login
എന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല; സ്‌ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അഞ്ജനയെ വിളിച്ചുകൊണ്ടുപോയത്, കുടുംബത്തിന്റെ പ്രതീക്ഷയാണ് ഇല്ലാതായതെന്ന് അമ്മ മിനി

മേയ് 13ന് രാത്രി മരിച്ചതായാണ് അഞ്ജനയ്‌ക്കൊപ്പം ഉണ്ടായിരുന്നവര്‍ അമ്മയെ വിളിച്ചറിയിച്ചത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍കൂടി സമാന രീതിയില്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മിനി അറിയിച്ചു.

കാസര്‍കോട്: നിലേശ്വേരം സ്വദേശി അഞ്ജന ആത്മഹത്യ ചെയ്യില്ല. മരണം കൊലപാതകമെന്ന് അമ്മ മിനി. സ്‌ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അവര്‍ മകളെ കൊണ്ടുപോയത്. അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. വലിയ സ്വപ്‌നങ്ങളുമുണ്ടായിരുന്ന കൂട്ടിയാണ്. അവള്‍ ആത്മഹത്യ ചെയ്യില്ലെന്നും അഞ്ജനയുടെ അമ്മ പറഞ്ഞു.  

അഞ്ജന ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു പിതാവ് മരണമടയുന്നത്. പിന്നീട് അമ്മ മിനിയാണ് അഞ്‌നയുടേയും രണ്ട് സഹോദരങ്ങളുടേയും കാര്യങ്ങള്‍ നോക്കിയത്. പഠിക്കാന്‍ മിടുക്കിയായിരുന്ന അഞ്ജന ഐഎഎസുകാരിയാവാനാണ് ആഗ്രഹിച്ചത്. കുടുംബത്തിന്റേയും ഒരു നാടിന്റേയും പ്രതീക്ഷയാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.  

സ്‌ക്രിപ്റ്റ് എഴുതാനെന്നും പറഞ്ഞാണ് അവര്‍ മകളെ കൊണ്ടുപോയത്. മരിക്കുന്നതിന്റെ തലേദിവസവും വിളിച്ച് ഗോവയില്‍ നിന്നും തിരിച്ചു വന്ന് കുടുംബത്തിനൊപ്പം ജീവിക്കാന്‍ ആഗ്രഹം പ്രകടിച്ചിരുന്നു. പിറ്റേന്ന് തന്നെ അവര്‍ വിളിച്ച് മകള്‍ മരിച്ചതായി അറിയിക്കുകയായിരുന്നു. അഞ്ജന മിടുക്കിയും തന്റേടിയും ആയിരുന്നു. അവള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവരുടെ ചതിക്കുഴിയില്‍ മകള്‍ അകപ്പെട്ട് പോയതാണ്.  

മകളുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം .ഇനി ഒരമ്മയ്ക്കും ഈ വേദന വരാന്‍ പാടില്ലെന്നും അമ്മ മിനി പറയുന്നു. മേയ് 13ന് രാത്രി മരിച്ചതായാണ് അഞ്ജനയ്‌ക്കൊപ്പം ഉണ്ടായിരുന്നവര്‍ അമ്മയെ വിളിച്ചറിയിച്ചത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ട രണ്ടുപേര്‍കൂടി സമാന രീതിയില്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മിനി അറിയിച്ചു.  

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് നിഗൂഡ സംഘത്തിന്റെ വലയില്‍ അഞ്ജന പെടുന്നത്.മകളെ കാണാതായതോടെ കാസര്‍കോട് ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ മിനി പരാതി നല്‍കി. ഇത് കോടതിയിലെത്തുകയും താത്പ്പര്യ പ്രകാരം മുന്‍ നക്‌സല്‍ നേതാവ് കെ.അജിതയുടെ മകള്‍ ഗാര്‍ഗിയുടെ കൂടെ അഞജനയെ വിട്ടയച്ചു. കോഴിക്കോട് താമസിച്ചുവരികയായിരുന്ന അഞ്ജന ലോക്ഡൗണിന് മുമ്പ് ഏതാനും സുഹൃത്തുക്കളുടെ കൂടെ ഗോവയിലേക്ക് കടന്നു. ഗോവയിലെത്തിയ ശേഷം കൂട്ടുകാര്‍ ശരിയല്ലെന്നും നാട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയണമെന്നും വീട്ടുകാരെ വിളിച്ചറിയിച്ചതിന്റെ പിറ്റേന്നാണ് അഞ്ജന മരിച്ചതായി വിവരം ലഭിച്ചത്.

 

comment

LATEST NEWS


കൊറോണ ബാധിച്ച് പുനെയില്‍ നിന്നെത്തിയ യുവതിയെ വീട്ടിലേയ്ക്ക് അയച്ച് കാവാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്; വൈറസ് ഭീതില്‍ ഗ്രാമം; പ്രതിഷേധിച്ച് നാട്ടുകാര്‍


സൈന്യത്തെ അധിക്ഷേപിച്ച എഴുത്തുകാരന്‍ ഹരീഷിനും പിന്തുണച്ചവര്‍ക്കും എതിരേ നടപടിക്ക് കേന്ദ്രസര്‍ക്കാര്‍; കത്ത് സംസ്ഥാനത്തിന്; കര്‍ശന അന്വേഷണം വേണം


അബ്കാരി കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു; സിഐയ്‌ക്കൊപ്പം വേദി പങ്കിട്ട നടന്‍ സുരാജ് വെഞ്ഞാറമ്മൂടും എംഎല്‍എയും ക്വാറന്റൈനില്‍


പാലക്കാട് നിരോധനാജ്ഞ; ആളുകള്‍ സംഘം ചേരുന്നത് വിലക്കി, പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും


തങ്ങളുടെ ലാബില്‍ സജീവമായ വൈറസുകളുണ്ടെന്ന് സമ്മതിച്ച് ചൈന; മൂന്നു തരം വൈറസുകളാണ് ഉള്ളത്; കൊറോണ വൈറസിന്റെ അത്ര ശക്തിയില്ലെന്ന് വാദം


'മണപ്പുറത്തെ ടിപ്പുവിന്റെ സ്തൂപവും കൊടിയും കളഞ്ഞവര്‍ക്ക് മറ്റാരുടേയും സഹായം വേണ്ട'; സെറ്റ് പൊളിച്ചത് സംഘപരിവാര്‍ സംഘടനകളല്ലെന്ന് ഹിന്ദു ഐക്യവേദി


ഇനി ഞങ്ങളുടെ തൊഴിലാളികളെ വേണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി വേണം; കുടിയേറ്റ തൊഴിലാളികളെ സംരക്ഷിച്ച് യോഗി ആദിത്യനാഥ്; കമ്മിഷന്‍ രൂപീകരിച്ചു


ആലുവയിലെ സിനിമാ സെറ്റ് തകര്‍ത്തവര്‍ക്ക് ബിജെപിയും ഹൈന്ദവസംഘടനകളുമായി ബന്ധമില്ല; ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് ബിജെപി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.