login
ഒരു സഹയാത്രികന്റെ ഓര്‍മ്മയ്ക്ക്

ദേശീയതലത്തിലുള്ള നേതാക്കള്‍ എറണാകുളത്തെത്തിയപ്പോള്‍ പാര്‍ട്ടി പരിപാടികള്‍ ഏര്‍പ്പാടു ചെയ്യുന്നതിന്റെ ശുഷ്‌കാന്തി സ്വാഭാവികമായിരുന്നു. രണ്ടവസരങ്ങളില്‍ സദാനന്ദ പ്രഭു എടുത്ത മുന്‍കൈ അവിസ്മരണീയമായിരുന്നു. രണ്ടുതവണയും അടല്‍ജി തന്നെ ആയിരുന്നു നേതാവ്. പാര്‍ലമന്റ് കമ്മിറ്റിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നേതാക്കന്മാര്‍ എത്തുമ്പോള്‍ വിവരം പാര്‍ട്ടി ആസ്ഥാനത്ത് അറിയിക്കുന്നത് സാധാരണ മട്ടിലായിരിക്കുമല്ലൊ. സ്വാമി വിവേകാനന്ദന്റെ ഭാരതപരിക്രമണ ശതകത്തിന്റെ ഓര്‍മയ്ക്കായി കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷ ഡോ. ലക്ഷ്മീ കുമാരിയുടെ നേതൃത്വത്തില്‍ ഒരു യാത്രസംഘടിപ്പിച്ചിരുന്നു. അത് എറണാകുളത്തെത്തിയപ്പോള്‍ സ്വീകരണം സംഘടിപ്പിച്ചത് ഭാരതീയ വിദ്യാഭവനിലായിരുന്നു.

ട്ടേറെ വര്‍ഷങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച സ്‌നേഹ സമ്പന്നനായിരുന്നു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അന്തരിച്ച അഡ്വക്കേറ്റ് കെ.വി. സദാനന്ദ പ്രഭു. അവിവാഹിതനായിരുന്ന അദ്ദേഹം എറണാകുളത്തെ മുല്ലശ്ശേരി കനാല്‍ റോഡില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. ഏകാന്ത മരണമെന്നു പറയാം. കൂടെ ആരുമില്ലായിരുന്നു. സായാഹ്ന ലഘുഭക്ഷണവുമായി എത്തിയ ജ്യേഷ്ഠന്റെ പുത്രന്‍ അദ്ദേഹത്തെ അന്തരിച്ച നിലയിലാണ് കണ്ടതെന്ന് എന്നെ വിവരമറിയിച്ച പി. സുന്ദരം പറഞ്ഞു. ജന്മഭൂമി എറണാകുളത്തു നിന്നാരംഭിച്ച് ഏതാണ്ട് ഒരു വ്യാഴവട്ടക്കാലം അതിന്റെ നിയമസംബന്ധമായ കാര്യങ്ങള്‍ അഡ്വ. പ്രഭുവിന്റെ ഉപദേശപ്രകാരമായിരുന്നു ചെയ്തുവന്നത്. അദ്ദേഹത്തെ പരിചയപ്പെട്ടതും വളരെ കൗതുകകരമായ വിധത്തിലായിരുന്നു. ജനസംഘകാലം മുതല്‍ തന്നെ വളരെ താല്‍പ്പര്യ പൂര്‍വം അതില്‍ പങ്കാളിയായിരുന്ന സീനിയര്‍ അഭിഭാഷകന്‍ പരേതനായ പി.ആര്‍. നമ്പ്യാര്‍ അദ്ദേഹവുമായി ജനതാപാര്‍ട്ടിയുടെയും ജന്മഭൂമിയുടെയും കാര്യങ്ങള്‍ സംസാരിക്കവേ രണ്ടുമൂന്നു യുവ അഭിഭാഷകര്‍ സംഘത്തിന്റെയും ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയും കാര്യത്തില്‍ തല്‍പരരാണെന്നറിയിച്ചു. ഒരാള്‍ സദാനന്ദ പ്രഭുവും മറ്റേയാള്‍ എം.സി. നമ്പ്യാരുമായിരുന്നു. പ്രഭു അന്ന് പച്ചാളത്തും, നമ്പ്യാര്‍ ഇഎസ്‌ഐ വളപ്പിലെ ക്വാര്‍ട്ടേഴ്‌സിലുമാണ് താമസിച്ചത്. അതിനിടെ ജന്മഭൂമിക്ക് നോര്‍ത്ത് ഓവര്‍ ബ്രിഡ്ജിന് സമീപം ലഭിച്ച സ്ഥലത്ത് ഓഫീസ് ഉദ്ഘാടനം നിശ്ചയിച്ചു. അവിടെയാണ് സദാനന്ദ പ്രഭുവിനെയും എം.സി. നമ്പ്യാരെയും കണ്ടത്. അവര്‍ ബിഎംഎസില്‍ തല്‍പരരായിരുന്നുവെന്നു തോന്നുന്നു. നമ്പ്യാര്‍ പ്രീഡിഗ്രിക്കു പഠിക്കാന്‍ ധര്‍മ്മടത്തെ ബ്രണ്ണന്‍ കോളജില്‍ ചേര്‍ന്നപ്പോള്‍ അവിടത്തെ കാര്യാലയമായി ഉപയോഗിച്ച വീട്ടിലാണ് താമസിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം പഴയ ബന്ധം പു

നഃസ്ഥാപിക്കുകയായിരുന്നു. അദ്ദേഹം ഏതാനും വര്‍ഷം സര്‍ക്കാര്‍ ജോലി ചെയ്തതിനുശേഷം അഭിഭാഷകനായി, ഹൈക്കോടതിയിലെ പ്രമുഖരില്‍ ഒരാളായി. ഉയര്‍ന്ന നിലയില്‍ നിയമപഠനം കഴിച്ച്, ആ രംഗത്തു പ്രവര്‍ത്തിക്കുന്നു. കഠിനമായ പ്രമേഹബാധയില്‍ എം.സി. നമ്പ്യാര്‍ വീട്ടില്‍ വിശ്രമത്തിലായിട്ട് ദശകങ്ങളായി.

സദാനന്ദപ്രഭുവിന്റെ മരണം അദ്ദേഹത്തിന്റെ വന്ദ്യപിതാവ് വെങ്കിടേശ്വര പ്രഭുവിന്റേതുപോലെ ആകസ്മികമായിരുന്നു. എന്തോ അസ്വസ്ഥത തോന്നിയതിനാല്‍ സമീപത്തെ ലൂര്‍ദ് ആസ്പത്രിയിലേക്കു ഒറ്റയ്ക്കു നടന്നുപോകവെ പെട്ടെന്നു ഹൃദയാഘാതം വന്ന് വീണ് ജീവന്‍പോയി. അവരുടെ വീട്ടില്‍ വളരെ നല്ലനിലയിലാണ് മാതാപിതാക്കള്‍ അതിഥികളോട് പെരുമാറിയിരുന്നത്. അമ്മ എന്തെങ്കിലും ഭക്ഷണം തരാതെ വിടുമായിരുന്നില്ല.

ബിജെപിയുടെ രൂപീകരണസമയത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വളരെ ആവേശകരമായിരുന്നു.  എത്ര ദൂരം വേണമെങ്കിലും നടന്നുപോകാന്‍ മടിയുണ്ടായില്ല. പെരുമാറ്റം മധുരോദാരമായിരുന്നു. അദ്ദേഹത്തിന്റെ ചരമവൃത്താന്തമറിഞ്ഞു വിളിച്ചു വികാരനിര്‍ഭരമായി സംസാരിച്ച രണ്ടുപേര്‍ അന്ന് എറണാകുളത്ത് ജന്മഭൂമിയുടെ ന്യൂസ് എഡിറ്ററായിരുന്ന പുത്തൂര്‍മഠം ചന്ദ്രനും, ഷിപ്പ്‌യാര്‍ഡ് ബാലന്‍ എന്നറിയപ്പെട്ടുന്ന നടുവണ്ണൂര്‍ക്കാരന്‍ ബാലനുമായിരുന്നു. അവര്‍ പ്രഭുവുമായി ഇടക്കിടെ ബന്ധപ്പെട്ടുവന്നിരുന്നു. ബിജെപിയെ കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനേയും, ചെയ്ത പരിശ്രമത്തേയും അവര്‍ ഹൃദയസ്പൃക്കായി വിവരിച്ചു.

ഒറ്റയ്‌ക്കേയുള്ളൂവെങ്കില്‍ അദ്ദേഹം നടക്കാനാണിഷ്ടപ്പെട്ടത്. മുല്ലശ്ശേരി കനാല്‍ മുതല്‍ ഹൈക്കോടതി വരെ പോകുമ്പോള്‍ കൊണ്ടുപോകാന്‍ കക്ഷികളുണ്ടാവും. മടക്കം മിക്കവാറും നടന്നുതന്നെയായിരിക്കും. മറ്റാരെങ്കിലും കൂടെയുണ്ടെങ്കില്‍ ഓട്ടോ വിളിച്ചെന്നുവരും.

ജന്മഭൂമി നോര്‍ത്തിലായിരുന്നപ്പോള്‍ അദ്ദേഹം എന്നും അവിടെയെത്തുമായിരുന്നു. അങ്ങനത്തെ അനേകം പ്രമുഖരില്‍ നിന്നു വ്യത്യസ്തനായത് പത്രത്തിന് വാര്‍ത്താരൂപത്തിലാക്കാന്‍ പറ്റുന്ന വിവരമെന്തെങ്കിലും കാണുമായിരുന്നു എന്നതിലാണ്. മഞ്ചനാമഠം ബാലഗോപാല്‍, കെ.ജി. വാധ്യാര്‍ എന്നിവരും ആ കൂട്ടായ്മയില്‍ ചേരുമായിരുന്നു.  

ദേശീയതലത്തിലുള്ള നേതാക്കള്‍ എറണാകുളത്തെത്തിയപ്പോള്‍ പാര്‍ട്ടി പരിപാടികള്‍ ഏര്‍പ്പാടു ചെയ്യുന്നതിന്റെ ശുഷ്‌കാന്തി സ്വാഭാവികമായിരുന്നു. രണ്ടവസരങ്ങളില്‍ സദാനന്ദ പ്രഭു എടുത്ത മുന്‍കൈ അവിസ്മരണീയമായിരുന്നു. രണ്ടുതവണയും അടല്‍ജി തന്നെ ആയിരുന്നു നേതാവ്. പാര്‍ലമന്റ് കമ്മിറ്റിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നേതാക്കന്മാര്‍ എത്തുമ്പോള്‍ വിവരം പാര്‍ട്ടി ആസ്ഥാനത്ത് അറിയിക്കുന്നത് സാധാരണ മട്ടിലായിരിക്കുമല്ലൊ. സ്വാമി വിവേകാനന്ദന്റെ ഭാരതപരിക്രമണ ശതകത്തിന്റെ ഓര്‍മയ്ക്കായി കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷ ഡോ. ലക്ഷ്മീ കുമാരിയുടെ നേതൃത്വത്തില്‍ ഒരു യാത്രസംഘടിപ്പിച്ചിരുന്നു. അത് എറണാകുളത്തെത്തിയപ്പോള്‍ സ്വീകരണം സംഘടിപ്പിച്ചത് ഭാരതീയ വിദ്യാഭവനിലായിരുന്നു. ഗവര്‍ണറായിരുന്നു മുഖ്യാതിഥി. പരിപാടി ആരംഭിച്ച് കുറേ സമയം കഴിഞ്ഞപ്പോള്‍ ഹാളിന്റെ പിന്‍ഭാഗത്ത് ഒരു ചലനം. പലരും തിരിഞ്ഞുനോക്കി. അധ്യക്ഷവേദിയില്‍ നിന്ന് സംഘാടകരിലാരോ പിന്നിലേക്കു ചെന്നു. വൈകിയെത്തിയത് അടല്‍ബിഹാരി വാജ്‌പേയി ആയിരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും അദ്ദേഹം സ്റ്റേജിലേക്കു വരാനോ സംസാരിക്കാനോ തയ്യാറായില്ല. ഇവിടെയെത്തിയ മറ്റെല്ലാവരെയും പോലെ താനും സ്വാമിജിയുടെ ആരാധകനാണെന്നും, പരിപാടിയില്‍ പങ്കെടുക്കേണ്ടത് എന്റെ കര്‍ത്തവ്യമാണെന്ന് തോന്നിയതുകൊണ്ടാണെന്നും അടല്‍ജി പറഞ്ഞു. സദാനന്ദ പ്രഭുതന്നെ അവിടെയെത്തിയ എല്ലാവരെയും പരിചയപ്പെടുത്തി.

പിന്നീടൊരവസരം ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നു. ഒരുദിവസം അടല്‍ജി ഐലന്‍ഡിലെ കാസിനോ ഹോട്ടലിലെത്തിയിട്ടുണ്ടെന്നും, പോയി കാണാമെന്നും സദാനന്ദ പ്രഭു അറിയിച്ചതനുസരിച്ച് ഞങ്ങള്‍ അവിടെയെത്തി. കമ്മിറ്റിയോഗം കഴിഞ്ഞ് ഉല്ലാസവാനായിരിക്കുകയായിരുന്നു അടല്‍ജി. പാര്‍ട്ടിക്കാര്യങ്ങളും പൊതുവേ കേരള രാഷ്ട്രീയവും ബിജെപിയുടെ അവസ്ഥയുമൊക്കെ അദ്ദേഹത്തെ അറിയിച്ചു. കൂട്ടത്തില്‍ സംസ്ഥാന ഉപാ

ധ്യക്ഷനായിരുന്ന വി.എ. റഹിമാന്‍ സാര്‍ കഠിനമായി രോഗബാധിതനായി ആസ്പത്രിയിലാണെന്നറിയിച്ചു. സംഘത്തിന്റെ ക്ഷേത്രീയ പ്രചാരകന്‍ കെ.സൂര്യനാരായണ റാവു (സുരുജി)ഒരു കാറപകടത്തില്‍ പരിക്കുപറ്റി മറ്റൊരാസ്പത്രിയില്‍ കഴിയുന്നവിവരവും പറഞ്ഞു. അപ്പോള്‍ തങ്ങളൊരുമിച്ചാണ് തൃതീയ വര്‍ഷ ശിക്ഷണം നേടിയതെന്നു വെളിപ്പെടുത്തുകയും അദ്ദേഹത്തെ  കാണണമെന്നും അടല്‍ജി ആഗ്രഹം പ്രകടിപ്പിച്ചു. പിറ്റേന്ന് എത്താന്‍ ഞങ്ങള്‍ക്ക് സമയം നിശ്ചയിച്ചുതന്നു. പ്രഭുവും ഞാനും മടങ്ങുകയും യഥാസമയം രണ്ടാശുപത്രികളിലെയും സൂപ്രണ്ടുമാരെ വിവരമറിയിക്കുകയും ചെയ്തു. എളമക്കര കാര്യാലയത്തിലും അടല്‍ജിയുടെ വരവിനെപ്പറ്റി സൂചന നല്‍കി.  

പിറ്റേന്ന് പ്രഭുവുമൊത്ത് അടല്‍ജിയെ കൊണ്ടുവരാന്‍ ഞങ്ങള്‍ കാസിനോയിലെത്തി. അടല്‍ജി ടിവിയില്‍ എന്തോ 'തത്സമയം' കാണുകയായിരുന്നു. 'അയാം ഡിഫീറ്റിങ് പ്രസിഡന്റ് ബുഷ്' എന്നുപറഞ്ഞുകൊണ്ടദ്ദേഹം തയാറായി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം ടിവിയില്‍ കാണുകയായിരുന്നു. മെഡിക്കല്‍ ട്രസ്റ്റില്‍ ചെന്നു. ഡോ. പുളിക്കന്‍ തന്നെ അദ്ദേഹത്തെ സ്വീകരിച്ച് റഹിമാന്‍ സാറിനെ മുറിയില്‍ കൊണ്ടുപോയി. അദ്ദേഹം ആളെ തിരിച്ചറിഞ്ഞോ എന്നു സംശയമാണ്. ഭാര്യയാകെ അന്തംവിട്ടു നോക്കിനിന്നു. സദാനന്ദ പ്രഭു അവരെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി.

അതിനുശേഷം സിറ്റി ഹോസ്പിറ്റലില്‍ സുരുജിയെ സന്ദര്‍ശിച്ചു. ഡോക്ടര്‍ കൂടെയുണ്ടായിട്ടും ഇരുവരും വികാരവിവശരായി. ''അടല്‍ജി! ദേഖിയേ മേരി കൈസി ഹാലത് ഹോഗയി'' എന്നു പറഞ്ഞ് കണ്ണീര്‍ ധാരയായി ഒഴുകി. അവര്‍ എന്താണ് പരസ്പരം പറഞ്ഞതെന്ന് കേള്‍ക്കാന്‍ സാധിച്ചില്ല.

അടല്‍ജിയെ തിരികെ കാസിനോയില്‍ കൊണ്ടുപോയി വിട്ടശേഷമാണ് പ്രഭുവും ഞാനും തിരിച്ചുവന്നത്. ജന്മഭൂമിയിലെ ഒരു തൊഴില്‍ പ്രശ്‌നം വന്ന് നിയമപ്രശ്‌നമായി. ജനറല്‍ മാനേജര്‍ എന്ന നിലയ്ക്ക് ഞാന്‍ വിചാരണ ചെയ്യപ്പെട്ടു. ഇത്തരം അവസരങ്ങളില്‍ എന്തെല്ലാം പ്രശ്‌നങ്ങളാണുന്നയിക്കപ്പെടുക എന്നതിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കി പ്രഭു എനിക്കു തന്നു. അതുപയോഗിച്ച് നോട്ടറിയുടെ മുമ്പാകെ വിചാരണ സമയത്ത് പ്രവര്‍ത്തിച്ചു, വിജയിച്ചു. അതില്‍ തോല്‍വിയോ വിജയമോ ഇല്ലായിരുന്നു. പി.പി. മുകുന്ദന്‍ ജന്മഭൂമിയുടെ ചുമതല വഹിച്ചപ്പോള്‍ അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് നിശ്ചയിക്കപ്പെട്ടു. ഏതാനും വര്‍ഷത്തിനുശേഷം അദ്ദേഹം അധ്യാത്മ മാര്‍ഗത്തിലേക്കു കടന്നു.

സദാനന്ദപ്രഭു, ബിജെപിയുടെ ആരംഭകാലത്തും, അതിന് മുമ്പ് ജനതാപാര്‍ട്ടിയിലെ ജനസംഘ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ നോക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. ഒ. രാജേട്ടന്‍ റെയില്‍വേ വകുപ്പിന്റെ സഹമന്ത്രിയായിരുന്നപ്പോള്‍ പ്രഭുവിനെ കേരളത്തിലെ റെയില്‍വേ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ആയി നിയമിച്ചിരുന്നു. അക്കാലത്തു കേരളത്തിലെ റെയില്‍വേ വികസനകാര്യത്തിനു വേണ്ടതായ നിയമസഹായം അദ്ദേഹം നല്‍കിയത് വളരെ വിലപ്പെട്ടതായി എന്നുകൂടി ചൂണ്ടിക്കാണിക്കാട്ടെ. ആ ശ്രേഷ്ഠ സുഹൃത്തിന് ആദരാഞ്ജലികള്‍.

comment

LATEST NEWS


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍


ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധതയെന്ന് ബിജെപി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.