login
'തല്‍ക്കാലം ഈ അയ്യപ്പന്‍- കോശി സീസണൊന്നു കഴിഞ്ഞോട്ടെ...' അനില്‍ നെടുമങ്ങാടിന്റെ ഹിറ്റായ ഡയലോഗ്

ഈ ഡയലോഗില്‍ പറഞ്ഞുവച്ച പോലെ തന്റേതായ ഒരു കാലഘട്ടം അടയാളപ്പെടുത്താന്‍ ഒരുങ്ങുമ്പോഴാണ് അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം സിനിമ ലോകത്തെ പോലും ഞെട്ടിച്ചത്.

പൃഥ്വിരാജിനും ബിജുമോനോനുമൊപ്പം അനില്‍ പി. നെടുമങ്ങാട്, അയ്യപ്പനും കോശിയും ചിത്രീകരണത്തിനിടെ

തൊടുപുഴ: അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഒറ്റ ഡയലോഗാണ് അനില്‍ പി. നെടുമങ്ങാടിനെ ഏറെ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്. അയ്യപ്പനായി ബിജുമേനോനും കോശിയായി പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയില്‍ സിഐ സതീഷ് നായരെന്ന വേഷമാണ് അനില്‍ കൈകാര്യം ചെയ്തത്.  

'തല്‍ക്കാലം ഈ അയ്യപ്പന്‍- കോശി സീസണ്‍ ഒന്നു കഴിഞ്ഞോട്ടെ.. അടുത്ത സീസണ്‍ നമ്മള്‍ തമ്മിലാകാം. തനിക്ക് ആയുസുണ്ടെങ്കില്‍... എന്നാണ് ആ മാസ് ഡയലോഗ്. കോശിയായി അഭിനയിച്ച പൃഥ്വിരാജിന്റെ അച്ഛനോ(രഞ്ജിത്ത്) ടാണ് പോലീസ് സ്റ്റേഷനില്‍ വെച്ച് അദ്ദേഹം ഇങ്ങനെ പറയുന്നത്. ഇദ്ദേഹത്തെ പ്രതിയാക്കി കേസെടുത്തതിനെ ചോല്ലിയുള്ള വാക്ക് തര്‍ക്കമാണ് ആധാരം.

ഈ ഡയലോഗില്‍ പറഞ്ഞുവച്ച പോലെ തന്റേതായ ഒരു കാലഘട്ടം അടയാളപ്പെടുത്താന്‍ ഒരുങ്ങുമ്പോഴാണ് അനില്‍ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗം സിനിമ ലോകത്തെ പോലും ഞെട്ടിച്ചത്. സിനിമയില്‍ ഏറെ പ്രാധാന്യമുള്ള സിഐയുടെ വേഷം ഏറെ കൈയടക്കോടെ കൈകാര്യം ചെയ്തുവെന്നത് നിരൂപകരും സമ്മതിക്കുന്ന ഒന്നാണ്. ഈ സിനിമയിലെ ശ്രദ്ധേയവേഷത്തിലൂടെ മുഖ്യധാരാ സിനിമയില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ നടനായി ഇദ്ദേഹം മാറിയിരുന്നു.  

നാടകത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ടെലിവിഷനിലും സജീവമായി. മമ്മൂട്ടി നായകനായി 2005ല്‍ പുറത്തിറങ്ങിയ തസ്‌കരവീരന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമാഭിനയം തുടങ്ങിയത്. പിന്നീട് പലപ്പോഴും അഭിനയത്തിന് വലിയ ഗ്യാപ്പുകള്‍ വന്നു. 2014 ലാണ് 'ഞാന്‍ സ്റ്റീവ് ലോപ്പസ്' എന്ന സിനിമയിലെ അഭിനയമാണ് ശ്രദ്ധ നേടിയത്. ഇതോടെ പുതുമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ അദ്ദേഹത്തിന് അവസരങ്ങള്‍ കിട്ടി.  

പിന്നീട് കമ്മട്ടിപ്പാടം എന്ന സിനിമയില്‍ വില്ലന്‍വേഷം ചെയ്തു. ഈ വേഷവും ശ്രദ്ധിക്കപ്പെട്ടു. പൊറിഞ്ചു മറിയം ജോസ്, ഇളയരാജ, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, തെളിവ്, പാവാട, സമര്‍പ്പണം, ആഭാസം, പരോള്‍, കല്ല്യാണം തുടങ്ങിയവയിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്തു.  

 

  comment

  LATEST NEWS


  ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എന്‍സിപി നേതാവ് അറസ്റ്റില്‍


  ശാഖാ ഗടനായക് നന്ദുവിന്റെ കൊലപാതകം : അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, പ്രതികളെ സബ് ജയിലിലേക്ക് മാറ്റി


  ശമ്പളമില്ല, സ്പിന്നിംഗ് മില്ലില്‍ ഓഫീസറെ തടഞ്ഞ് തൊഴിലാളികള്‍


  പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വോട്ടിംഗ് അവബോധം നല്‍കും


  സ്ത്രീസമൂഹം വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം: ബിഎംഎസ്


  കൊട്ടാരക്കര ഉന്നമിട്ട് ആര്‍. ചന്ദ്രശേഖരന്‍, പ്രചാരണം ആരംഭിച്ച് സൈബർ ടീം


  അമിത് ഷാ മുസ്ലിങ്ങളോട് എന്തുചെയ്തു?; മകളെ കെട്ടിച്ചു കൊടുത്തിട്ടുണ്ടാകില്ല; പിണറായിക്ക് മറുപടിയുമായി കെ. സുരേന്ദ്രന്‍


  വാടിക്കൽ രാമകൃഷ്ണൻ എന്ന് പേര് ഓർമ്മയുണ്ടോ? ചോരപുരണ്ട ആ കൈകൾ അമിത്ഷായ്ക്ക് നേരെ ചൂണ്ടേണ്ട, മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.മുരളീധരൻ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.