login
ബാലഗോകുലത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ചിക്കാഗോ ഗീതാമണ്ഡലം, അഷ്ടമിരോഹിണി നാളിൽ ഓരോ വീടും ഗോകുലമായി

ഗീതാമണ്ഡലം കുടുംബാംഗങ്ങളുടെ വീടുകളിലെ ഉണ്ണിക്കണ്ണന്മാരെയും രാധമാരെയും കാണുവാൻ ലോകം മുഴുവനുള്ള സത്ജനങ്ങൾക്ക് ലഭിച്ച അവസരം, ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു വിസ്മയം ആയി മാറി. കൂടാതെ ഗീതാമണ്ഡലം, കുടുംബാംഗങ്ങൾക്കായി സമർപ്പിച്ച ഭഗവാന്റെ ആദ്യ ലീലയായ പൂതനാമോക്ഷം കഥകളി, ഭക്തിയുടെ മറ്റൊരു തലത്തിൽ ശ്രീകൃഷ്ണ ഭക്തരെ എത്തിച്ചു.

ചിക്കാഗോ: കോവിഡ്  മഹാമാരിയുടെ പഞ്ചാത്തലത്തിൽ ബാലഗോകുലത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ചിക്കാഗോ ഗീതാമണ്ഡലം, വിശ്വശാന്തിക്കായി അഷ്ടമിരോഹിണി നാളിൽ ഓരോ വീടും ഗോകുലമാക്കി തീർത്തു. ഇതുവഴി ഗീതാമണ്ഡലം കുടുംബാംഗങ്ങളുടെ വീടുകളിലെ ഉണ്ണിക്കണ്ണന്മാരെയും രാധമാരെയും കാണുവാൻ ലോകം മുഴുവനുള്ള സത്ജനങ്ങൾക്ക് ലഭിച്ച അവസരം, ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരു വിസ്മയം ആയി മാറി. കൂടാതെ ഗീതാമണ്ഡലം, കുടുംബാംഗങ്ങൾക്കായി സമർപ്പിച്ച ഭഗവാന്റെ ആദ്യ ലീലയായ പൂതനാമോക്ഷം കഥകളി, ഭക്തിയുടെ മറ്റൊരു തലത്തിൽ ശ്രീകൃഷ്ണ ഭക്തരെ എത്തിച്ചു.

ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തിൽ, ഗീതാമണ്ഡലം പുരോഹിതൻ കൃഷ്ണൻ ജിയാണ് ഈ വർഷത്തെ അഷ്ടമിരോഹിണി പൂജകൾ നടത്തിയത്.  ശ്രീമഹാഗണപതി, ശ്രീ കൃഷ്ണപൂജകളോടെയാണ് ഈ വർഷത്തെ അഷ്ടമി രോഹിണി ഉത്സവം ആരംഭിച്ചത്. ശേഷം ശ്രീകൃഷ്ണ ബാലലീല പ്രഭാഷണവും, ശ്രീമദ് ഭാഗവത പാരായണവും, ഭജനയും, നൈവേദ്യ സമർപ്പണവും, ദീപാരാധനയും നടത്തി. തുടർന്ന് പ്രശസ്ത കഥകളി കലാകാരൻ  തൃപ്പൂണിത്തറ രഞ്‌ജിത്ത് അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി, അക്ഷരാർത്ഥത്തിൽ ഭക്തജനങ്ങളെ, അമ്പാടിയിൽ എത്തിച്ചു. തൃപ്പൂണിത്തുറ രഞ്ജിത്ത് അവതരിപ്പിച്ച "പൂതനാമോക്ഷം" കഥകളി എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസ നേടി. വർഷങ്ങൾക്ക് ശേഷം അമേരിക്കൻ മലയാളികൾക്ക് കഥകളി കാണാൻ സാധിച്ചത് ഒരു സൗഭാഗ്യമായി കരുതുന്നു.

ഒരേ സമയം ഏറ്റവും സങ്കീർണ്ണമായ വേദപ്പൊരുളും, അതേസമയം ഏറ്റവും നിഷ്കളങ്കവും സരളവുമായ ഉത്തരവുമാണ് ഭഗവൻ ശ്രീ കൃഷ്ണന്റെ ജീവിതം എന്നും. ദിവ്യമായ മുരളീരവത്തിലൂടെ സത്തുക്കൾക്ക് ആത്മീയ നിർവൃതി പകരുകയും അസത്തുക്കൾക്ക് സുദർശന ചക്രത്തിലൂടെ ധർമ്മബോധ സാക്ഷാത്കാരം നൽകുകയും ചെയ്യുന്ന ഭാരത തത്വചിന്തയുടെ മൂലാധരമാണ് ഭഗവാൻ ശ്രീകൃഷ്ണൻ എന്ന് ഗീതാമണ്ഡലം പ്രസിഡണ്ട് ജയ് ചന്ദ്രൻ അഭിപ്രായപ്പെട്ടു.

പൂതനാമോക്ഷം കഥകളി അവതരിപ്പിച്ച രഞ്ജിത് തൃപ്പൂണിത്തുറക്കും, പൂജകൾക്ക് നേതൃത്വം നൽകിയ  കൃഷ്ണൻ ജിക്കും, ഭാഗവത പാരായണം  നടത്തിയ വിജയാ രവീന്ദ്രനും, പ്രോഗ്രാം കോർഡിനേറ്റ് ചെയ്ത  ആനന്ദ് പ്രഭാകറിനും, അഷ്ടമി രോഹിണി ഉത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും ഗീതാമണ്ഡലം അഷ്ടമി രോഹിണി ഉത്സവത്തിൽ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങള്‍ക്കും, ഗീതാമണ്ഡലം ജനറല്‍ സെക്രട്ടറി ബൈജു മേനോൻ നന്ദി പ്രകാശിപ്പിച്ചു.

comment

LATEST NEWS


'130 കോടി ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍; എത്രകാലം നിങ്ങള്‍ക്ക് ഇന്ത്യയെ മാറ്റി നിര്‍ത്താനാവും'; ഐക്യരാഷ്ട്രസഭക്കെതിരെ രൂക്ഷവിമര്‍ശനവുമായി മോദി


ടുറിസം വകുപ്പിന്റെ ഓണ്‍ലൈന്‍ പാചക മത്സരം; ചെലവിടുന്നത് 3.32 കോടി


ഫയലുകള്‍ വിജിലന്‍സ് കൊണ്ടുപോയത് അന്വേഷണം അട്ടിമറിയ്ക്കാന്‍; യെച്ചൂരിയുടെ ചെലവ് നടക്കുന്നത് കേരളത്തിലെ അഴിമതിപ്പണം കൊണ്ട്; കെ. സുരേന്ദ്രന്‍


ഫെമിനിസ്റ്റുകളെ അപമാനിച്ചുവെന്ന് ആരോപണം; യുട്യൂബറെ കായികമായി അക്രമിച്ച് തലവഴി കരി ഓയില്‍ ഒഴിച്ച് ഭാഗ്യലക്ഷ്മിയും ദിയ സനയും; വീഡിയോ വൈറല്‍


അമല മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകനെതിരെ അന്വേഷണം


തേജസ്വി സൂര്യ യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍; സ്വര്‍ണ്ണക്കടത്തില്‍ പിണറായി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ യുവനേതാവ്; കേരളത്തിന്റെ മറുനാടന്‍ എംപി


കൊറോണയ്ക്കെതിരെ കർക്കശ പോരാട്ടം നടത്തിയില്ലെങ്കിൽ മരണ സംഖ്യ രണ്ട് ദശലക്ഷമാകും, മുന്നറിയിപ്പ് നൽകി ലോകാരോഗ്യസംഘടന


അഞ്ജന ഹരീഷ് ഉള്‍പ്പടെ നാല് പെണ്‍കുട്ടികളുടെ മരണം; നിരോധിത തീവ്ര സംഘടനകള്‍ക്ക് പങ്കെന്ന് സംശയം, അന്വേഷണം ഭീകര വിരുദ്ധ സ്‌ക്വാഡിന്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.