login
അന്താരാഷ്ട്ര മാധ്യമങ്ങളിലെന്ന പേരില്‍ ലേഖനങ്ങള്‍ എഴുതുന്നത് രണ്ടു സൈബര്‍ സഖാക്കള്‍; പിണറായിക്കു വേണ്ടിയുള്ള 'തള്ളല്‍' പൊളിച്ച് സോഷ്യല്‍മീഡിയ

വിജയ് പ്രസാദ്, സുബിന്‍ ഡെന്നിസ് എന്നിവരാണ് ഈ ലേഖനങ്ങള്‍ക്കു പിന്നില്‍. ഇതില്‍ വിജയ് പ്രസാദ് ബംഗാളില്‍ നിന്നുള്ള കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും ജെഎന്‍യുവിലെ പഴയ എസ്ഫ്‌ഐ നേതാവുമാണ്. സുബിന്‍ ഡെന്നിസ് സൈബര്‍ സഖാവും കാഞ്ഞിരിപ്പള്ളി സ്വദേശിയുമാണ്. ഇയാളും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയാണ്.

തിരുവനന്തപുരം: കോവിഡ് കാലത്ത് സോഷ്യല്‍മീഡിയയില്‍ അടക്കം സൈബര്‍ സഖാക്കര്‍ നിരന്തരം പ്രചരിപ്പിക്കുന്ന ചില ചിത്രങ്ങളുണ്ട്.  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ.കെ.ഷൈലജ എന്നിവരെ പുകഴ്ത്തി വിദേശഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളുടെ ചിത്രങ്ങളായിരുന്നു ഇത്. എന്നാല്‍, ഇതില്‍ ഭൂരിപക്ഷവും അധികം പ്രചാരമില്ലാത്ത ചില വിദേശ ഓണ്‍ലൈനുകളും ഇതിലെല്ലാം എഴുതുന്നത് രണ്ടു സൈബര്‍ സഖാക്കളാണെന്നും സോഷ്യല്‍മീഡിയ കണ്ടെത്തി. വിജയ് പ്രസാദ്, സുബിന്‍ ഡെന്നിസ് എന്നിവരാണ് ഈ ലേഖനങ്ങള്‍ക്കു പിന്നില്‍. ഇതില്‍ വിജയ് പ്രസാദ് ബംഗാളില്‍ നിന്നുള്ള കമ്യൂണിസ്റ്റ് പ്രവര്‍ത്തകനും ജെഎന്‍യുവിലെ പഴയ എസ്ഫ്‌ഐ നേതാവുമാണ്. സുബിന്‍ ഡെന്നിസ് സൈബര്‍ സഖാവും കാഞ്ഞിരിപ്പള്ളി സ്വദേശിയുമാണ്. ഇയാളും ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിയാണ്. ഇവര്‍ ട്രൈകോണ്‍ന്റിന്റെല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ റിസര്‍ച്ച് എന്ന എന്‍ജിഒയുടെ ഭാഗമാണ്. ഇരുവരുടേയും ഫേസ്ബുക്ക് പ്രൊഫൈലുകളില്‍ ഭൂരിഭാഗവും സിപിഎം സ്തുതിയാണ്.  

ഇന്‍ഡിപെന്‍ഡന്റ് മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന കൂട്ടായ്മയില്‍ ഗ്ലോബ്‌ട്രോട്ടര്‍ എന്ന മാധ്യമഗ്രൂപ്പ് വഴിയാണ് ഈ ലേഖനങ്ങളെല്ലാം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലേഖനം തന്നെ വിവിധഭാഷകളിലേക്ക് തര്‍ജമ ചെയത് കൂടുതല്‍ വായനക്കാരില്ലാത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. എല്ലാ ലേഖനങ്ങളും ഇവരുടെ പേരുകള്‍ സഹിതമാണ് പ്രസിദ്ധീകരിക്കുന്നത്. ഇടതുസര്‍ക്കാരിനു വേണ്ടി ശക്തമായ പിആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്ന ആരോപണം അടുത്തിടെ ശക്തമായിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് രണ്ടു സൈബര്‍ സഖാക്കള്‍ ചേര്‍ന്ന് വിവിധ വിദേശഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നടത്തുന്ന ഈ ക്യാംപെയ്ന്‍.  

 

 

comment

LATEST NEWS


ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ ഇടപെടല്‍; അജിത് ഡോവലും ബിപിന്‍ റാവത്തുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ച ; ഇന്ദ്രപ്രസ്ഥത്തില്‍ തിരക്കിട്ട നീക്കങ്ങള്‍


കൊറോണ പേടിച്ച് താക്കറെ പുറത്ത് ഇറങ്ങിയില്ല; എല്ലാ മന്ത്രിമാരും വീടുകളില്‍ കയറി; മഹാരാഷ്ടട്രയില്‍ പ്രതിസന്ധി; മുഖ്യമന്ത്രി 'സ്ഥാനം' ഏറ്റെടുത്ത് പവാര്‍


ജന്മഭൂമി വാര്‍ത്ത തുണയായി; ഫിലിപ്പീന്‍സില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് സഹായവുമായി സുരേഷ് ഗോപി എംപി


കേന്ദ്രമന്ത്രി പങ്കെടുത്തെന്ന് മുഖ്യമന്ത്രി; ഇല്ലന്ന് വി. മുരളീധരന്‍; പിണറായി കള്ളം പറയുന്നുവെന്ന് ബിജെപി


ബാങ്ക് അഴിമതിയില്‍ അച്ചടക്ക നടപടിയുടെ കാര്യത്തിലും രണ്ടു നീതി, തലയോലപ്പറമ്പ് സിപിഎമ്മില്‍ പ്രതിസന്ധി രൂക്ഷം


കൊറോണ പടര്‍ത്താന്‍ ആഹ്വാനം; ടെക്കിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധം, കോടതി ജാമ്യം നിഷേധിച്ചു


സര്‍ക്കാര്‍ അറ്റസ്റ്റേഷന്‍ 27മുതല്‍ പുനരാരംഭിക്കും


ഹോട്ടലുകള്‍, താമസ സൗകര്യം ഒരുക്കുന്ന മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ അംഗീകാരത്തിന് കാലാവധി ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര വിനോദ സഞ്ചാര മന്ത്രാലയം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.