login
പഞ്ചായത്തു വാഹനത്തിലേക്ക് പിന്‍വാതില്‍നിയമനം; റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയിലേക്ക്

സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലിനെ നോക്കുകുത്തിയാക്കി പഞ്ചായത്ത് വാഹനത്തില്‍ പാര്‍ട്ടി ശിപാര്‍ശ ചെയ്യുന്ന സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സര്‍ക്കാര്‍നടപടിക്കെതിരെ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ജില്ലാ എല്‍വിഡി ഡ്രൈവേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനാണ് താത്കാലിക നിയമനങ്ങള്‍ക്ക് പിന്നിലെ ക്രമക്കേടുകളുടെ തെളിവുകളുമായി രംഗത്തു വന്നിരിക്കുന്നത്

ശാസ്താംകോട്ട: സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലിനെ നോക്കുകുത്തിയാക്കി പഞ്ചായത്ത് വാഹനത്തില്‍ പാര്‍ട്ടി ശിപാര്‍ശ ചെയ്യുന്ന സ്വന്തക്കാരെ തിരുകിക്കയറ്റുന്ന സര്‍ക്കാര്‍നടപടിക്കെതിരെ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ജില്ലാ എല്‍വിഡി ഡ്രൈവേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനാണ് താത്കാലിക നിയമനങ്ങള്‍ക്ക് പിന്നിലെ ക്രമക്കേടുകളുടെ തെളിവുകളുമായി രംഗത്തു വന്നിരിക്കുന്നത്.

ജില്ലയില്‍ 400 പേരുടെ റാങ്ക് പട്ടിക നിലവിലുള്ളപ്പോഴാണ് പാര്‍ട്ടി ഒത്താശയോടെ പിന്‍വാതില്‍ നിയമനം തകൃതിയായിരിക്കുന്നത്. റാങ്ക് പട്ടികയില്‍ 71 പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. 68 പഞ്ചായത്താണ് ജില്ലയിലുള്ളത്. ഇവിടെ 89 വാഹനങ്ങളും ഉണ്ട്. എന്നാല്‍ ജില്ലയില്‍ സ്ഥിരനിയമനം ലഭിച്ചിട്ടുള്ള ജീവനക്കാരുള്ളത് 9 പഞ്ചായത്തുകളിലാണ്. ബാക്കി എല്ലായിടത്തും താത്കാലിക നിയമനമാണ്. ഈ രണ്ട് വിഭാഗത്തിനും ശമ്പളം നല്‍കുന്നത് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നാണ്. താത്കാലിക ജീവനക്കാര്‍ക്ക് 715 രൂപയാണ് ദിവസവേതനം. കരാര്‍ ഡ്രൈവര്‍മാര്‍ക്ക് 19,670 രൂപയും ദിവസവേതനം 193.05 രൂപയുമാണ് നിലവില്‍. ഡിഎയും മറ്റാനുകൂല്യങ്ങളും വേറെ. എന്നാല്‍ സ്ഥിരം ഡ്രൈവര്‍മാരുടെ ശമ്പളം 18,000 രൂപയാണ്. ഇതില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സാലറി കട്ടിംഗും നടത്തുന്നു. താത്കാലിക ജീവനക്കാര്‍ക്കാകട്ടെ ശമ്പളം അണാ പൈസ കുറയാതെ ലഭിക്കുന്നുമുണ്ട്.

മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണമന്ത്രിക്കും പരാതി നല്‍കിയെങ്കിലും അനുകൂലതീരുമാനം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് അസോസിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രൈബ്യൂണലിനെ സമീപിച്ചത്. പരാതിപരിഹരിക്കണമെന്ന് ട്രൈബ്യൂണല്‍ ഉത്തരവിട്ടെങ്കിലും പുല്ലുവില കൊടുത്ത് അട്ടിമറിക്കുകയായിരുന്നു സര്‍ക്കാര്‍. സാമ്പത്തികപ്രതിസന്ധി കാരണം തത്കാലം നിയമിക്കാന്‍ കഴിയില്ലെന്ന് മറുപടിയും നല്‍കി. റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാപഞ്ചായത്തില്‍ നിലവിലുള്ള ഒഴിവുകളില്‍ നിയമനം നല്‍കണമെന്ന കോടതി വഴിയും അല്ലാതെയും ഉള്ള നിര്‍ദ്ദേശങ്ങളും പരാതികളും സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.  

ബുധനാഴ്ചത്തെ മന്ത്രിസഭായോഗ തീരുമാനപ്രകാരം 2014ലെ കണക്കനുസരിച്ച് ജില്ലയിലെ പത്തുവര്‍ഷം പൂര്‍ത്തിയാക്കിയ ഡ്രൈവര്‍മാര്‍ ജോലി ചെയ്യുന്ന ചവറ, കുലശേഖരപണ്ടുരം, ഏരൂര്‍, അലയമണ്‍, കരവാളൂര്‍ പഞ്ചായത്തുകളിലെ ഡ്രൈവര്‍മാരെ സ്ഥിരമെടുത്താന്‍ ഉത്തരവായി. ഇതിന്റെ രണ്ടാംഘട്ടമായി താത്കാലിക ഡ്രൈവര്‍മാരെ വരെ പിന്‍വാതിലിലൂടെ സ്ഥിരപ്പെടുത്താന്‍ നീക്കം നടക്കുന്നതായി അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചെന്ന് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു.  

ഡ്രൈവര്‍മാരായി സ്വന്തക്കാരെ തിരുകി കയറ്റി സര്‍ക്കാര്‍ വാഹനം പാര്‍ട്ടി പ്രവര്‍ത്തനത്തിനും ഉല്ലാസയാത്രയ്ക്കും ദുരുപയോഗം ചെയ്തതിന്റെ തെളിവുകള്‍ റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നു. ചവറ പഞ്ചായത്തില്‍ ഇത്തരത്തില്‍ സ്ഥിരപ്പെടുത്തിയ ഡ്രൈവര്‍ ജനപ്രതിനിധിമാര്‍ക്കൊപ്പം ജീപ്പിലിരുന്ന് മദ്യപിച്ച് കൂത്താടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഡ്രൈവറെ അടക്കം വാഹനം പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത് അടുത്തിടെയാണ്.

ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഉത്തരവുകളെ മറികടന്ന് സംസ്ഥാനത്ത് ഇത്തരം 52 നിയമനങ്ങള്‍ നടന്നായുള്ള കണക്കുക ള്‍ അസോസിയേഷന്റെ പക്കലുണ്ട്. ഇതുമായി വരും ദിവസങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ തീരുമാനം.

comment

LATEST NEWS


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍


ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം; വാളയാറിലും പന്തളത്തും കാണുന്നത് പിണറായിയുടെ ദളിത് വിരുദ്ധതയെന്ന് ബിജെപി

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.