login
ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി

ബിജെപി ജില്ലാ സെക്രട്ടറി ആയി എന്ന വിവരം കോളേജില്‍ ഞാന്‍ ആദ്യമായി പറയുന്നത് പോലും ഇടത് പക്ഷത്തിന്റെ സജീവ പ്രവര്‍ത്തകയായ അധ്യാപികയോടാണ്. അവരോടൊക്കെ എനിക്ക് ബഹുമാനമേ ഉള്ളൂ.

കൊച്ചി: കവിത കോപ്പിയടിച്ചും പിന്നെ ക്ഷമ പറഞ്ഞും കുപ്രസിദ്ധി നേടിയ കോളേജ് അധ്യാപിക ദീപാ നിശാന്തിന് സഹപ്രവര്‍ത്തകയും കേരളവര്‍മ കോളേജിലെ അധ്യാപികയുമായ ഡോ. ആരതിയുടെ മൂര്‍ച്ചയുള്ള മറുപടി. ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ ഡോ. ആതിര പങ്കെടുത്തു. പോലീസ് അതിക്രമത്തേയും ചെറുത്തുനിന്ന് സമരം നയിച്ച ആതിര മാധ്യമങ്ങളിലൂടെയും ശ്രദ്ധേയയായി. ബിജെപിയുടെ ജില്ലാ സെക്രട്ടറികൂടിയാണ് ഹിന്ദി അസിസ്റ്റന്റ് പ്രൊഫസറായ ആതിര.

സാമൂഹ്യ മാധ്യമങ്ങളില്‍ ഡോ. ആതിരയുടെ ചിത്രവും വാര്‍ത്തയും പ്രസിദ്ധമായി. കോളേജ് വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയ ഭേദമില്ലാതെ ആതിരയെ പിന്തുണച്ചു. ഇതിനു പിന്നാലെയാണ് അതേ കോളേജിലെ അധ്യാപിക ദീപ നിശാന്ത് ഫേസ്ബുക്കില്‍ 'കൊതിക്കെറുവ്' തീര്‍ത്തത്. 'മൂന്നാലു ദിവസമായി ചില വ്യക്തികളുടെ പ്രൊഫൈല്‍ കാണുമ്പോള്‍ (അവരില്‍ പലരും നിഷ്പക്ഷത തകര്‍ത്തഭിനയിക്കുന്നവരുമായിരുന്നു) കേരളത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കുന്നതെന്നു തോന്നിപ്പോകും...'' എന്നിങ്ങനെ പരിഹസിച്ചായിരുന്നു എഴുത്ത്.

ഇതിന് മറുപടിയായി ഡോ. ആതിര ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് കുറിക്കുകൊള്ളുന്നതായി. ''സഹപ്രവര്‍ത്തകയുടെ പോസ്റ്റ് കണ്ടു എന്നു തുടങ്ങുന്ന മറുപടിയില്‍, സംഘടനാ പ്രവര്‍ത്തന പാരമ്പര്യം വിശദീകരിച്ച് ഫേസ്ബുക്കില്‍ തള്ളി മറിക്കാതെ സമരരംഗത്തുള്‍പ്പെടെ പ്രവര്‍ത്തിച്ച അനുഭവം വിവരിക്കുന്നു. ഒടുവില്‍, മരുന്നുകണ്ടുപിടിച്ചിട്ടില്ലാത്ത അസുഖമായതിനാല്‍ ചികിത്സയില്ലെന്നും'' വിമര്‍ശിക്കുന്നു.

ആതിര വി.യുടെ പോസ്റ്റില്‍നിന്ന്: പത്തു വയസില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അനൗണ്‍സ് ചെയ്ത് തുടങ്ങിയതാണ് എന്റെ രാഷ്ട്രീയം. പഠിക്കുന്ന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തക ആയിരുന്നു. കൃത്യം രാഷ്ട്രീയ നിലപാടുണ്ട്. അത് സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും അറിയാം. കുട്ടികള്‍ക്കു അറിയില്ലെങ്കില്‍ അത് പറഞ്ഞു കൊടുക്കുന്ന ആളുകളും ഉണ്ട്. എന്നു വെച്ച് മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന സഹപ്രവര്‍ത്തകരോടോ കുട്ടികളോടോ വിരോധവും ഇല്ല.

ഇന്നലെ നടന്ന മാര്‍ച്ചു കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ആദ്യം വിളിച്ചു അന്വേഷിച്ചത് ഇടതുപക്ഷക്കാരനായ അധ്യാപക സുഹൃത്താണ്. ആദ്യം മെസേജ് അയച്ചു വിവരം ചോദിച്ചത് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന കുട്ടികള്‍ ആണ്. ഞാന്‍ അവരുടെ രാഷ്ട്രീയത്തെ വിരോധത്തോടെ കണ്ടിട്ടില്ല. 

ബിജെപി ജില്ലാ സെക്രട്ടറി ആയി എന്ന വിവരം കോളേജില്‍ ഞാന്‍ ആദ്യമായി പറയുന്നത് പോലും ഇടത് പക്ഷത്തിന്റെ സജീവ പ്രവര്‍ത്തകയായ അധ്യാപികയോടാണ്. അവരോടൊക്കെ എനിക്ക് ബഹുമാനമേ ഉള്ളൂ. കാരണം, അവരെല്ലാം തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. ഫോട്ടോയില്‍ വരാന്‍ മാത്രം വനിതാ മതില്‍ പോലുള്ള പരിപാടിക്ക് പോകുന്നവരല്ല അവരൊന്നും. ഫേസ്ബുക്കില്‍ കുറേ തള്ളിമറിച്ചു ലൈക് കൂട്ടുന്നവരല്ല. 'മൗലിക'മായ കൃതികള്‍ എഴുതുന്നവരോട് എന്നും ബഹുമാനം മാത്രേ ഉള്ളൂ. നിങ്ങളുടെ ഇപ്പോഴത്തെ  പോസ്റ്റിന്റെ  പിന്നിലുള്ള അസുഖം ഒക്കെ മനസിലായി. പക്ഷേ മരുന്ന് കണ്ടുപിടിക്കാത്ത അസുഖമായത് കൊണ്ടു രക്ഷയില്ല...''

Facebook Post: https://www.facebook.com/photo.php?fbid=1900361096773053&set=a.335909916551520&type=3&theater

 

comment

LATEST NEWS


പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍


സ്വപ്‌ന മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ ട്യൂഷന്‍ ടീച്ചര്‍; ക്ലിഫ് ഹൗസിന്റെ അടുക്കള വരെ പോകാനുള്ള സ്വാതന്ത്ര്യം സ്വപ്നയ്ക്കുണ്ടെന്നും പി.കെ. കൃഷ്ണദാസ്


കളമശേരി മെഡിക്കല്‍ കോളേജ്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥ തുറന്ന് പറഞ്ഞ ഡോക്ടര്‍ക്കെതിരേ സിപിഎം സൈബര്‍ ആക്രമണം; വ്യാജവാര്‍ത്തയുമായി ദേശാഭിമാനിയും; പരാതി


പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധം; കേന്ദ്രമന്ത്രി വി. മുരളീധരന് പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ക്ലീന്‍ ചിറ്റ്


ശൗര്യം, പൃഥ്വി, അഗ്നി, രുദ്രം; 45 ദിവസത്തിനുള്ളില്‍ 12 മിസൈല്‍ പരീക്ഷണങ്ങള്‍; ലോകത്തെ ഞെട്ടിച്ച് ഇന്ത്യ


ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താനുള്ള തന്ത്രം സ്വപ്‌നയുടേത്; ഒരു കിലോയ്ക്ക് 1000 യുഎസ് ഡോളര്‍ കമ്മീഷന്‍ ആവശ്യപ്പെട്ടെന്നും സന്ദീപ്


ചികിത്സ നല്‍കുന്നതില്‍ വീഴ്ച: ഓഡിയോ സന്ദേശം പുറത്തായതിലും, ഡോ. നജ്മയ്‌ക്കെതിരേയും അന്വേഷണം നടത്തും; ഡിഎംഇ ജീവനക്കാരില്‍ നിന്നും റിപ്പോര്‍ട്ട് തേടി


മലയാളി ഡോക്ടര്‍ രേഖാ മേനോന് ന്യൂജഴ്സി അസംബ്ലിയുടെ ആദരവ്, വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.