login
ബെംഗളൂരു മയക്കുമരുന്ന് കേസ്; അന്വേഷണം മലയാള സിനിമയിലേക്ക്; സൂപ്പര്‍താരങ്ങളുടെ സിനിമയുമായി പ്രതികള്‍ക്ക് നേരിട്ട് ബന്ധം

മമ്മൂട്ടി നായകനായി 2019ല്‍ പുറത്തിറങ്ങിയ ഉണ്ട എന്ന സിനിമയാണ് ഇതില്‍ പ്രധാനം. സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനെ മൂന്നു മാസത്തിനിടെ 22 തവണ ഫോണില്‍ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തി. കമ്യൂണിസ്റ്റ് ഭീകരരായ മാവോയിസ്റ്റുകളെ നോവിക്കാതെയെടുത്ത സിനിമയാണ് ഉണ്ട. ഛായാഗ്രാഹകനായ ഷൈജു ഖാലിദിന്റെ സഹോദരനാണ് ഖാലിദ് റഹ്മാന്‍. ആഷിഖ് അബുവിന്റെയും അമല്‍ നീരദിന്റെയും സിനിമകളിലെ സജീവ സാന്നിധ്യമാണ് ഷൈജു.

കൊച്ചി: മലയാള സിനിമാ ലോകം വീണ്ടും മയക്കുമരുന്ന് വിവാദത്തില്‍. ബെംഗളൂരുവില്‍ കന്നഡ സിനിമാ താരങ്ങള്‍ ഉള്‍പ്പെട്ട ലഹരിക്കടത്ത് കേസിലെ അന്വേഷണം മലയാള സിനിമയിലേക്കും നീങ്ങുന്നു. നാര്‍ക്കോട്ടിക് സെല്‍ ബ്യൂറോ അറസ്റ്റ് ചെയ്ത പ്രതികള്‍ക്ക് നിരവധി സംവിധായകരുമായും നടീനടന്മാരുമായും ബന്ധമുണ്ടെന്ന് നേരത്തെ പുറത്തുവന്നിരുന്നു. സൂപ്പര്‍താരത്തിന്റെ ഉള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ക്ക് പ്രതികളുമായി നേരിട്ട് ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്. ഇസ്ലാമിസ്റ്റ് ആശയങ്ങളാണ് ഈ സിനിമകള്‍ ഉയര്‍ത്തിക്കാണിച്ചത്.  

മമ്മൂട്ടി നായകനായി 2019ല്‍ പുറത്തിറങ്ങിയ ഉണ്ട എന്ന സിനിമയാണ് ഇതില്‍ പ്രധാനം. സിനിമയുടെ സംവിധായകന്‍ ഖാലിദ് റഹ്മാന്‍ കേസിലെ മുഖ്യപ്രതി അനൂപ് മുഹമ്മദിനെ മൂന്നു മാസത്തിനിടെ 22 തവണ ഫോണില്‍ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തി. കമ്യൂണിസ്റ്റ് ഭീകരരായ മാവോയിസ്റ്റുകളെ നോവിക്കാതെയെടുത്ത സിനിമയാണ് ഉണ്ട. ഛായാഗ്രാഹകനായ ഷൈജു ഖാലിദിന്റെ സഹോദരനാണ് ഖാലിദ് റഹ്മാന്‍. ആഷിഖ് അബുവിന്റെയും അമല്‍ നീരദിന്റെയും സിനിമകളിലെ സജീവ സാന്നിധ്യമാണ് ഷൈജു.  

ആസിഫ് അലി, അര്‍ജ്ജുന്‍ അശോകന്‍ തുടങ്ങിയ യുവനടന്മാരെ കേന്ദ്ര കഥാപാത്രമായി 2018ല്‍ റിലീസ് ചെയ്ത ബിടെക് ആണ് മറ്റൊരു സിനിമ. ബെംഗളുരുവിലാണ് സിനിമ ചിത്രീകരിച്ചത്. അനൂപ് മുഹമ്മദിന്റെ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായം ചിത്രീകരണത്തിനുണ്ടായിരുന്നു. നിരപരാധികളായ മുസ്ലീങ്ങളെ തീവ്രവാദ കേസുകളില്‍ തെരഞ്ഞുപിടിച്ച് പ്രതികളാക്കുന്നുവെന്നാണ് സിനിമ പറയുന്നത്. മുസ്ലിം ഭീകര സംഘടനകളുടെയും പാക്കിസ്ഥാന്റെയും ആരോപണം അതേപടി ഏറ്റെടുക്കുകയാണ് ബിടെക്. ഇതിന് പിന്നാലെ അനൂപ് മുഹമ്മദിന്റെ ഹോട്ടല്‍ സംരംഭത്തിന് സമൂഹമാധ്യമങ്ങളിലൂടെ ആസിഫ് അലി ആശംസ അറിയിച്ചതും കണ്ടെത്തി. ഇതില്‍ അഭിനയിച്ച ചില നടന്മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് പതിവാണെന്നും ആരോപണമുണ്ട്.  

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നിയാസ് മുഹമ്മദ്, ടൊവിനോ തോമസ് നായകനായ കല്‍ക്കിയില്‍ അഭിനയിച്ചു. വില്ലന്‍ വേഷമായിരുന്നു. ടൊവിനോ പോലീസ് ഓഫീസറുടെ വേഷത്തിലെത്തിയ സിനിമ ദേശീയവാദികളായ രാഷ്ട്രീയ നേതാക്കളെ മോശക്കാരാക്കിയാണ് ചിത്രീകരിച്ചത്. അരൂര്‍ സ്വദേശിയായ നിയാസ് നിരവധി കന്നഡ സിനിമകളിലും അഭിനയിച്ചു. കേസില്‍ അറസ്റ്റിലായ കന്നഡ നടി സഞ്ജന ഗല്‍റാണിയുടെ സുഹൃത്താണ് നിയാസ്.  

കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത ബിനീഷ് കോടിയേരിക്ക് അനൂപ് മുഹമ്മദുമായി സാമ്പത്തിക ഇടപാടുള്ളതായി വ്യക്തമായിട്ടുണ്ട്. നിര്‍മ്മാതാക്കളെ സംഘടിപ്പിച്ചു നല്‍കുന്നതുള്‍പ്പെടെ, നിരവധി സിനിമകളുടെ ഇടനിലക്കാരനായി ബിനീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. അനൂപ് മുഹമ്മദിന്റെ പണം ഇത്തരത്തില്‍ മലയാള സിനിമകളിലേക്ക് ഒഴുകിയിട്ടുണ്ടോയെന്നും അന്വേഷണംസംഘം പരിശോധിക്കുന്നുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ ഇത് സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

comment

LATEST NEWS


ഹൂസ്റ്റണിലെ പോസ്റ്റ് ഓഫീസ് സന്ദീപ് സിങ്ങിന്റെ പേരിൽ; ഇന്ത്യൻ വംശജന്റെ പേരിൽ അറിയപ്പെടുന്ന ആദ്യപോസ്റ്റ് ഓഫീസ്


ഈ അസുഖത്തിന് ചികിത്സയില്ല: കുശുമ്പ് പോസ്റ്റിട്ട ദീപാ നിശാന്തിന് സഹപ്രവര്‍ത്തക ഡോ. ആതിര നല്‍കിയത് മുഖത്തടിച്ച പോലെയുള്ള മറുപടി


കെ.ടി. ജലീല്‍ രാജിവെയ്ക്കില്ല: കേസ് രജിസ്റ്റര്‍ ചെയ്താല്‍ പലരേയും ചോദ്യം ചെയ്യും, അവരെല്ലം കേസിലെ പ്രതികളാകില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍


'മറ്റൊരാള്‍ക്ക് നിങ്ങള്‍ വരുത്തിയ നാശനഷ്ടം നിങ്ങള്‍ക്കും സംഭവിക്കും വരെ ഒരിക്കലും മനസിലാകില്ല'; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ഭാവനയുടെ പ്രതികരണം


'സുപ്രീംകോടതി വിധിയാണ്; നടപ്പാക്കാതിരിക്കാന്‍ സാധ്യമല്ല'; മണര്‍കാട് പള്ളി ഉടന്‍ ഏറ്റെടുക്കാന്‍ കോടതി നിര്‍ദേശം; യാക്കോബായ വിഭാഗത്തിന് കനത്ത തിരിച്ചടി


'നാന്‍ വീഴ്വേന്‍ എന്‍ട്ര് നിനൈതായോ; ട്രോളുകളില്‍ തളരില്ല; പരിഹസിച്ചത് സ്ത്രീസമത്വവും തുല്യതയും പ്രസംഗിക്കുന്നവര്‍; ഇനിയും സമരത്തിനിറങ്ങുമെന്ന് അനശ്വര


ഓണ്‍ലൈന്‍ വാതുവെപ്പിന് കളമൊരുക്കി; പ്ലേ സ്‌റ്റോറില്‍ നിന്ന് പേടിഎം ആപ്പിനെ നീക്കം ചെയ്തു; ചടുലനീക്കവുമായി ഗൂഗിള്‍; വിശദീകരണം പുറത്തിറക്കി


മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം: നിഷ പുരുഷോത്തമന്റെ പരാതിയില്‍ രണ്ട് ദേശാഭിമാനി ജീവനക്കാര്‍ അറസ്റ്റില്‍; ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.