login
ജീവിക്കണോ, ജൈവ വൈവിധ്യം നിലനില്‍ക്കണം

ഇന്ന് ലോക ജൈവവൈവിധ്യ ദിനം- 2020 മെയ് 22നു ലോക ജൈവവൈവിധ്യ ദിനമായി ആചരിക്കുമ്പോള്‍ ഐക്യ രാഷ്ട്ര സംഘടന തെരഞ്ഞെടുത്തിരിക്കുന്ന ആപ്തവാക്യം 'നമ്മുടെ പരിഹാരങ്ങള്‍ പ്രകൃതിയിലുണ്ട് ' എന്നതാണ്. ലോകത്തിലെ ജനങ്ങളുടെ പ്രകൃതിയുമായുള്ള ബന്ധവും ഇടപെടലുകളും പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നു

ലോകത്ത് ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം ഐക്യരാഷ്ട സംഘടന മുന്നോട്ട് വയ്ക്കുന്നത് തന്നെ മനുഷ്യന്റെ ഭക്ഷണത്തിനും ആരോഗ്യത്തിനും വേണ്ടിയാണ്. ലോകത്തിന്റെ 40 ശതമാനം സമ്പത്തും എണ്‍പതു ശതമാനം ആളുകളുടെ ഭക്ഷണവും ജൈവവൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു. മനുഷ്യര്‍, സസ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍, മല്‍സ്യങ്ങള്‍, പവിഴപ്പുറ്റുകള്‍, മണ്ണിര, ഷട്പദങ്ങള്‍, സൂക്ഷ്മജീവികള്‍ തുടങ്ങി ജീവനുള്ള എന്തും അവയുടെ ഇനങ്ങളും വൈവിധ്യവും ജൈവ വൈവിധ്യത്തില്‍ ഉള്‍പ്പെടുന്നു.

മരുഭൂമികള്‍, കാടുകള്‍, കുന്നുകള്‍, മലകള്‍, തണ്ണീര്‍ത്തടങ്ങള്‍, നദികള്‍, കടല്‍, കായല്‍, ഗുഹകള്‍, പാടശേഖരങ്ങള്‍, ചതുപ്പുകള്‍, മഞ്ഞുമലകള്‍, ആഴമുള്ള കുഴികള്‍, തടാകങ്ങള്‍, കുളങ്ങള്‍, അണക്കെട്ടുകള്‍ എന്നിവിടങ്ങളിലെല്ലാം ജൈവവൈവിധ്യം നിറഞ്ഞു നില്‍ക്കുന്നു. ധാന്യങ്ങള്‍, പയറു വര്‍ഗ്ഗങ്ങള്‍, ഔഷധങ്ങള്‍, നാരുകള്‍, കയര്‍, റെസിനുകള്‍, മഷി, മെഴുക്, തടികള്‍, ഭക്ഷ്യ എണ്ണകള്‍, മുട്ട, പാല്‍, സസ്യാഹാരങ്ങള്‍, മാംസാഹാരങ്ങള്‍, ശര്‍ക്കര, പഞ്ചസാര, കള്ള്, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍, പുല്ല്, കമ്പിളി, തോല്, വിറക്, പായ, മുള, ചൂരല്‍, അണ്ടിപ്പരിപ്പ്, പശ, കടലാസ്, മത്സ്യം, കിഴങ്ങുകള്‍, പഴങ്ങള്‍ എന്നിവയെല്ലാം നമുക്ക് ലഭ്യമാകുന്നത് ഭൂമിയിലെ ജൈവവൈവിധ്യത്തില്‍ നിന്നാണ്. പൂക്കളില്‍ പരാഗണനം നടക്കുന്നതിനും,  

വിത്ത് വിതരണം നടക്കുന്നതിനും പ്രകൃതിയിലെ വിവിധ തരം ധാതുക്കളുടെ  ചംക്രമണങ്ങള്‍ക്കും കാലാവസ്ഥാ നിയന്ത്രണത്തിനും ജൈവവൈവിധ്യം അത്യന്താപേക്ഷിതമാണ്.

ജൈവവൈവിധ്യം മനുഷ്യന് നല്‍കുന്നത്  അഞ്ചു പ്രധാന നേട്ടങ്ങളാണ്. 1, സാമ്പത്തിക നേട്ടം. മനുഷ്യന്റെ ഭക്ഷണത്തിനും ഉല്‍പാദനത്തിനുമായി ജൈവവൈവിധ്യം അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നു. കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, തടി വ്യവസായ രംഗത്തുള്ളവര്‍ എന്നിവര്‍ക്ക് തൊഴിലും ജീവനോപാധിയും നല്‍കുന്നു. 2, ഭൂമിയിലെ ഇക്കോസിസ്റ്റങ്ങള്‍ക്ക് നല്‍കുന്ന ഇക്കോളജിക്കല്‍ പിന്തുണ. ഇക്കോസിസ്റ്റങ്ങളുടെ നിലനില്‍പ്പ്, പ്രാണവായു നല്‍കല്‍, വായു ശുദ്ധീകരണം, കുടിവെള്ള ലഭ്യത, കീടങ്ങളെ തടയല്‍, പ്രാദേശിക കാലാവസ്ഥാനിയന്ത്രണം, മലിനജല സംസ്‌കരണം, ഖര മാലിന്യ സംസ്‌കരണം, മണ്ണിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍, മനുഷ്യനും, പക്ഷികള്‍ക്കും, മൃഗങ്ങള്‍ക്കും ഉപജീവനവും ആവാസവ്യവസ്ഥയും ഒരുക്കല്‍, പദാര്‍ത്ഥങ്ങളുടെ പുനഃചംക്രമണം അങ്ങനെ ഈ പട്ടിക നീണ്ടുപോകും.  3, വിനോദ സഞ്ചാരമേഖല. കടലും കായലും, തണ്ണീര്‍ത്തടങ്ങളും, കാടും മലകളും എന്നും വിനോദ സഞ്ചാരികളുടെ പറുദീസയാണ്. 4,  ജൈവവൈവിധ്യവും  വിവിധ സംസ്‌കാരങ്ങളാണ്. പല രാജ്യങ്ങളിലും ജന്തുക്കളും മരങ്ങളും പക്ഷികളുമെല്ലാം വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ചരിത്രങ്ങളുടെയും ഭാഗമാണ്.  ഓസ്‌ട്രേലിയയില്‍ മരങ്ങളെയും മൃഗങ്ങളെയും ചുറ്റിപ്പറ്റി പല വിശ്വാസങ്ങളുമുണ്ട്. 5, ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങളാണ്. ഭൂമിയുടെ പരിണാമവും വയസും സംബന്ധിച്ച പഠനങ്ങള്‍ ജൈവവൈവിധ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ജൈവവൈവിധ്യം, ഭൂമിയിലെ ജീവന്റെ ഉത്ഭവവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് അത്യാവശ്യവുമാണ്.  

2020  മെയ് 22നു ലോക ജൈവവൈവിധ്യ ദിനമായി ആചരിക്കുമ്പോള്‍ ഐക്യ രാഷ്ട്ര സംഘടന തിരഞ്ഞെടുത്തിരിക്കുന്ന ആപ്തവാക്യം 'നമ്മുടെ പരിഹാരങ്ങള്‍ പ്രകൃതിയിലുണ്ട് ' എന്നതാണ്. ലോകത്തിലെ ജനങ്ങളുടെ  പ്രകൃതിയുമായുള്ള ബന്ധവും ഇടപെടലുകളും പുനര്‍ചിന്തനം നടത്തേണ്ടിയിരിക്കുന്നു. 100 വര്‍ഷത്തിനിടയില്‍, കൃഷി ചെയ്തിരുന്ന വിവിധയിനം  സസ്യങ്ങളില്‍ 90 ശതമാനവും വളര്‍ത്തു മൃഗങ്ങളില്‍ പകുതിയും നഷ്ടമായി. പ്രാദേശിക ഭക്ഷണ ഉത്പാദനം കുറഞ്ഞിരിക്കുന്നു. ഭക്ഷണത്തിലെ വൈവിദ്ധ്യം കുറഞ്ഞതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമെന്നു വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അസുഖങ്ങള്‍, പൊണ്ണത്തടി, പ്രമേഹം, പോഷകാഹാരക്കുറവ് എന്നിവ അവയില്‍ ചിലത് മാത്രം. പരമ്പരാഗത ഔഷധ മേഖല ജൈവവൈവിധ്യ ശോഷണം മൂലം തകര്‍ന്നു. എന്തൊക്ക വികസനം  സാങ്കേതിക-വിവര സാങ്കേതിക വിദ്യ- വഴി നേടിയാലും ഭൂമിയില്‍ ജീവിക്കണമെങ്കില്‍ ജൈവവൈവിധ്യം കൂടിയേ തീരൂ. അതുകൊണ്ട് പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനം പ്രളയത്തിലേക്കും, വരള്‍ച്ചയിലേക്കും കൊടുങ്കാറ്റിലേക്കും, കടല്‍ക്ഷോഭത്തിലേക്കും കാട്ടുതീയിലേക്കും, വിവിധ രോഗങ്ങളിലേക്കും വീണ്ടും വീണ്ടും നയിക്കുകയാണ്. മനുഷ്യന്റെ അശാസ്ത്രീയവും അസന്തുലിതവുമായ വികസന കാഴ്ച്ചപ്പാടുകളും പ്രകൃതിയിലേക്കുള്ള കടന്നു കയറ്റവുമാണ് ലോകജീവിതം കൂടുതല്‍ ദുരിതത്തിലെത്തിക്കുന്നത്. കോവിഡ് 19 പോലുള്ള രോഗങ്ങള്‍ തടയാനും നിയന്ത്രിക്കാനുമുള്ള ഔഷധ സസ്യങ്ങള്‍ പ്രകൃതിയിലുണ്ട.് എന്നാല്‍ അവ വേര്‍തിരിച്ചെടുക്കാനുള്ള അവസരം പോലും ലഭിക്കാതെ നാള്‍ക്കുനാള്‍ ഉണ്ടാകുന്ന ജൈവവൈവിധ്യ നാശം പ്രശ്നപരിഹാരങ്ങള്‍ക്കുള്ള നേരിയ ആശയും ഇല്ലാതാക്കുകയാണ്.

comment
  • Tags:

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.