ആര്‍ഷ വിദ്യാ സമാജത്തിലെ ഗൈഡുകള്‍ക്ക് ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാന്‍ കഴിയും.
Circumstances lead Athira to conversion to Islam adopting the name Ayesha and, now she returned to Sanathana Dharma
മധ്യകേരളത്തിലെ ഒരു കുടുംബത്തില്‍ നിന്നും ഒരു പെണ്‍കുട്ടി മൂന്നു വര്‍ഷം മുമ്പ് അപ്രത്യക്ഷയായ വിഷയവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ തുടരുകയാണല്ലോ. കേരളാ പോലീസിലെ സമര്‍ത്ഥരായ ഉദ്യോഗസ്ഥര്‍ അന്വേഷിച്ച ആ കേസിന്റെ പുരോഗതിയെ പറ്റിയുള്ള വിശദാംശങ്ങള്‍ ഒന്നും തന്നെ പൊതു ജനങ്ങളുടെ മുന്നില്‍ ഇതുവരെ എത്തിയിട്ടില്ല. കുട്ടിയെ കണ്ടെത്തിയെന്നും, എന്നാല്‍ വിവരങ്ങള്‍ പങ്കു വയ്ക്കുവാന്‍ സമയമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചതായുള്ള ഊഹോപോഹങ്ങള്‍ ആണ് മാധ്യമങ്ങളിലൂടെ പുറത്തു വന്നത്. ഒരു കുടുംബം തങ്ങളുടെ ഇരുപത്തിരണ്ട് വയസ്സു കാരിയായ മകളെ പറ്റി യാതൊന്നും അറിയാതെ കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി കണ്ണിലെണ്ണയുമൊഴിച്ച് കാത്തിരിക്കുന്നു. അവരുടെ അവസ്ഥ ശരിക്കും മനസ്സിലാക്കി കൊണ്ടാണോ നമ്മുടെ ഭരണാധികാരികള്‍ ഈ വിഷയത്തില്‍ നടപടി സ്വീകരിക്കുന്നത് എന്നത് വളരെ സംശയാസ്പദമാണ്.
കോളേജ് വിദ്യാര്‍ഥിനിയായ പ്രസ്തുത യുവതി കേരളത്തിനു പുറത്തുള്ള ഒരു മതപഠന കേന്ദ്രത്തിലാണ് എന്നും മാധ്യമങ്ങളിലൂടെ ഊഹോപോഹങ്ങള്‍ പരന്നിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പുറത്തു വിടുമ്പോള്‍ മാത്രമേ അതിന്റെയും നിജസ്ഥിതി അറിയാന്‍ കഴിയൂ. ഈ കേസിലെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തു വരുന്നത് ഭരണപക്ഷത്തിന് അസ്വാരസ്യം ഉണ്ടാക്കുമെന്നും, അതുകാരണം ഭരണ നേതൃത്വത്തിന്റെ സമ്മര്‍ദ്ദം കൊണ്ടാണ് കാര്യങ്ങളില്‍ വ്യക്തത വരാത്തത് എന്നും മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഏതായാലും കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഭയപ്പെടുന്ന ആ സ്ഥിതി വിശേഷം എന്താണെന്ന് പൊതു ജനങ്ങള്‍ക്ക് ഏറെക്കുറെ മനസ്സിലായി കഴിഞ്ഞു.
കേരളത്തിലെ പൊതുസമൂഹം ഇന്ന് ആശങ്കപ്പെടുന്നത് ഇത്തരം ഒരു സ്ഥിതിവിശേഷം സ്വന്തം കുടുംബത്തില്‍ ഉണ്ടായാല്‍ ആരുണ്ട് സഹായിക്കാന്‍ എന്നതാണ്. ചില സംഘടിത വിഭാഗങ്ങളുടെ രാഷ്ട്രീയ ശക്തി മലയാളികളുടെ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു കഴിഞ്ഞിരിയ്ക്കുന്നു. സ്വര്‍ണ്ണക്കടത്ത്, ഹവാല, കള്ളപ്പണം, മയക്കു മരുന്നു വിതരണം, ഭീകരവാദ റിക്രൂട്ട്മെന്റ് തുടങ്ങി എല്ലാത്തരം സാമൂഹ്യവിരുദ്ധ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന ശക്തികളുടെ പറുദീസയാണ് ഇന്നത്തെ കേരളം. ആറേഴു മാസം മുമ്പ് വടക്കന്‍ കേരളത്തില്‍ നിന്നുള്ള ഒരു യുവതി ഗോവയിലെ റിസോര്‍ട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട കേസില്‍ മയക്കു മരുന്ന് ഗ്യാങ്ങുകളുടെ ബന്ധം റിപ്പോര്‍ട്ടുകളില്‍ നിറഞ്ഞു നിന്നിരുന്നു. നമ്മുടെ ചെറുപ്പക്കാര്‍ മതം-മയക്കു മരുന്ന് മാഫിയകളാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു എന്നത് ഇന്നത്തെ കേരളത്തിലെ ഒരു വലിയ യാഥാര്‍ഥ്യമാണ്. മാതാപിതാക്കള്‍ അത് കൃത്യമായി മനസ്സിലാക്കി അതിനുള്ള രാഷ്ട്രീയവും സാമൂഹ്യവുമായ പ്രതിവിധികള്‍ ചെയ്യേണ്ട സമയം അതിക്രമിച്ചിരിയ്ക്കുന്നു.
ഇവിടെ പ്രത്യേകം ഓര്‍മ്മിക്കേണ്ട വസ്തുത, മദ്യത്തിനോ, മയക്കു മരുന്നിനോ, വിഷാദ രോഗത്തിനോ ഒക്കെ അടിപ്പെട്ടു പോകുന്നവരെ ചികില്‍സിക്കാന്‍ നമ്മുടെ നാട്ടില്‍ ധാരാളം കൗണ്‍സലിങ് സെന്ററുകള്‍ ഉണ്ട്. എന്നാല്‍ സാധാരണ രീതിയില്‍ ബോദ്ധ്യപ്പെടുത്തി നേര്‍വഴിക്ക് നയിക്കാന്‍ പ്രയാസമുള്ളവയാണ് മതത്തില്‍ കൂടി കടന്നു വരുന്ന ബ്രെയിന്‍ വാഷിങ്. കാരണം ഒരിയ്ക്കലും പരീക്ഷിച്ച് സ്വയം ബോദ്ധ്യപ്പെടാന്‍ കഴിയാത്ത കാര്യങ്ങളാണ് മിക്കപ്പോഴും അതിലൂടെ ഒരു മതവിശ്വാസിയുടെ തലച്ചോറില്‍ കയറിക്കൂടുന്നത്. മരണം വരെ അതൊക്കെ സത്യമാണെന്ന് വിശ്വസിച്ച് ആ വ്യക്തി മുന്നോട്ട് പോയിക്കൊണ്ടിരിക്കും.
യുക്തിയും ബുദ്ധിയും ഉപയോഗിച്ചുള്ള ശരിയായ വിലയിരുത്തലില്‍ കൂടി മാത്രമേ തലച്ചോറിനെ ബാധിയ്ക്കുന്ന ഈ ഇരുട്ടില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയൂ. അക്കാര്യത്തില്‍ അവരെ സഹായിക്കാന്‍ പരിശീലനം കിട്ടിയവരും പഠിച്ചവരുമായ മാര്‍ഗ്ഗദര്‍ശികളുടെ ആവശ്യമുണ്ട്. നമ്മുടെ സര്‍ക്കാരുകളോ സമൂഹമോ ഇത്തരമൊരു വിപത്തിനെ കുറിച്ച് ഇതുവരെ ഗൗരവപൂര്‍വ്വം ചിന്തിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഈ രംഗത്ത് നൈപുണ്യമുള്ള സ്ഥാപനങ്ങളും നമ്മുടെ നാട്ടില്‍ അധികം ഇല്ല.
എന്നാല്‍ നമ്മള് തീര്‍ത്തും ദൗര്‍ഭാഗ്യവന്മാരാണ് എന്ന് കരുതേണ്ടതില്ല. മത താരതമ്യ വിഷയത്തില്‍ പഠന, ഗവേഷണങ്ങള്‍ നടത്തുന്ന ഒരു സ്ഥാപനം നമുക്കുണ്ട്. പുതിയൊരു തീരുമാനത്തിലേക്ക് എടുത്തു ചാടും മുമ്പ് തങ്ങളുടെ മത ബോദ്ധ്യങ്ങള്‍ ശരിയോ എന്ന് ഒരു തവണകൂടി മാറ്റുരച്ച് വിലയിരുത്താന്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് ഇപ്പോള്‍ അവസരമുണ്ട്. തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് ബാലരാമപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ഷ വിദ്യാ സമാജത്തിലെ ഗൈഡുകള്‍ക്ക് ഇക്കാര്യത്തില്‍ നമ്മെ സഹായിക്കാന്‍ കഴിയും.
തങ്ങളോട് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ എത്തുന്നവരുടെ മുന്നില്‍ മൂന്നേ മൂന്ന് കണ്ടീഷനുകളാണ് സമാജം മുന്നോട്ട് വയ്ക്കുന്നത്. അവരുടെ തന്നെ സ്വന്തം വാക്കുകളില്‍ പറഞ്ഞാല്‍...
1. 'ഞങ്ങള്‍ പറയുന്നത് ശ്രദ്ധാപൂര്‍വ്വം കേള്‍ക്കാനും തിരിച്ച് സംസാരിക്കാനുമുള്ള ക്ഷമ ഉണ്ടായിരിയ്ക്കണം. തുറന്ന് സംസാരിക്കാം. നമ്മള് രണ്ടു കൂട്ടരും കണ്ട ആംഗിളുകള്‍ വ്യത്യസ്തമായിരിക്കാം. ഒരുപക്ഷേ ഞങ്ങള്‍ക്ക് യോജിക്കാനാവാത്ത ഭാഗങ്ങള്‍ നിങ്ങള്‍ പറഞ്ഞേക്കാം. അതംഗീകരിയ്ക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു മടിയുമുണ്ടാകില്ല. മാത്രമല്ല ശരിയെന്ന് ബോദ്ധ്യപ്പെട്ടാല്‍ സ്വയം തിരുത്തി നിങ്ങളുടെ മാര്‍ഗ്ഗം സ്വീകരിക്കാനും ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്. തിരിച്ച് നിങ്ങളും ആ ക്ഷമ കാണിക്കണം'
2. 'ഞങ്ങളുടെ രണ്ടാമത്തെ കണ്ടീഷന്‍, യുക്തിയോടും ബുദ്ധിയോടും കൂടി ചിന്തിക്കണം എന്നതാണ്. എങ്കിലേ സംവാദത്തിന് പ്രസക്തിയുള്ളൂ. കാരണം സംവാദം യുക്തിയുടെ മേഖലയില്‍ വരുന്ന കാര്യമാണ്. നമുക്ക് തെറ്റ് പറ്റാതിരിക്കാനായി ഈശ്വരന് തന്ന സിദ്ധിയാണ് യുക്തി. ഏതെങ്കിലും ഒരു മതത്തോട് കടുത്ത വിരോധിയോ അന്ധമായ വിശ്വാസിയോ അല്ലാതെയുള്ള സമീപനം വേണം. ഒരു സാധാരണ മനുഷ്യന് എന്ന അവസ്ഥയില്‍ ചിന്തിച്ച് സംസാരിക്കണം.'
3. 'ഇത് സംവാദമാകണം. ഈഗോകള്‍ തമ്മിലുള്ള യുദ്ധമാക്കരുത്. സത്യം അംഗീകരിയ്ക്കണം. നിങ്ങള്‍ പറയുന്നതിലാണ് സത്യമെന്ന് ബോദ്ധ്യപ്പെട്ടാല്‍ ഞങ്ങള്‍ നിങ്ങളുടെ മാര്‍ഗ്ഗം സ്വീകരിക്കും. മറിച്ച് നിങ്ങള്‍ വിശ്വസിക്കുന്നതും പറയുന്നതും തെറ്റാണ് എന്ന് മനസ്സിലാക്കുകയും ആത്യന്തികമായ യാഥാര്‍ഥ്യം എന്തെന്ന് ബോദ്ധ്യപ്പെടുകയും ചെയ്താല്‍ ആ ശരിയുടെ പാതയില്‍ ഉറച്ച് നില്ക്കാന് നിങ്ങളും തയ്യാറാണോ?'
മറ്റുള്ളവരെ കേള്‍ക്കാനുള്ള ക്ഷമ, തുറന്ന സംവാദത്തിനുള്ള സന്നദ്ധത, യുക്തി കൈവിടാതിരിക്കാനുള്ള മനസ്സാന്നിദ്ധ്യം, തനിക്ക് ബോദ്ധ്യപ്പെടുന്ന കാര്യങ്ങള്‍ ഈഗോയില്ലാതെ അംഗീകരിക്കാനുള്ള മനസ്സ്. ഇത്രയുമുണ്ടെങ്കില്‍ ഇന്ന് മതത്തിന്റെ പേരില്‍ ചിന്താക്കുഴപ്പം നേരിടുന്നവര്‍ക്ക് സുവ്യക്തത കൈവരിയ്ക്കുന്നതില്‍ സഹായിക്കുവാന്‍ ആര്‍ഷ വിദ്യാ സമാജത്തിന് കഴിയും.
മതപരിവര്‍ത്തനം എന്ന സുപ്രധാനമായ തീരുമാനം എടുക്കുന്നതിന് മുമ്പ് ഒന്നുകൂടി ഒരു വിലയിരുത്തല്‍ ആവശ്യമാണ് എന്ന് കരുതുന്നവര്‍ക്ക് എപ്പോഴും ആര്‍ഷ വിദ്യാ സമാജത്തെ സമീപിക്കാം.
arshavidyasamajam@gmail.com
+91 8943006350 / 9020078899
2020-ല്‍ ഇന്ത്യന്‍ ടിവിയില്‍ കൂടുതല്‍ പേര് കണ്ട വ്യക്തിത്വം മോദി; 20 ലക്ഷം കോടിയുടെ പ്രഖ്യാപനത്തിന് 203 ദശലക്ഷം പ്രക്ഷകര്‍: ബാര്‍ക് റിപ്പോര്‍ട്ട്
ജസ്നയുടെ തിരോധാനത്തിന് പിന്നില്‍ മതം മാറ്റി സിറിയയിലയക്കുന്നവര്‍; പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ഹൈന്ദവരും ക്രൈസ്തവരും ഒരുമിക്കണമെന്ന് മീനാക്ഷി ലേഖി
ട്രംപ് ഒതുക്കിയ ആയത്തുള്ള വീണ്ടും തലപൊക്കി; മാര്‍പാപ്പയെത്തും മുമ്പ് അമേരിക്കയുടെ അല്‍അസദ് വ്യോമകേന്ദ്രത്തില്‍ റോക്കറ്റാക്രമണം; ബൈഡന് തലവേദന
ഇന്ന് 2616 പേര്‍ക്ക് കൊറോണ; 2339 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4156 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4255 ആയി
ഇമ്രാന് 'മാന്യമായി' രാജിവയ്ക്കുമോ?; സൈനിക മേധാവിയുമായും ഐഎസ്ഐ ഡിജിയുമായും കൂടിക്കാഴ്ച നടത്തി; വൈകിട്ട് രാജ്യത്തെ അഭിസംബോധ ചെയ്യും
പിഎഫ് നിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കിൽ മാറ്റമില്ല, 8.50 ശതമാനത്തിൽ തുടരും
ലാവ്ലിന് കേസിലും ഇഡിയുടെ ഇടപെടല്‍; നടപടി ടി പി നന്ദകുമാറിന്റെ പരാതിയില്‍, തെളിവുകളുമായി നാളെ കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ നിര്‍ദേശം
നെൽകർഷകർ രാപ്പകൽ സമരം തുടങ്ങി, ടണ്‍ കണക്കിന് നെല്ല് പാടശേഖരത്ത് കിടന്ന് നശിക്കുന്നു, പ്രതിസന്ധിക്ക് കാരണം മില്ല് ഉടമകളുടെ കടുംപിടുത്തം
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കടല്‍ക്കൊള്ള അന്വേഷിക്കേണ്ടതാര്?
വിഴിഞ്ഞം, സ്മാര്‍ട്ട് സിറ്റി, ലൈറ്റ് മെട്രോ, ഗെയില്‍, ഓട്ടോണമസ് കോളജ്, കാരുണ്യ: സിപിഎമ്മിന്റേത് എല്ലാത്തിനേയും എതിര്‍ത്ത ചരിത്രം
ഹലാല്‍ ജിഹാദിന്റെ കച്ചവടവും രാഷ്ട്രീയവും
കേരളത്തിനൊരു രാഷ്ട്രീയ ബദല്‍
പെരുവഴിയിലാകുന്ന ജീവിതങ്ങള്‍
പരമേശ്വര്‍ജിയുടെ ഓര്‍മ്മയ്ക്ക് ഒരുവയസ്സ്