login
കരസേന മേധാവി നേപ്പാള്‍ സന്ദര്‍ശിക്കും; ഉപ പ്രധാനമന്ത്രിയെ പ്രതിരോധ ചുമതലകളില്‍ നിന്നും നീക്കി; ഇന്ത്യയെ അനുനയിപ്പിക്കാന്‍ ശ്രമങ്ങളുമായി ശര്‍മ ഓലി

നവംബര്‍ മൂന്നിനാണ് ഇന്ത്യയുടെ കരസേന മേധാവി എം.എം. നരവാനെ നേപ്പാള്‍ സന്ദര്‍ശനം നടത്തുന്നത്. ഗൂര്‍ഖ റെജിമെന്റിനെ ഇന്ത്യക്കതിരെ തിരിക്കാന്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയ നേപ്പാള്‍ ഉപ പ്രധാനമന്ത്രി കൈലാസ് മാനസസരോവറിലേക്കുള്ള ഇന്ത്യയുടെ റോഡ് നിര്‍മാണത്തേയും എതിര്‍ത്തിരുന്നു.

ന്യൂദല്‍ഹി: കരസേന മേധാവി മുകുന്ദ് നരവാനെയുടെ നേപ്പാള്‍ സന്ദര്‍ശനത്തിന് മുന്നോടിയായി നേപ്പാള്‍ മന്ത്രിസഭയില്‍ അഴിച്ചുപണികള്‍ നടത്തി പ്രധാനമന്ത്രി കെ.പി. ശര്‍മ ഓലി. ഇന്ത്യയുടെ കടുത്ത വിമര്‍ശകനും നേപ്പാള്‍ ഉപ പ്രധാനമന്ത്രിയുമായ ഈശ്വര്‍ പൊക്രലിനെ പ്രതിരോധ വകുപ്പില്‍ നിന്നും ഒഴിവാക്കിയാണ് ശര്‍മ ഇന്ത്യക്ക് അനുകൂലമായ സന്ദേശം നല്‍കുന്നത്. പ്രധാനമന്ത്രി നേരിട്ടാകും ഇനി പ്രതിരോധ വകുപ്പ് ഭരിക്കുക.  

നവംബര്‍ മൂന്നിനാണ് ഇന്ത്യയുടെ കരസേന മേധാവി എം.എം. നരവാനെ നേപ്പാള്‍ സന്ദര്‍ശനം നടത്തുന്നത്. ഗൂര്‍ഖ റെജിമെന്റിനെ ഇന്ത്യക്കതിരെ തിരിക്കാന്‍ പ്രകോപനപരമായ പ്രസ്താവന നടത്തിയ നേപ്പാള്‍ ഉപ പ്രധാനമന്ത്രി കൈലാസ് മാനസസരോവറിലേക്കുള്ള ഇന്ത്യയുടെ റോഡ് നിര്‍മാണത്തേയും എതിര്‍ത്തിരുന്നു. മുകുന്ദ് നരവാനെയുടെ നേപ്പാള്‍ സന്ദര്‍ശനത്തേയും ഈശ്വര്‍ പോക്രെല്‍ നേരത്തെ എതിര്‍ത്തിരുന്നു. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാതെ ഇന്ത്യന്‍ സൈനിക മേധാവി നേപ്പാള്‍ സന്ദര്‍ശിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം എടുത്തിരുന്നത്.  

നേപ്പാള്‍ സൈനിക മേധാവി ജനറല്‍ പൂര്‍ണ ചന്ദ്ര തപയുമായും നേപ്പാള്‍ പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്ത പോക്രെലിന് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യ നേപ്പാള്‍ അതിര്‍ത്തി ഗ്രാമമായ ലിപുലേയ്ഖുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലേക്ക് സൈന്യത്തേക്കൂടി വലിച്ചിഴയ്ക്കുന്നതില്‍ സൈനിക മേധാവി കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു.

 

comment

LATEST NEWS


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍


ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധതയെന്ന് ബിജെപി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.