login
കലയ്ക്കു സമര്‍പ്പിച്ച ജീവിതം

സംഗീതത്തെ മാത്രം പ്രണയിച്ച് നിത്യബ്രഹ്മചാരിയായി കലയെ ഉപാസിച്ചു. സാധാരണ കലാകാരന്മാരില്‍ കാണാത്ത ഒരു പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. നല്ല ഒരു അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ (എസ്ഇസഡ്‌സിസി) ഡയറക്ടറായി സാംസ്‌കാരിക വകുപ്പ് നിയോഗിച്ചത്.

ലയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച, നിശബ്ദനായ കലോപാസകന്‍-ഇന്നലെ അന്തരിച്ച മൃദംഗ വിദ്വാന്‍ പ്രൊഫ. ബാലസു്രബഹ്മണ്യനെ അങ്ങിനെ വിശേഷിപ്പിക്കാം. ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം മൃദംഗത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ബാലസുബ്രഹ്മണ്യം എപ്പോഴും ഒരു കാര്യം പറഞ്ഞിരുന്നു, ആദ്യത്തെ പരിഗണന എപ്പോഴും കലയ്ക്കും കലാകാരന്മാര്‍ക്കും വേണ്ടിയുള്ളതാണെന്ന്.  

സംഗീതത്തെ മാത്രം പ്രണയിച്ച് നിത്യബ്രഹ്മചാരിയായി കലയെ ഉപാസിച്ചു. സാധാരണ കലാകാരന്മാരില്‍ കാണാത്ത ഒരു പ്രത്യേകതയും അദ്ദേഹത്തിനുണ്ടായിരുന്നു. നല്ല ഒരു അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായിരുന്നു. ഇതു തിരിച്ചറിഞ്ഞാണ് അദ്ദേഹത്തെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ (എസ്ഇസഡ്‌സിസി) ഡയറക്ടറായി സാംസ്‌കാരിക വകുപ്പ് നിയോഗിച്ചത്.  

അദ്ദേഹം ചാര്‍ജെടുത്തതിനുശേഷം വലിയ മാറ്റങ്ങളാണ് എസ്ഇസഡ്‌സിസിയില്‍ ഉണ്ടായത്. 25 ഏക്കറോളം വരുന്ന തഞ്ചാവൂരിലുള്ള വലിയ കോമ്പൗണ്ടില്‍ല്‍തകര്‍ന്ന ഗണപതിക്ഷേത്രമുണ്ടായിരുന്നു. ഈ ക്ഷേത്രം പുനരുദ്ധാരണം  ചെയ്താണ് അദ്ദേഹത്തിന്റെ ഡയറക്ടര്‍ എന്ന ചുമതല നിര്‍വഹിച്ചു തുടങ്ങിയത്. നിത്യപൂജയും ഭജനയും വഴിപാടും എല്ലാം തുടങ്ങി. ക്ഷേത്രകാര്യങ്ങള്‍ക്ക് പൂജാരിയെയും നിയമിച്ചു. രാഷ്ട്രീയ ഇടപെടല്‍കൊണ്ടും ദല്ലാളന്മാരുടെ ഭരണംകൊണ്ടും ഇഴഞ്ഞുനീങ്ങിയ എസ്ഇസഡ്‌സിസിയെ പടിപടിയായി പുരോഗമനത്തിലേക്ക് നയിച്ചു. രണ്ടായിരത്തോളം നാടന്‍ കലാകാരന്മാര്‍ പങ്കെടുത്ത ഒരു മഹാസമ്മേളനം കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ സഹകരണത്തോടെയും കലാകാരന്മാര്‍ക്ക് ദുരിതം കുറയ്ക്കാന്‍ വേണ്ടിയുള്ള പദ്ധതികള്‍ നടപ്പാക്കി. 'സാധന'എന്ന പേരില്‍ കലാകാരന്മാരെ പരിശീലിപ്പിക്കുവാന്‍ വേണ്ടി ഒരു സംവിധാനം അവിടെ നടപ്പാക്കിവരികയായിരുന്നു.  

എറണാകുളം തപസ്യ യൂണിറ്റിന്റെ ഒരു ആദ്യകാല പ്രവര്‍ത്തകനായിരുന്നു പ്രൊഫ. സുബ്രഹ്മണ്യം. തപസ്യയുടെ 'സാരസ്വത നിധി' പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന തപസ്യ 44-ാം വാര്‍ഷികത്തില്‍ പങ്കെടുത്തു സംസാരിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി തപസ്യയുടെ കൂടെ ചേര്‍ന്ന് കേരളത്തില്‍ പരിപാടി നടത്തി. ഇന്റര്‍നാഷണല്‍ ഫോക് ഫെസ്റ്റിവല്‍, ഓണംപൊന്നോണം 2019, ഓണം പൊന്നോണം 2020 തുടങ്ങിയവയില്‍ സഹകരിച്ചു.

കെ. ലക്ഷ്മീനാരായണന്‍

comment
  • Tags:

LATEST NEWS


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു


ആനചികിത്സാ വിദഗ്ധൻ അവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാട് അന്തരിച്ചു, വിഷചികിത്സാരംഗത്തും വിദഗ്ദ്ധൻ

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.