login
സ്വാമിയുടെ അനുഗ്രഹം തേടി തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍

അനുഗ്രഹം തേടി മേയര്‍ സ്വാമിയെ കണ്ടത് സിപിഎമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്

തിരുവനന്തപുരം:  തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍  അനുഗ്രഹം തേടി സന്യാസിയുടെ മുന്നിലെത്തി. ഭദ്രകാളി ഉപാസകനായ ശ്രീ സൂര്യനാരായണന്‍ ഗുരുജിയുടെ അനുഗ്രഹത്തിനായിട്ടാണ് ആര്യ, അച്ഛന്‍ രാജേന്ദ്രനൊപ്പം എത്തിയത്.  സമീപഭാവിയില്‍ മന്ത്രി ആകട്ടെ  എന്ന് അനുഗ്രഹം ചൊരിഞ്ഞാണ്  സ്വാമി പറഞ്ഞയച്ചത്

മേയര്‍ സന്ദര്‍ശിച്ച കാര്യം  സൂര്യനാരായണന്‍ ഗുരുജി തന്നെയാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.  'ചുറുറുക്കുള്ള ചെറുപ്പക്കാരിയായ തിരുവന്തപുരം മേയര്‍ അച്ഛനൊപ്പം എന്നെ കാണാനെത്തി. ഭാവിയിലെ എല്ലാ ലക്ഷ്യങ്ങളും സാധ്യമാകട്ടെ എന്ന് അനുഗ്രഹിച്ചു. അടുത്ത വര്‍ഷങ്ങളില്‍ മന്ത്രി പദവി കിട്ടാന്‍ ദൈവം അനുഗ്രഹിക്കട്ടെ' സ്വാമി എഴുതി

Facebook Post: https://www.facebook.com/100027033720435/posts/713981172846334/

അനുഗ്രഹം തേടി  മേയര്‍ സ്വാമിയെ കണ്ടത് സിപിഎമ്മില്‍ ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിയുടെ ഭാവി മുഖങ്ങളായി ഉയര്‍ത്തിക്കാട്ടുന്നവരുടെ ഇത്തരം നടപടികള്‍ ശരിയല്ലന്നാണ് പരമ്പരാഗത വാദികളുടെ നിലപാട്.  ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷിനോപ്പം  ആര്യാ രാജേന്ദ്രന്‍ എന്‍ എസ് എസ് കരയോഗത്തിന്റെ സ്വീകരണം ഏറ്റുവാങ്ങിയതും സിപിഎമ്മില്‍ ചര്‍ച്ചയായിരുന്നു.

  comment

  LATEST NEWS


  കേരളത്തിന്റെ പ്രബുദ്ധത പാരമ്പര്യം ഉപനിഷത്തില്‍ നിന്ന്: കാ ഭാ സുരേന്ദ്രന്‍


  വാരഫലം (മാര്‍ച്ച് 7 മുതല്‍ 13 വരെ)


  കേരളത്തിലേക്ക് 48,960 ഡോസ് വാക്സിനുകള്‍ കൂടിയെത്തി; കൊറോണ പ്രതിരോധത്തിന് വേഗംകൂട്ടി കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കും


  സ്ത്രീകള്‍ക്കായി യെസ് ബാങ്കിന്റെ 'യെസ് എസ്സെന്‍സ്' ബാങ്കിംഗ് സേവനം


  ക്ഷേത്രപരിപാലനത്തിന് എണ്‍പത്തഞ്ച് അമ്മമാര്‍ അടങ്ങുന്ന സ്ത്രീശക്തി; മാതൃകയായി പൂവന്‍തുരുത്തിലെ ജ്യോതി പൗര്‍ണമി സംഘം


  നീതി വൈകിപ്പിക്കലും നീതി നിഷേധം


  അയോധ്യയില്‍ കര്‍ണാടക സര്‍ക്കാര്‍ 'യാത്രി നിവാസ്' നിര്‍മിക്കും; ബജറ്റില്‍ പത്തുകോടി പ്രഖ്യാപിച്ച് യദ്യൂരപ്പ, അഞ്ചേക്കര്‍ നല്‍കാമെന്ന് യുപി


  ക്രൈസ്തവ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി കര്‍ണാടക ഉപമുഖ്യമന്ത്രി; കേരളത്തിലെ തെരഞ്ഞെടുപ്പ് വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് അശ്വഥ് നാരായണ്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.