login
രാജസ്ഥാനെ തകര്‍ത്ത് ബെംഗളൂരു; റോയല്‍ ഡിവില്ലിയേഴ്‌സ്

ക്യാപ്റ്റന്‍ വിരാട് കോഹ് ലി (43), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (35) എന്നിവരും തിളങ്ങി. 14-ാം ഓവറില്‍ കോഹ് ലി പുറത്താകുമ്പോള്‍ ബെംഗളൂരുവിന് ജയിക്കാന്‍ 76 റണ്‍സ് വേണ്ടിയിരുന്നു. പിന്നീട് ഡിവില്ലിയേഴ്‌സ് കാഴ്ചവച്ച വെടിക്കെട്ട് ബാറ്റിങ്ങാണ് റോയല്‍ ചലഞ്ചേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്.

ദുബായ്: എ.ബി. ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ഉശിരന്‍ വിജയം. ഐപിഎല്ലില്‍ അവര്‍ 7 വിക്കറ്റിന് രാജസ്ഥാന്‍ റോയല്‍സിനെ തോല്‍പ്പിച്ചു. 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സ് 19.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം പിടിച്ചു. ആടിതിമിര്‍ത്ത ഡിവില്ലിയേഴ്‌സ് 22 പന്തില്‍ 55 റണ്‍സുമായി അജയ്യനായി നിന്നു. ആറ് കൂറ്റന്‍ സിക്‌സറുകളും ഒരു ഫോറും ആ ബാറ്റില്‍ നിന്ന് പിറന്നു. ഡിവില്ലിയേഴ്‌സാണ് കളിയിലെ കേമന്‍. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 6 വിക്കറ്റിന് 177, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 19.4 ഓവറില്‍ മൂന്ന് വിക്കറ്റിന് 179.

ക്യാപ്റ്റന്‍ വിരാട് കോഹ് ലി (43), മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (35) എന്നിവരും തിളങ്ങി.  14-ാം ഓവറില്‍ കോഹ് ലി പുറത്താകുമ്പോള്‍ ബെംഗളൂരുവിന് ജയിക്കാന്‍ 76 റണ്‍സ് വേണ്ടിയിരുന്നു. പിന്നീട് ഡിവില്ലിയേഴ്‌സ് കാഴ്ചവച്ച വെടിക്കെട്ട് ബാറ്റിങ്ങാണ് റോയല്‍ ചലഞ്ചേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. ഉനദ്ഘട് എറിഞ്ഞ 19-ാം ഓവറിലെ ആദ്യ 3 പന്തുകള്‍ ഡിവില്ലിയേഴ്‌സ് സിക്‌സറുകള്‍ പൊക്കിയതോടെ കളിയുടെ ഗതിമാറി. 25 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ഇതോടെ അവസാന ഓവറില്‍ ജയത്തിന് 10 റണ്‍സെന്ന നിലയിലായി. ആര്‍ച്ചര്‍ എറിഞ്ഞ ഓവറിലെ നാലാം പന്ത് അതിര്‍ത്തി കടത്തി ഡിവില്ലിയേഴ്‌സ് ടീമിന് വിജയം സമ്മാനിച്ചു. അഭേദ്യമായി നാലാം വിക്കറ്റില്‍ ഗുര്‍കീരറ്റ് സിങിനൊപ്പം ഡിവില്ലിയേഴ്‌സ് 77 റണ്‍സ് അടിച്ചെടുത്തു. സിങ് 17 പന്തില്‍ 19 റണ്‍സുമായി പുറത്താകാതെ നിന്നു.

ഒമ്പത് മത്സരങ്ങളില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ആറാം വിജയമാണിത്. രാജസ്ഥാന്‍ റോയല്‍സിന്റെ ആറാം തോല്‍വിയും. 12 പോയിന്റുള്ള ബെംഗളൂരു മൂന്നാം സ്ഥാനത്താണ്. അതേസമയം രാജസ്ഥാന്‍ ആറു പോയിന്റോടെ ഏഴാം സ്ഥാനത്തും.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ അര്‍ധ സെഞ്ചുറിയുടെ മികവിലാണ്  ഇരുപത് ഓവറില്‍ ആറു വിക്കറ്റിന് 177 റണ്‍സ് നേടിയത്. സ്മിത്ത് മുപ്പത്തിയാറു പന്തില്‍ ആറു ഫോറും ഒരു സിക്‌സറും അടക്കം 57 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. സ്ഥാനക്കയറ്റം കിട്ടി ഓപ്പണറുടെ റോളില്‍ ഇറങ്ങിയ റോബിന്‍ ഉത്തപ്പയും തിളങ്ങി. 22 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സറും സഹിതം 41 റണ്‍സ് എടുത്തു. മത്സരത്തിനിടെ ഉത്തപ്പ  ഐപിഎല്‍ കരിയറില്‍ 4500 റണ്‍സ് പിന്നിട്ടു. 184 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും പരാജയപ്പെട്ടു. ആറു പന്തില്‍ ഒമ്പത് റണ്‍സുമായി കൂടാരം കയറി. ജോസ് ബട്‌ലര്‍ 25 പന്തില്‍ 24 റണ്‍സ് കുറിച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച തെവാതിയ പതിനൊന്ന് പന്തില്‍ 19 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ഒരു ഫോറും ഒരു സിക്‌സറും അടിച്ചു.

റോയല്‍ ചലഞ്ചേഴ്‌സ് ഓള്‍റൗണ്ടര്‍ ക്രിസ് മോറീസ് നാല് ഓവറില്‍ 26 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചഹല്‍ നാല് ഓവറില്‍ 34 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

comment
  • Tags:

LATEST NEWS


ഇഎംഎസ്സും ജാലവിദ്യയും എന്‍.ഇ. ബാലറാമും


ജുനാഗഡിലെ മുസ്‌ളീം ലീഗ് ചതിക്ക് മറുപടി സോമനാഥ ക്ഷേത്രം; യഥാര്‍ത്ഥ ഭാരതരത്‌നം സര്‍ദാര്‍ പട്ടേല്‍ ജന്മദിനം ഇന്ന്


കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധഃപതനം


ആദ്യം, മുംബൈ


ഐഎസ്എല്‍ മത്സരക്രമം പുറത്തിറക്കി; ബ്ലാസ്‌റ്റേഴ്‌സ്-എടികെ ആദ്യ പോരാട്ടം


പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി: സമര്‍പ്പിക്കാന്‍ രാഷ്ട്രപതി സമയം അനുവദിച്ചു


ഗുജറാത്തിലെ കെവാദിയയില്‍ ആരോഗ്യവനം, ആരോഗ്യ കുടീരം, ഏകതാ മാള്‍, ചില്‍ഡ്രന്‍സ് ന്യൂട്രീഷന്‍ പാര്‍ക്ക് എന്നിവ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ഇന്ന് 6638 പേര്‍ക്ക് കൊറോണ; 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 28 മരണം; 7828 പേര്‍ക്ക് രോഗമുക്തി; 690 ഹോട്ട് സ്‌പോട്ടുകള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.