. അതിലേറെ പകുതിയടഞ്ഞ കണ്ണുകൊണ്ടുള്ള രൂക്ഷമായ നോട്ടവും ശത്രു നിസാരനെന്ന മട്ടിലുള്ള ഭാവവും പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു.  

മിനി സ്‌ക്രീനിലൂടെയാണ് അനില്‍ സിനിമയിലേക്ക് ചേക്കേറുന്നത്. ടെലിവിഷന്‍ സീരിയലുകളില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് സംവിധായകന്‍ വിനയന്റെ അടുത്തെത്തുന്നത്.  വിനയന്റെ ആദ്യ ചിത്രമായ കന്യാകുമാരിയില്‍ ഒരു കവിതയിലൂടെയായിരുന്നു തുടക്കം. സിനിമയില്‍ അഭിനയിക്കുമ്പോഴും സീരിയലിനെ കൈവിടാന്‍ അനില്‍ തയാറായിരുന്നില്ല. സിനിമയില്‍ തിരക്കേറിയപ്പോഴാണ് സീരിയല്‍ വേണ്ടെന്നു വച്ചത്. തന്റെ മുപ്പതാമത്തെ വയസിലാണ് സിനിമയില്‍ അഭിനയിക്കുന്നത്.  

പരുക്കന്‍ കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് പരിചിതമെങ്കിലും സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹവാത്സല്യങ്ങളുള്ള സുഹൃത്തായിരുന്നു. സൗഹൃദങ്ങളായിരുന്നു അനിലിന്റെ കരുത്ത്. സുഹൃത്തുക്കള്‍ക്കൊപ്പം തമാശ പറഞ്ഞ് ചിരിക്കുന്ന അനിലിന്റെ മുഖമായിരിക്കും അടുത്തറിയാവുന്നവരുടെ മനസ്സുനിറയെ.

പ്രതിനായക വേഷത്തിനൊപ്പം സ്വഭാവനടനായും തിളങ്ങാനാകുമെന്ന് അനില്‍ മുരളി തെളിയിച്ചു. മോഹന്‍ സംവിധാനം ചെയ്ത മാണിക്യകല്ലിലെ സ്‌കൂള്‍ അധ്യാപകന്റെ വേഷം ഇതിനുദാഹരണമാണ്. ഇടതാഭിമുഖ്യമുള്ള അധ്യാപക സംഘടനാ നേതാവിന്റെ വേഷത്തില്‍ അനില്‍ കസറി. ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന സംഘടനാനേതാവ് ഒടുവില്‍ പശ്ചാത്തപിച്ച് തന്റെ ജീവിതം പറയുമ്പോള്‍ പ്രേക്ഷകരും കണ്ണീരണിഞ്ഞു. സിനിമയില്‍ പ്രധാന വില്ലന്റെ സഹായിയായോ, വില്ലനായോ അങ്ങനെ ഏതുവേഷം ചെയ്യാനും അനില്‍ തയ്യാറായിരുന്നു. എങ്കിലും എണ്ണിപ്പറയാവുന്ന കുറേ ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമാകാന്‍ അദ്ദാഹത്തിനായി.  

നാന സിനിമാ വാരികയുടെ ആദ്യകാല ഫോട്ടൊ ഗ്രാഫറായിരുന്ന പരേതനായ കെ. മുരളീധരന്‍ നായരാണ് അനില്‍ മുരളിയുടെ പിതാവ്. തിരുവനന്തപുരത്തെ ആദ്യകാല സ്റ്റുഡിയോ'എ വണ്‍ സ്റ്റുഡിയോ'അദ്ദേഹത്തിന്റെതായിരുന്നു. അമ്മ ശ്രീകുമാരിയമ്മ. രണ്ടുമക്കള്‍ ആദിത്യന്‍, അരുന്ധതി.

ദൂരദര്‍ശനിലെ ആദ്യകാല സീരിയലുകളായ മണ്ടന്‍ കുഞ്ചു, കൃഷ്ണപക്ഷം തുടങ്ങിയവയുടെ നിര്‍മ്മാതാവ് പരേതനായ എം.എസ്. രവിപ്രസാദ്, എം.എസ്. ഹരി, രാഷ്ട്രീയ സ്വയം സേവക് സംഘം തിരുവനന്തപുരം മഹാനഗര്‍ പ്രചാര്‍ പ്രമുഖ് എം.എസ്. ഗിരി, എം.എസ്. പഞ്ചമി എന്നിവര്‍ സഹോദരങ്ങളാണ്.

 

comment

LATEST NEWS


രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി


അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ പ്രതിഷേധം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലപ്പെടുത്താനും ആഹ്വാനം; പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.