login
'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി'; അനൂപ് മേനോന്റെ നായികയായി പ്രിയ വാര്യര്‍

അനൂപ് മേനോന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം വി.കെ പ്രകാശ് ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രഖ്യാപനം അനൂപ് മേനോന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

അനൂപ് മേനോന്റെ നായികയായി പ്രിയ വാര്യര്‍.  'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്ന സിനിമയിലാണ് ഇരുവരും ആദയമായി കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്നത്.  അനൂപ് മേനോന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രം വി.കെ പ്രകാശ് ആണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ പ്രഖ്യാപനം അനൂപ് മേനോന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.  

Facebook Post: https://www.facebook.com/AnoopMenonOfficial/?tn-str=k*F

അനൂപ് മേനോന്‍, വി. കെ പ്രകാശ്, ഡിക്സണ്‍ പൊഡുത്താസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ഡിക്സണ്‍ ആദ്യമായാണ് ഒരു സിനിമയുടെ നിര്‍മ്മാണപങ്കാളിയാവുന്നത്. 'ബ്യൂട്ടിഫുള്‍', 'ട്രിവാന്‍ഡ്രം ലോഡ്ജ്' എന്നീ സിനിമകള്‍ അനൂപ് മേനോന്‍-വി കെ പ്രകാശ് ഹിറ്റ് കൂട്ടുകെട്ടില്‍ ഒരുങ്ങിയവയാണ്. ഈ രണ്ടു സിനിമകളും ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ തീര്‍ത്തിരുന്നു.  

Facebook Post: https://www.facebook.com/priyawarrieractress/photos/a.1896021847374633/2546909962285815/?type=3&theater

 

 

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.