login
അജ്ഞാതനായ അയല്‍ക്കാരന്‍

ശാസ്ത്രവിചാരം 254_ അതിവിദൂരമായ ഏതോ ഒരു ഗാലക്‌സിയില്‍നിന്നു വരുന്ന തരംഗ വിസ്‌ഫോടനങ്ങള്‍... കൃത്യമായ ഇടവേളകളില്‍ ക്രമം തെറ്റാതെയെത്തുന്ന തരംഗങ്ങള്‍... മേല്‍വിലാസമില്ലാത്ത തരംഗങ്ങള്‍... അവ വരുന്നത് ഏതാണ്ട് 500 ദശലക്ഷം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നാണെന്നു മാത്രം നാം കരുതുന്നു.

'കമ്പിയില്ലാക്കമ്പിക്കാരുടെ ചില ആപ്പീസുകളില്‍ ഈയിടെ കിട്ടീട്ടുള്ള അസാധാരണ സന്ദേശങ്ങള്‍ കുജഗ്രഹത്തില്‍നിന്നു പുറപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്നു. പ്രസ്തുത സന്ദേശങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഈ വിശ്വാസത്തെ പ്രബലപ്പെടുത്തീട്ടുമുണ്ട്. ഈ സന്ദേശങ്ങള്‍ സൂര്യനില്‍നിന്നുള്ളതായിക്കൂടെയോ എന്ന സംശയം മാര്‍ക്കൊനി പ്ലാമാറിയോന്‍ എന്നീ പണ്ഡിതന്മാരുടെ ഖണ്ഡിതമായ തീരുമാനത്താല്‍ അസ്ഥാനത്തായിരിക്കുന്നു. സന്ദേശങ്ങള്‍ കുജനില്‍നിന്നാണെന്ന് ഉറപ്പിക്കുന്ന പക്ഷം കുജനില്‍ ജനവാസമുണ്ടെന്നും, ആ ജനസഞ്ചയം പരിഷ്‌കാര സോപാനത്തില്‍ ഭൂവാസികളോടൊപ്പം ഉയര്‍ന്നിട്ടുണ്ടെന്നും അനുമാനിക്കണം. ഈ അനുമാനം സാധുവോ എന്നാണ് ഇവിടെ ആലോചിക്കാനുള്ളത്...''

'ചൊവ്വയില്‍ ജനവസാമുണ്ടോ' എന്ന തലക്കെട്ടില്‍ പി.സി.ജോര്‍ജ് നൂറ് വര്‍ഷം മുന്‍പ് (1921 ധനു-മകരം) ഭാഷാപോഷിണിയില്‍ എഴുതിയ ശാസ്ത്രലേഖനം നോക്കുക. മനുഷ്യവര്‍ഗമുണ്ടായ കാലം മുതലുള്ള സംശയമാണിത്-പ്രപഞ്ചത്തില്‍ എവിടെയെങ്കിലും മനുഷ്യവാസമുണ്ടോ?

പ്രപഞ്ചത്തില്‍ മനുഷ്യവാസമുള്ള ഒരേയൊരു ഗ്രഹമെന്നാണ് നാം ഭൂമിയെ വിളിക്കുന്നത്. മറ്റെല്ലാം ജീവനില്ലാത്ത വെറും ഗോളങ്ങള്‍. കല്‍പ്പാന്തകാലത്തോളം അനന്തമായ ആകാശത്തില്‍ അലഞ്ഞുതിരിയുന്ന ഗോളങ്ങള്‍. പക്ഷേ ബ്രിട്ടീഷ് കൊളമ്പിയയിലെ റേഡിയോ അസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയുടെ റേഡിയോ ടെലിസ്‌കോപ്പായ 'ചിമ്മി'ല്‍ പതിയുന്ന കരുത്തേറിയ റേഡിയോ തരംഗ വിസ്‌ഫോടനങ്ങള്‍ നമ്മോട് പറയുന്നതിതാണ്-ഒന്ന് മാറി ചിന്തിക്കുക. അതിവിദൂരമായ ഏതോ ഒരു ഗാലക്‌സിയില്‍നിന്നു വരുന്ന തരംഗ വിസ്‌ഫോടനങ്ങള്‍... കൃത്യമായ ഇടവേളകളില്‍ ക്രമം തെറ്റാതെയെത്തുന്ന തരംഗങ്ങള്‍... മേല്‍വിലാസമില്ലാത്ത തരംഗങ്ങള്‍... അവ വരുന്നത് ഏതാണ്ട് 500 ദശലക്ഷം പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറത്തുനിന്നാണെന്നു മാത്രം നാംകരുതുന്നു.

കനേഡിയന്‍ ഹൈഡ്രജന്‍ ഇന്റന്‍സിറ്റി മാപ്പിങ് എക്‌സിപിരിമെന്റ് എന്ന പ്രോജക്ടിന്റെ ഹ്രസ്വരൂപമാണ് 'ചിം'. ഒകാനാഗന്‍ താഴ്‌വരയില്‍ വടക്കന്‍ ആകാശത്തേക്ക് സദാ കണ്ണുനട്ടിരിക്കുന്ന പടുകൂറ്റന്‍ ആന്റിനോ ശ്രേണിയാണ് 'ചിമ്മി'ന്റെ കരുത്ത്.

അജ്ഞാതമായ റേഡിയോ തരംഗങ്ങള്‍ പലപ്പോഴും നമ്മുടെ ആകാശ ആന്റിനകളുടെ റഡാറില്‍ പതിഞ്ഞിട്ടുണ്ട്. 2007 മുതല്‍ അത് ഇടക്കിടെ സംഭവിക്കാറുണ്ട്. പക്ഷേ അതൊക്കെ താല്‍ക്കാലികം മാത്രം. അഥവാ ഒറ്റപ്പെട്ട പ്രതിഭാസങ്ങള്‍. പക്ഷേ 'ചിമ്മി'ല്‍ പതിഞ്ഞത് ഒറ്റപ്പെട്ട തരംഗങ്ങളല്ല. കൃത്യമായി 16 ദിവസം നീണ്ടുനില്‍ക്കുന്ന ആവൃത്തികളാണ്. ദൈര്‍ഘ്യം ഒരു മില്ലി സെക്കന്റ്. ഓരോ മണിക്കൂറിലും ഒന്നോ രണ്ടോ പ്രാവശ്യം എന്ന കണക്കില്‍. പിന്നെ 12 നാള്‍ നിശ്ശബ്ദം. സെപ്

തംബര്‍ (2018) മുതല്‍ ഒക്‌ടോബര്‍ (2019) വരെയുള്ള കാലത്ത് ഇത്തരം 28 ആവൃത്തികളുണ്ടായി. ഇപ്പോഴും ആവര്‍ത്തിക്കുന്നു. അതുകൊണ്ടാവണം അന്യ ഗ്രഹ ജീവന്‍ തേടുന്നവര്‍ക്കു മുന്നില്‍ ഇതൊരു പ്രഹേളികയായത്.

ബഹിരാകാശ വീഥിയിലെ തമോഗര്‍ത്തങ്ങള്‍ തമ്മിലോ ന്യൂട്രോംണ്‍ നക്ഷത്രങ്ങള്‍ തമ്മിലോ കൂട്ടിയിടിച്ചതിന്റെ ബാക്കി പത്രമാകാം റേഡിയോ തരംഗങ്ങള്‍ എന്നായിരുന്നു ശാസ്ത്രജ്ഞരുടെ ആദ്യ അഭ്യൂഹം. പക്ഷേ തരംഗങ്ങളുടെ കൃത്യതയും തുടര്‍ച്ചയും. ശാസ്ത്രജ്ഞരെ ഇരുത്തിച്ചിന്തിപ്പിച്ചു. അങ്ങനെയാണ് തരംഗങ്ങളുടെ പിതൃത്വം ശക്തമായ കാന്തിക മേഖല നിലനില്‍ക്കുന്ന ഭ്രമണ ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍ക്കാവാമെന്ന അഭ്യൂഹത്തില്‍ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ എത്തിയത്. ഏതെങ്കിലും തമോഗര്‍ത്തത്തെ വലയം ചെയ്യുന്ന നക്ഷത്രത്തിന്റെ സ്പന്ദനങ്ങളാവാം ഇതെന്ന് അന്യഗ്രഹജീവി പര്യവേഷകരായ 'സിതി' അഭിപ്രായപ്പെടുന്നു. പക്ഷേ കൃത്യമായ കാരണം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.

എന്തായാലും അന്യഗ്രഹജീവി വാദം ഏതാണ്ട് അസ്തമിച്ച മട്ടാണിപ്പോള്‍. അതീവ ഹ്രസ്വമായ ഒരു റേഡിയോ തരംഗം അയച്ചതുകൊണ്ട് അന്യഗ്രഹ ജീവികള്‍ എങ്ങനെയാണ് ആശയവിനിമയം നടത്തുകയെന്ന ചോദ്യത്തിന് അവര്‍ക്കുത്തരമില്ല. അപ്രകാരം ആഗ്രഹിക്കുന്ന അന്യഗ്രഹ ജീവികള്‍ ഉണ്ടെങ്കില്‍ അവര്‍ കുറെക്കൂടി ബുദ്ധിപരമായ ഒരു ആശയവിനിമയ സങ്കേതം അവലംബിക്കുമായിരുന്നല്ലോ എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ അവരും അന്യഗ്രഹജീവി വാദം പൂര്‍ണമായി തള്ളിക്കളയുന്നില്ല.

പക്ഷേ ഈ തരംഗങ്ങളുടെ സാന്നിധ്യം ഒരു സംഭവം തന്നെയാണെന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. ഒരുപക്ഷേ പ്രപഞ്ച സങ്കല്‍പ്പം തന്നെ മാറ്റിമറിക്കാന്‍ പര്യാപ്തമായേക്കാവുന്ന ഒരു സംഭവം അതുകണ്ടെത്തും വരേക്കും നമുക്ക് ഒരു സാധ്യതകളെയും നിരാകരിക്കാനാവില്ല.

വാല്‍ക്കഷണം-അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ 'നാസ'യില്‍നിന്ന് തന്നെ രക്ഷിക്കണമെന്ന അപേക്ഷയുമായി സിന്‍സിനാറ്റി സ്വദേശിനി ലോറസിക്കോ കോടതിയിലെത്തിയിരിക്കുന്നു. തന്റെ കയ്യില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള ചന്ദ്രനിലെ പാറപ്പൊടി 'നാസ' പിടിച്ചുപറിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. കരസേനാ പൈലറ്റായിരുന്ന ലോറയുടെ പിതാവ് ടോം മുറേയ്ക്ക് ചങ്ങാതിയും ആദ്യ ചന്ദ്ര യാത്രികനുമായ നീല്‍ ആംസ്‌ട്രോങ് സമ്മാനിച്ചതാണ് ചന്ദ്രനിലെ പാറപ്പൊടി നിറച്ച ചിമിഴ്. കിട്ടിയത് 1970 ല്‍. അന്ന് പത്തുവയസ്സുകാരിയായ ലോറയ്ക്ക് ആംസ്‌ട്രോങ് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയ ഒരു കുറിപ്പും അതിനൊപ്പം വച്ചിരുന്നു. ഈ രണ്ട് വസ്തുക്കളും സ്വന്തം ജീവന്‍ പോലെയാണ് ലോറ കാത്തു സൂക്ഷിക്കുന്നത്. പക്ഷേ സ്വകാര്യ വ്യക്തികള്‍ സൂക്ഷിച്ചുവച്ചിട്ടുള്ള ചന്ദ്രനിലെ മണ്ണ് പിടിച്ചെടുക്കുന്നതാണത്രേ 'നാസ'യുടെ ഇപ്പോഴത്തെ നയം. അതിനാല്‍ 'നാസ'യില്‍നിന്ന് തന്റെ ചാന്ദ്രച്ചിമിഴിനെ സംരക്ഷിച്ചുതരണമെന്നാണ് കോടതിയോട് ലോറ അഭ്യര്‍ത്ഥിക്കുന്നത്!

comment
  • Tags:

LATEST NEWS


രാജ്യത്തെ ഏഴ് ലാബുകളില്‍ നിന്നുള്ള കൊറോണ പരിശോധനാ ഫലങ്ങള്‍ സ്വീകരിക്കില്ലെന്ന് ദുബായ് സിവില്‍ എവിയേഷന്‍; രണ്ടെണ്ണം കേരളത്തിലേത്


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.