login
അനില്‍ നിനക്കായ്

കണ്ണീരു വീണ് നനയുമീ

കണ്ണീരു വീണ്

നനയുമീ

കടലാസില്‍ ഞാന്‍

എന്തെഴുതി നിറയ്ക്കുവാന്‍

വഴിയിലൊക്കെ

വാക്കുകള്‍

ചിതറിവീണുനില്‍ക്കവെ

നിന്റെ സ്‌നേഹം പടരുവാന്‍

എന്തുഞാന്‍ ചെയ്തിടും

വലയില്‍ വീണ

കിളികളായ്

ഞങ്ങളൊക്കെ

മാറവേ

വലയറുത്തു

പോകുവാന്‍

കവിത ചൊല്ലി

കവിത ചൊല്ലി

കനിവുമായ്

വന്നിടുംവഴികളൊക്കെ

ശൂന്യമായ്ത്തീര്‍ന്നിടും

ആധിപൂണ്ടു

നിന്നിടും

വേളയില്‍

നിന്‍സ്വരം

അമൃതവര്‍ഷമായ്

കാതില്‍ വന്നുവീഴവേ

വലയിലും

വയലിലും

ഞങ്ങളാര്‍ത്തു

പാടിടും

പേക്കിനാവു

പോയിടും

ശുഭ്രതാരകം പോല്‍

നീവിണ്ണില്‍ നിന്ന്

ഞങ്ങളെ

നോക്കി നിന്നിടും

 

    comment
    • Tags:

    LATEST NEWS


    വിജയ യാത്രയുടെ വഴിയേ...


    വികസനം മുഖ്യ അജണ്ട


    മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ മരിച്ചത് നാലുനില കെട്ടിടത്തില്‍ നിന്നുവീണ്; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി; വെളിപ്പെടുത്തലുമായി ദല്‍ഹി പോലീസ്


    ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യ കൊറോണ വാക്‌സിന്‍ ലഭ്യമാക്കി ടിവിഎസ്


    തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ ചെറിയ ഉള്ളിയുടെ വരവ് കൂടി; വില 110 രൂപയില്‍ നിന്ന് 30 ആയി


    ഗുലാംനബി ആസാദിനെയും കൂട്ടരേയും പുറത്താക്കണം; ഗ്രൂപ്പ് 23ക്കെതിരെ കോണ്‍ഗ്രസില്‍ അടുക്കളപ്പോര്; നടപടി തെരഞ്ഞെടുപ്പു കഴിഞ്ഞ്


    കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, 'ജബാബ് ചെയ് ബംഗ്ല'യുമായി അര്‍ണബും


    ഈ ശ്രീധരന്റെ കൈയ്യൊപ്പ് പതിഞ്ഞു; പൊളിച്ച് പണിത പാലാരിവട്ടം മേല്‍പ്പാലം നാളെ തുറക്കും; പണി പൂര്‍ത്തികരിച്ചത് റെക്കോര്‍ഡ് വേഗത്തില്‍; കൊച്ചി ആവേശത്തില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.