login
വിശ്വാസ്യത തകര്‍ക്കരുത്;. മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ കൈയിലെ ചട്ടുകമായി മാറുന്നു.

മുമ്പും പല മാധ്യമപ്രവര്‍ത്തകരും അവരുടെ ജോലി ചെയ്യുന്നതിനിടയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത വേവലാതി ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ പരസ്യമായ പ്രകടനമാണ്.

പി.രാജന്‍

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍)

രാഷ്ട്രീയ പ്രവര്‍ത്തകരായ പത്രപ്രവര്‍ത്തകരും പത്രപ്രവര്‍ത്തകരായ രാഷ്ട്രീയ പ്രവര്‍ത്തകരുമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പോയി അതിന്റെ ഫലമായി അറസ്റ്റോ മറ്റ് കാര്യങ്ങളോ ഉണ്ടാകുമ്പോള്‍ അത് മാധ്യമപ്രവര്‍ത്തനമായിരുന്നുവെന്നും അധികാരികള്‍ മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യം ലംഘിച്ചുവെന്നും ആരോപിക്കുന്നത് ശരിയല്ല. ഓരോ പ്രശ്നത്തേയും ശരിയായി വിലയിരുത്തിയ ശേഷമേ അതേക്കുറിച്ച് അഭിപ്രായം പറയാന്‍ സാധിക്കൂ. ഞാന്‍ മനസ്സിലാക്കിയിടത്തോളം ഉത്തര്‍പ്രദേശിലെ ഹാഥ്‌രസില്‍ സിദ്ധീഖ് കാപ്പന്‍ പോയത് മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് അല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പോയതിനാണ് സിദ്ധീഖിനെ യുപി പോലീസ് അറസ്റ്റ് ചെയ്തത് എന്നാണ്. ഈ വിഷയം കോടതിയുടെ പരിഗണനയിലാണ്. ഇയാളെ അറസ്റ്റ് ചെയ്ത സംഭവത്തേയും അടിയന്തരാവസ്ഥ കാലത്തെ മാധ്യമ വിലക്കിനേയും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ ഒട്ടും അര്‍ത്ഥമില്ല. അടിയന്തരാവസ്ഥയില്‍ മൗലികാവകാശങ്ങള്‍ പിന്‍വലിച്ചതിന് ശേഷമാണ് മാധ്യമ പ്രവര്‍ത്തനത്തിന് എതിരായിട്ടുള്ള നടപടി ഉണ്ടായിട്ടുള്ളത്.

പത്രപ്രവര്‍ത്തനം എപ്പോഴാണ് നിയമലംഘനം ആകുന്നത് എന്നതില്‍ തീരുമാനമെടുക്കേണ്ടത് രാജ്യത്തെ നിയമ സംവിധാനങ്ങളും കോടതിയുമാണ്. ഉദാഹരണത്തിന് പട്ടാളം, നിയന്ത്രണം ഏറ്റെടുത്തിട്ടുള്ള സ്ഥലങ്ങളില്‍, പട്ടാളത്തിന്റെ ട്രക്ക് പോകുമ്പോള്‍ കല്ലെറിയുന്നതിനും മറ്റും ആഹ്വാനം ചെയ്യുന്ന മുഖപ്രസംഗം എഴുതിയ പത്രാധിപരെ അറസ്റ്റുചെയ്യുമ്പോള്‍ ആ നടപടി പത്ര സ്വാതന്ത്ര്യത്തിന് എതിരാണ് എന്ന് പറയുന്നത് ശരിയല്ല. ഭരണഘടനാനുസൃതമായല്ല യുപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത് എന്ന് സംശയാതീതമായി സ്ഥാപിക്കുന്നതിനാവശ്യമായ തെളിവ് എന്റെ പക്കലില്ല. സിദ്ധീഖ് പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിട്ടാണ് ഹാഥ്‌രസില്‍ എത്തിയത് എന്നാണ് അറിയുന്നത്. അതിനാല്‍ തന്നെ ഈ സംഭവം നിയമത്തിന് വിട്ടുകൊടുക്കുകയാണ് അഭികാമ്യം.

അത് രാഷ്ട്രീയ പക്ഷപാതിത്വം

കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ സിദ്ധീഖിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിക്കുകയുണ്ടായി. അവര്‍ സ്വന്തം താല്‍പര്യത്തിന് അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുന്നവരാണ്. ഇതിന് മുമ്പും പല മാധ്യമപ്രവര്‍ത്തകരും അവരുടെ ജോലി ചെയ്യുന്നതിനിടയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത വേവലാതി ഇപ്പോള്‍ പ്രകടിപ്പിക്കുന്നത് രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ പരസ്യമായ പ്രകടനമാണ്. അത് പത്ര പ്രവര്‍ത്തക യൂണിയന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ദോഷം ചെയ്യും. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായി പോയി രാജ്യദ്രോഹപരമായ പ്രചാരണം നടത്തി എന്നാണ് പ്രഥമദൃഷ്ട്യാ കരുതുന്നത്. ഇത്തരം ഘട്ടങ്ങളില്‍ മനുഷ്യാവകാശ പ്രശ്നമായി കണ്ട് ഇടപെടുമ്പോള്‍ അത് വ്യാഖാനിക്കേണ്ടത് എങ്ങനെയെന്ന് ഐക്യരാഷ്ട്ര സഭയുടെ ഒരു സിദ്ധാന്തമുണ്ട്. മാര്‍ജിന്‍ ഓഫ് അപ്രീസിയേഷന്‍ എന്ന സിദ്ധാന്തം ക്രമസമാധാന പാലനത്തിന് അനുകൂലമായിട്ടുള്ളതാണ്. ഹാഥ്‌രസില്‍ പോയി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കൊന്നും തടസ്സമില്ല എന്നിരിക്കെ ഒരു മാധ്യമ പ്രവര്‍ത്തകനെ മാത്രം അറസ്റ്റു ചെയ്തു എന്ന് വിശ്വസിക്കുന്നതില്‍ ന്യായമില്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയ താല്‍പര്യമാണ് ഇവിടെ പ്രകടമാകുന്നത്. പത്രപ്രവര്‍ത്തന താല്‍പര്യമല്ല അവര്‍ക്ക് ഉള്ളത്.

ഹാഥ്‌രസില്‍ പോയി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കൊന്നും തടസ്സമില്ല എന്നിരിക്കെ ഒരു മാധ്യമ പ്രവര്‍ത്തകനെ മാത്രം അറസ്റ്റു ചെയ്തു എന്ന് വിശ്വസിക്കുന്നതില്‍ ന്യായമില്ല. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ രാഷ്ട്രീയ താല്‍പ്പര്യമാണ് ഇവിടെ പ്രകടമാകുന്നത്. പത്രപ്രവര്‍ത്തന താല്‍പ്പര്യമല്ല അവര്‍ക്ക് ഉള്ളത്.

നിയമത്തിന് അതീതരല്ല

പ്രഥമദൃഷ്ട്യാ രാജ്യദ്രോഹം എന്ന് കരുതാവുന്ന വാര്‍ത്തകളും എഴുതിപ്പിടിപ്പിച്ചവരുണ്ട്. രാജ്യത്ത് യുദ്ധസമാനമായ സാഹചര്യം ഉടലെടുത്താല്‍ രാജ്യരക്ഷയ്ക്ക് വേണ്ടി പരമപ്രധാനമായ നിയമങ്ങള്‍ ഉണ്ടാക്കേണ്ടി വരും. നിയമവാഴ്ച ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ആ നിയമപ്രകാരമാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ആ നിയമത്തിന് അതീതരല്ല. പത്രപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടു എന്ന് അത്തരം ഘട്ടങ്ങളില്‍ പറയാനും സാധിക്കില്ല. അതുകൊണ്ടുതന്നെ സിദ്ധീഖ് കാപ്പന്റെ അറസ്റ്റ് മാധ്യമ സ്വാതന്ത്ര്യ ലംഘനം ആണെന്ന് പറയാന്‍ ഞാന്‍ സന്നദ്ധനല്ല. ഇന്ത്യയില്‍ ഇന്നുള്ള മാധ്യമ സ്വാതന്ത്ര്യം മറ്റുള്ള രാജ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല.

സ്വന്തം രാഷ്ട്രീയ, വര്‍ഗ്ഗീയ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സംഭവങ്ങളെ പെരുപ്പിക്കുകയും അല്ലാത്തവയെ തമസ്‌കരിക്കുകയും ചെയ്യുന്ന വിവേചനപരമായ ഒരു മാധ്യമ പ്രവര്‍ത്തനമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍, വാളയാര്‍ പെണ്‍കുട്ടികളുടെ കേസ് ഇന്ന് എത്ര മാധ്യമങ്ങള്‍ ഫോളോ അപ് ചെയ്യുന്നുണ്ട്. ആ കുട്ടികളെ മാധ്യമങ്ങള്‍ വിസ്മരിച്ചു. വാര്‍ത്തകളും കുഴിച്ചുമൂടുന്നു.

രാജ്യത്തെ അപമാനിക്കുന്നു

രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യത്തെ ലംഘിക്കുന്ന ഒരു സര്‍ക്കാരല്ല പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മാധ്യമ പ്രചാരണം ഇതിന് കടകവിരുദ്ധമാണ്. കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കാന്‍ സ്വാതന്ത്ര്യമില്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. വമ്പിച്ച ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍, മോദിക്ക് അമേരിക്കയില്‍ വിസ അനുവദിക്കരുതെന്ന് നിവേദനം നല്‍കുകയും പ്രമേയം പാസാക്കുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമുണ്ട്. രാജ്യത്തെ ജനങ്ങളെയല്ലെ ഇവര്‍ അപമാനിക്കുന്നത്? ഇത്തരക്കാര്‍ അന്യ രാജ്യങ്ങളെ കൂട്ടുപിടിക്കില്ലെന്ന് എന്താണ് ഉറപ്പ്?. കമ്യൂണിസ്റ്റ് ചൈനയില്‍, ഒരു പാര്‍ട്ടി ആജീവനാന്ത നേതാവിനെ തെരഞ്ഞെടുക്കുകയും അദ്ദേഹത്തിന്റെ ചിന്തയാണ് പാര്‍ട്ടിയുടെ നയം എന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനെതിരെ ഇന്നാട്ടിലെ കമ്യൂണിസ്റ്റുകാരും പുരോഗമനക്കാരും ഒരക്ഷരം മിണ്ടിയില്ല. ആരും എഡിറ്റോറിയലും എഴുതിയില്ല. ഇത് ഒരുതരം മാനസിക അടിമത്തമാണ്.

ജനങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കുന്നില്ല. ഇന്നും ജനത്തിന് വിശ്വാസം അച്ചടി മാധ്യമങ്ങളെയാണ്. ആ വിശ്വാസ്യത തകര്‍ക്കരുത്. വാര്‍ത്തകള്‍ വസ്തുനിഷ്ഠമായിരിക്കണം. വിവേചന ബുദ്ധിയോടെ കാര്യങ്ങള്‍ വിശലകനം ചെയ്യണം. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് സര്‍ക്കാരിന് പറയേണ്ടി വന്നതുതന്നെ മാധ്യമ പ്രവര്‍ത്തന രംഗത്തെ അപചയത്തിന് തെളിവാണ്. രാജ്യവിരുദ്ധ മാധ്യമ പ്രവര്‍ത്തനത്തെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. പത്രപ്രവര്‍ത്തനം ചെയ്യുന്നവര്‍ വ്യക്തിപരമായ രാഷ്ട്രീയം സംഘടനയില്‍ കൊണ്ടുവരുന്നതും ശരിയായ പ്രവണതയല്ല. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരായി വരെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും വന്‍ തോതില്‍ പ്രചാരണം നടന്നു വരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ കൈയിലെ ചട്ടുകമായി മാറുന്നു. തൊഴില്‍പരമായ കാര്യങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടോ എന്നും ചിന്തിക്കണം.

 

comment

LATEST NEWS


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍


ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധതയെന്ന് ബിജെപി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.