login
വാരിയംകുന്നന്‍ സിനിമ ചെയ്യാന്‍ ബി. ഉണ്ണികൃഷ്ണന്‍ പിന്തുണ അറിയിച്ചെന്ന് റമീസ്; സ്‌ക്രിപ്റ്റുണ്ടെങ്കില്‍ ഒന്നിച്ച് സിനിമ ചെയ്യാമെന്നും വാഗ്ദാനം

ഇസ്ലാമിന്റെ സന്ദേശം മോശമാണെന്നും കരുതിന്നില്ലെന്നും അതുകൊണ്ടാണ് ഇസ്ലാം സിനിമയെ ഹറാം ആയി കാണാതെ ഇസ്ലാം സന്ദേശം പ്രചരിപ്പിക്കാന്‍ സിനിമയെ ഉപയോഗിക്കുന്നില്‍ തെറ്റില്ല എന്നാണ് താന്‍ ഉദ്ദേശിച്ചത്.

തിരുവനന്തപുരം: മതതീവ്രവാദ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് വിവാദം ശക്തമായതിനു പിന്നാലെ വാരിയംകുന്നന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയ തിരക്കഥകൃത്ത് റമീസ് മുഹമ്മദിനെ പിന്തുണച്ച് ഫെഫ്ക നേതാവും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റമീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കയ്യില്‍ നല്ല തിരക്കഥ ഉണ്ടെങ്കില്‍ ഒന്നിച്ചു സിനിമ ചെയ്യാമെന്നും വാരിയംകുന്നന്‍ പുറത്തിറങ്ങുമ്പോള്‍ കൂടെയുണ്ടാകുമെന്നടക്കം എല്ലാ വിധപിന്തുണയുെ ഉണ്ണികൃഷ്ണന്‍ അറിയിച്ചെന്നും റമീസ്. വാരിയംകുന്നന്‍ സിനിമയിലേക്ക് ഉടന്‍ തിരികെവരും. തന്റെ തിരക്കഥയില്‍ തന്നെയാണ് സിനിമ തയാറാക്കുക. ഇസ്ലാമിന്റെ സന്ദേശം മോശമാണെന്നും കരുതിന്നില്ലെന്നും അതുകൊണ്ടാണ് ഇസ്ലാം സിനിമയെ ഹറാം ആയി കാണാതെ ഇസ്ലാം സന്ദേശം പ്രചരിപ്പിക്കാന്‍ സിനിമയെ ഉപയോഗിക്കുന്നില്‍ തെറ്റില്ല എന്നാണ് താന്‍ ഉദ്ദേശിച്ചത്.  

താലിബാനെ പിന്തുണക്കുന്ന ആളാണെങ്കില്‍ സിനിമയിലേക്ക് വരില്ലായിരുന്നു. താലിബാനെ പിന്തുണച്ചുള്ള പോസ്റ്റ് മറ്റൊരാളുടടേതായിരുന്നു. അതു കോപ്പി പേസ്റ്റ് ചെയ്ത് ഇടുക മാത്രമാണ് ചെയ്തതെന്നും റമീസ്.സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാം മതം പ്രചരിപ്പിച്ചും താലിബാന്‍ ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കിയും  'വാരിയംകുന്നന്‍' സിനിമയുടെ തിരക്കഥാകൃത്തായ റമീസ് പ്രവര്‍ത്തിച്ചിരുന്നത്.   റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എല്ലാം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.   ഇതില്‍ അധികവും ഭീകരവാദവും സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തെയും ജൂതന്‍മാരെയും കൊന്നൊടിക്കിയ താലിബാന്‍ ഭീകരസംഘടനയെ വരെ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെള്ളപൂശി എടുത്തിരുന്നു.  

ഇസ്ലാമിക ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഒരു പോലെ കൊന്നൊടുക്കിയ മതതീവ്രവാദിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെളിപ്പിച്ചെടുക്കാന്‍ മതതീവ്രവാദ സംഘടനകള്‍ തന്നെയാണ് രംഗത്തുള്ളത്. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെയാണ് റമീസ് സിനിമയില്‍ നിന്ന് പിന്‍വാങ്ങിയത്.  

 

 

    comment

    LATEST NEWS


    ബ്രസീലിന് എതിരാളി പെറു; കൊളംബിയയ്ക്ക് വെനസ്വേല


    സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി യെദിയൂരപ്പ സര്‍ക്കാര്‍; കൊറോണ ബാധിച്ച് മരിച്ച ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ; 300 കോടി അനുവദിച്ചു


    ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


    രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


    അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


    'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


    പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


    ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.