login
ദേവരാജ കളരിയില്‍നിന്ന്...

ഘനഗംഭീരമായ ശബ്ദം, മികച്ച ഭാവം, അക്ഷരസ്ഫുടത എന്നിവയൊക്ക ദേവരാജ കളരിയില്‍ നിന്ന് വന്ന സുദീപിന്റെ മികവുകളാണ്. യേശുദാസിനു മാത്രം പാടാന്‍ കഴിയുന്ന ചില പ്രയാസമേറിയ ഗാനങ്ങള്‍ സ്റ്റേജുകളില്‍ നീതിപൂര്‍വമായി പാടാന്‍ കഴിയുന്നു എന്നതും സുദീപിന്റെ ജനപ്രീതിക്ക് പ്രധാന കാരണമാണ്.

യിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനം.  മലയാള സംഗീത ലോകത്തെ പിതാമഹന്‍ ദേവരാജന്‍ മാസ്റ്റര്‍ സിനിമാ രംഗമൊക്കെ വിട്ട് ലളിതഗാനങ്ങളും ശക്തിഗാഥ കൊയര്‍ ഗാനങ്ങളുമായി മുന്നോട്ട് പോകുന്ന സമയം. പുതിയ കാലത്തിന് ഞാന്‍ അഞ്ച് ഗായകരെ ശുപാര്‍ശ ചെയ്യുന്നുവെന്ന് ഒരുനാള്‍ അദ്ദേഹം പറഞ്ഞു. അതില്‍ ഒരാളുടെ പേര് സുദീപ് കുമാര്‍  

ദേവരാജന്‍ മാസ്റ്റര്‍ നയിക്കുന്ന ഗാനമേളകളിലും ശക്തിഗാഥ കൊയറിലും സജീവ സാന്നിധ്യമായിരുന്നു സുദീപ് കുമാര്‍. 1975 മെയ് 25ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ ജനിച്ച അദ്ദേഹം നന്നേ ചെറുപ്പത്തില്‍ കര്‍ണാടക സംഗീതം അഭ്യസിച്ചു. 90കളുടെ ഒടുവില്‍ ട്രാക്കുകള്‍ പാടിയാണ് സിനിമാ മേഖലയില്‍ വരുന്നത്. അതില്‍ ചിലത് ഫില്ലര്‍ ഗാനങ്ങളായി കാസറ്റുകളില്‍ ഇടംപിടിച്ചു. ഒപ്പം ചില ആല്‍ബങ്ങളിലും നാടകങ്ങള്‍ക്ക് വേണ്ടിയും പാടി.  

2003ല്‍ മോഹന്‍ സിത്താരയുടെ സംഗീതത്തില്‍ 'ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍' എന്ന ചിത്രത്തിലാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ സുദീപ് കുമാറിന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച ഒരു ഹിറ്റ് ഗാനത്തിനു വേണ്ടി പിന്നെയും ഏതാനും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു സുദീപിന്. എം. ജയചന്ദ്രന്‍ ആണ് നിര്‍ണ്ണായക ബ്രേക്കും തുടര്‍ഹിറ്റുകളും നല്‍കിയ സംഗീത സംവിധായകന്‍. മാടമ്പി എന്ന ചിത്രത്തില്‍ മോഹന്‍ലാലിനു വേണ്ടി ശബ്ദം പകര്‍ന്ന 'എന്റെ ശാരികേ...' ആണ് സുദീപിന്റെ ആദ്യ സൂപ്പര്‍ ഹിറ്റ്. പുറകെ 'മധുരം ഗായതി...' (ബനാറസ്), എന്തെടി എന്തെടി പനംകിളിയെ...' (ശിക്കാര്‍), കായാമ്പൂവോ ശ്യാമമേഘമോ (നിവേദ്യം), ചെമ്പകപ്പൂം കാട്ടിലെ.. (രതിനിര്‍വേദം 2), വെള്ളാരം കുന്നിലേറി.. (സ്വപ്‌നസഞ്ചാരി), നിലാവേ നിലാവേ... (ചട്ടക്കാരി), അര്‍ത്തുങ്കലെ പള്ളിയില്‍ (റൊമാന്‍സ്), ലാലീ ലാലീലെ (കളിമണ്ണ്), കൊണ്ടൊരാം കൊണ്ടോരാം... (ഒടിയന്‍) എന്നിവയാണ് എം. ജയചന്ദ്രനു വേണ്ടി സുദീപ് കുമാര്‍ പാടിയ ശ്രദ്ധേയ ഗാനങ്ങള്‍. ഇതില്‍ തന്നെ ചെമ്പകപ്പൂം കാട്ടിലെ... എന്ന ഗാനം 2011 ലെ മികച്ച പിന്നണി ഗായകനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്തു.

ഘനഗംഭീരമായ ശബ്ദം, മികച്ച ഭാവം, അക്ഷരസ്ഫുടത എന്നിവയൊക്ക ദേവരാജ കളരിയില്‍ നിന്ന് വന്ന സുദീപിന്റെ മികവുകള്‍ ആയിരുന്നു. യേശുദാസിനു മാത്രം പാടാന്‍ കഴിയുന്ന ചില പ്രയാസമേറിയ ഗാനങ്ങള്‍ സ്റ്റേജുകളില്‍ നീതിപൂര്‍വമായി പാടാന്‍ കഴിയുന്നു എന്നതും സുദീപിന്റെ ജനപ്രീതിക്ക് പ്രധാന കാരണമാണ്.

ബിജിബാല്‍ (ഒരുപോലെ ചിമ്മും.., തെളിവെയിലഴകും.., ആകാശം പന്തല് കെട്ടി..., കരിങ്കള്ളിക്കുയിലേ), ഔസേപ്പച്ചന്‍ (ആരാണ് ഞാന്‍.., ഒരു കണ്ണീര്‍ക്കണം..), എം.ജി. ശ്രീകുമാര്‍ (മനസ്സ് മയക്കി ആളെ..), ബേണി-ഇഗ്‌നേഷ്യസ് (നാലമ്പലമണയാന്‍...), ഗോപി സുന്ദര്‍ (സദാ പാലയ...), ദീപാങ്കുരന്‍ (മംഗളകാരക...) എന്നീ പ്രമുഖ സംഗീത സംവിധായകരും തങ്ങളുടെ ഗാനങ്ങള്‍ക്കുവേണ്ടി സുദീപ് കുമാറിന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്.

comment
  • Tags:

LATEST NEWS


പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോടിയേരിയുടെ ഗണ്‍മാന്റെ മകന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസില്ലാതാക്കാന്‍ ഉന്നത ഇടപെടല്‍, പണം നല്‍കി ഒഴിയാനും ശ്രമം


'വൈറസ്' ചലച്ചിത്രത്തിന് പണം മുടക്കിയത് ഫൈസല്‍ ഫരീദോ?; ആഷിഖ് അബുവും ഫോര്‍ട്ട് കൊച്ചി ചലച്ചിത്ര മാഫിയയും എന്‍ഐഎ നിരീക്ഷണത്തില്‍


രാജസ്ഥാന്‍ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്; സച്ചിന്‍ പൈലറ്റ് ഇന്ന് മാധ്യമങ്ങളുമായി കൂടിക്കാഴ്ച നടത്തും


സ്വര്‍ണക്കടത്ത് : ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം വിട്ടുകിട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തി


കോവിഡിനെതിരെ ആയുര്‍വേദം; ഇന്ത്യയും യുഎസും ഗവേഷണം ആരംഭിക്കണമെന്ന് അംബാസഡര്‍


ചരിത്രം തുണച്ചു, ചരിത്ര വിധി പിറന്നു


സ്വര്‍ണത്തില്‍ മുങ്ങി നാടുവാഴുന്നവര്‍


ജനവിശ്വാസമാണ് തേടേണ്ടത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.