login
എഴുത്തുകാരിയായ മൃദുലസിഹ്ന

രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല,സാഹിത്യവും തന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന് തെളിയിക്കുന്ന ഒട്ടനവധി കൃതികളുടെ രചയിതാവു കൂടിയാണ് അവര്‍. ഗോവ ഗവര്‍ണറായി മികച്ച ഭരണപാടവം തെളിയിക്കുമ്പോഴും കഥകളും, കവിതകളും, ലേഖനങ്ങളും എഴുതാന്‍ അവര്‍ സമയം കണ്ടെത്തി. ഭരണസാരഥ്യത്തിന്റെ കടിഞ്ഞാണേന്തിയ സാഹിത്യകാരി എന്ന് അവരെ വിശേഷിപ്പിക്കാം. ഇക്കഴിഞ്ഞ മാസാന്ത്യത്തില്‍പ്പോലും ഓണ്‍ലൈനില്‍ പ്രബന്ധാവതരണങ്ങളും സെമിനാറുകളുമായി നിറസാന്നിദ്ധ്യമായിരുന്നു അവര്‍. അവരുടെ അപ്രതീക്ഷിതവിയോഗം ഒരു തീരാനഷ്ടമാണ്.

ഭാരതീയ ജനതാപാര്‍ട്ടിയുടെ തുടക്കം മുതല്‍ ദേശീയ നേതൃനിരയില്‍ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു, ദിവംഗതയായ  മൃദുലാ സിഹ്ന. ബഹുമുഖ പ്രതിഭ എന്ന വാക്കിന് തികച്ചും അനുയോജ്യയായ വ്യക്തി. മികവുള്ള സാമൂഹ്യപ്രവര്‍ത്തനങ്ങളാല്‍,  ആത്മാര്‍ത്ഥത തെളിയിച്ച സിഹ്ന,സ്ത്രീകളുടെ ഉന്നമനത്തിന് മുന്‍തൂക്കം നല്‍കി. രാഷ്ട്രീയ മേഖലയില്‍ മാത്രമല്ല,സാഹിത്യവും തന്റെ കൈപ്പിടിയിലൊതുങ്ങുമെന്ന് തെളിയിക്കുന്ന ഒട്ടനവധി കൃതികളുടെ രചയിതാവു കൂടിയാണ് അവര്‍. ഗോവ ഗവര്‍ണറായി മികച്ച ഭരണപാടവം തെളിയിക്കുമ്പോഴും കഥകളും, കവിതകളും, ലേഖനങ്ങളും എഴുതാന്‍ അവര്‍ സമയം കണ്ടെത്തി. ഭരണസാരഥ്യത്തിന്റെ കടിഞ്ഞാണേന്തിയ സാഹിത്യകാരി എന്ന് അവരെ വിശേഷിപ്പിക്കാം. ഇക്കഴിഞ്ഞ മാസാന്ത്യത്തില്‍പ്പോലും ഓണ്‍ലൈനില്‍ പ്രബന്ധാവതരണങ്ങളും സെമിനാറുകളുമായി നിറസാന്നിദ്ധ്യമായിരുന്നു അവര്‍. അവരുടെ അപ്രതീക്ഷിതവിയോഗം ഒരു തീരാനഷ്ടമാണ്.

ഗവര്‍ണ്ണറുടെ ഗാംഭീര്യമാര്‍ന്ന സാന്നിദ്ധ്യമായും ഗോവന്‍ രാജ്ഭവന്റെ പൂമുഖത്തുനിന്ന് സന്ദര്‍ശകരെ വിരുന്നുകാരിയായിത്തന്നെ സ്വീകരിക്കുന്ന ഒരു വീട്ടമ്മയുടെ റോളിലും ഞാനവരെ കണ്ടിട്ടുണ്ട്. 2016 ജനുവരിയില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി, മാതൃസമിതി നടത്തിയ 'സ്ത്രീ സ്വാഭിമാന്‍ യാത്ര'യുടെ ഉദ്ഘാടനത്തിന് കാസര്‍കോട് അനന്തപുരം ക്ഷേത്രാങ്കണത്തിലേയ്ക്ക് എത്തണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ പോയതായിരുന്നു അന്ന്. മാതൃസമിതി സംസ്ഥാനാദ്ധ്യക്ഷയായിരുന്ന പ്രഫ.വി.ടി. രമയ്‌ക്കൊപ്പമായിരുന്നു രാജ്ഭവനില്‍ പോയത്. പുഞ്ചിരിച്ച് മാത്രം കാണുന്ന, എന്നാല്‍ ഗാംഭീര്യവും ആത്മവിശ്വാസവും നിറഞ്ഞ ആ മുഖം എപ്പോഴും ഭാരതീയ സ്ത്രീത്വത്തിന്റെ പ്രതീകമായി തലയെടുപ്പോടെ ഉയര്‍ന്ന് നില്‍ക്കുമായിരുന്നു. അന്ന് മൃദുലാജിയുമായി നടത്തിയ അഭിമുഖം ജന്മഭൂമി വാരാദ്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. അന്നാ ഇത്തരിനേരം കൊണ്ട് ലഭിച്ചത് മറക്കാനാവാത്ത മാതൃസ്‌നേഹത്തിന്റെ നീരുറവായിരുന്നു. പിന്നീട് ജനുവരി 24 ന് അനന്തപുരത്ത് എത്തിയപ്പോള്‍ ഗവര്‍ണ്ണറായ മൃദുലാസിഹ്നയുടെ പ്രഭാഷണം പരിഭാഷപ്പെടുത്താന്‍ സാധിച്ചു എന്നത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.  

എഴുത്തിന്റെ മേഖലയിലെ മഹാരാജ്ഞി തന്നെയായിരുന്നു എന്നും അവര്‍. സാധാരണ ജനങ്ങളുടെ ജീവിത സന്ദര്‍ഭങ്ങളെ അസാധാരണമാം വിധം ഹൃദയസ്പര്‍ശിയാക്കി മാറ്റാനുള്ള സര്‍ഗ്ഗാത്മകതയാണ് അവരുടെ എഴുത്തിന്റെ കരുത്ത്. നാട്ടിന്‍പുറത്തുകാരുടെ ആവലാതികളും, വേവലാതികളും, പകപ്പുമെല്ലാം ആ എഴുത്തില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. മൃദുലാജിയുടെ കഥകളിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ അബലകള്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പോന്നതായിരുന്നു. മനുഷ്യജീവിതത്തിന്റെ ഭാവപരിവേഷങ്ങളെയായിരുന്നു അവരുടെ പ്രമേയം. ഭാരതവും ഭാരത സംസ്‌കാരവും സനാതനമാണ് എന്ന നേരറിവായിരുന്നു അവരുടെ എഴുത്തിലൂടെ തെളിഞ്ഞത്. വിവിധ ഭാഷകളിലേക്ക് അവരുടെ സര്‍ഗ്ഗാവിഷ്‌കാരം പരിഭാഷയായി പുറത്തിറങ്ങി. '' ഏക് ദിയാകേ ദീവാലി'' (ഒരു ദീപനാളത്തിന്റെ ദീപാവലി) ഏറെ ഹൃദയസ്പര്‍ശിയായ ഒരുചെറുകഥയാണ്. ആ കഥയിലെ സ്‌നേഹത്തിന്റെ ആഴവും ആര്‍ദ്രതയും നമ്മുടെ മനസ്സിനെയും ഈറനണിയിക്കുന്നു.46 ലധികം ഗ്രന്ഥങ്ങള്‍ ഇവരുടേതായിട്ടുണ്ട്. സമൂഹത്തിനുവേണ്ടത് സ്ത്രീ ശാക്തീകരണവും പുരുഷ ശാക്തീകരണവുമല്ല  മറിച്ചു   കുടുംബ ശാക്തീകരണവുമാണെന്ന് ഉറച്ച അഭിപ്രായമായിരുന്നു അവര്‍ക്ക്. ഫെമിനിസ്റ്റ് അല്ല ഫാമിലിയിസ്റ്റാണ് താന്‍ എന്ന് അവര്‍ ഉറക്കെ പറഞ്ഞു.  എട്ടാം വയസ്സു മുതല്‍ ആരംഭിച്ച ഹോസ്റ്റല്‍ ജീവിതം മൃദുലാജി യുടെ തുടര്‍ന്നുള്ള യാത്രകളെ കെട്ടുറപ്പുള്ളതാക്കി.  അധ്യാപികയായും, പ്രിന്‍സിപ്പലായും വിദ്യാഭ്യാസരംഗത്ത് ഏറെക്കാലം. പിന്നീട് ജനസംഘത്തിന്റെയും ബിജെപിയുടെയും മഹിളാമോര്‍ച്ചയുടെയും അമരത്തേക്ക് 1942 നവംബര്‍ 27 മുതല്‍ 2020 നവംബര്‍ 18 വരെയുള്ള ആ  ജീവിതം കേവലം 77 വര്‍ഷത്തെ പ്രയാണമായിരുന്നില്ല മറിച്ച്  പ്രവര്‍ത്തന ചാതുര്യത്തിന്റെയും എഴുത്തിന്റെയും ഭരണവൈദഗ്ദ്ധ്യത്തിന്റെയും അശ്വമേധമായിരുന്നു.

ഡോ. ലക്ഷ്മി വിജയന്‍ വി.ടി.

comment
  • Tags:

LATEST NEWS


ബിന്ദുവിന്റെ ലക്ഷങ്ങളുടെ തട്ടിപ്പിന്റെ സ്‌പോണ്‍സര്‍ സിപിഎം; സംരക്ഷിച്ചത് മന്ത്രിമാരായ ജയരാജനും മൊയ്തീനും; നടത്തിയത് വഴിവിട്ട നീക്കങ്ങള്‍


തമിഴ്‌നാട്ടില്‍ കനത്തമഴ; 43 വര്‍ഷത്തിന് ശേഷം ചിദംബരം നടരാജക്ഷേത്രത്തില്‍ വെള്ളം കയറി; ആയിരംകാല്‍മണ്ഡപം അടക്കമുള്ള 40 ഏക്കറില്‍ വെള്ളം ഉയരുന്നു


ഇന്ന് 5718 പേര്‍ക്ക് കൊറോണ; 29 മരണങ്ങള്‍; പരിശോധിച്ചത് 57,456 സാമ്പിളുകള്‍; 5496 പേര്‍ക്ക് രോഗമുക്തി; 444 ഹോട്ട് സ്‌പോട്ടുകള്‍


'ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍': ഹോണ്ടയുടെ റോഡ് സുരക്ഷാ പദ്ധതി രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരിലേക്ക്


ഓൺലൈൻ ക്ലാസിനിടെ 11 കാരൻ സ്വയം വെടിയുതിർത്തു മരിച്ചു


കോവിഡ് യു എസിൽ 140 ലക്ഷം (14 മില്യൺ) കവിഞ്ഞു; നൂറു ദിവസത്തേക്ക് മാസ്ക് നിർബന്ധമാക്കും: ബൈഡൻ


മലയാളിയായ പ്രിയാ ലാലിന്റെ തെലുങ്കു അരങ്ങേറ്റ ചിത്രം ഗുവ ഗോരിങ്ക 17ന് പുറത്തിറങ്ങും; റിലീസിങ് ആമസോണ്‍ പ്രൈം വഴി


എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.