login
ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് കേന്ദ്രത്തെ അഭിനന്ദിച്ച് ബിഡിജെഎസ്

സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാണ് ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം പണം അനുവദിച്ചിരിക്കുന്നത്.

sivagiri

ചേര്‍ത്തല: കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ സ്വപ്ന പദ്ധതിയായ ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് പുന:സ്ഥാപിക്കുവാന്‍ തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാരിന് അഭിനന്ദനം അറിയിച്ച് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. സ്വദേശ് ദര്‍ശന്‍ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയാണ് ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ടിന്റെ വികസനത്തിനായി കേന്ദ്ര ടൂറിസം മന്ത്രാലയം പണം അനുവദിച്ചിരിക്കുന്നത്. ശിവഗിരി ശ്രീനാരായണ ഗുരു ആശ്രമം, അരുവിപ്പുറം കുന്നുംപാറ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, ചെമ്പഴന്തി ശ്രീ നാരായണ ഗുരുകുലം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ ആത്മീയ സര്‍ക്യൂട്ട്.  

പദ്ധതി പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്തി നരേന്ദ്രമോദി, അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഈ പദ്ധതി പുന:സ്ഥാപിക്കുന്നതിനായി മുന്‍കൈ എടുത്ത പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി അമിത് ഷാ, ടൂറിസം മന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേല്‍, വിദേശകാര്യ സഹമന്ത്രി വി. മുരളിധരന്‍ എന്നിവര്‍ക്ക് നന്ദിയും അഭിനന്ദനവും ഗുരുദേവനാമത്തില്‍ അറിയിക്കുന്നതായും തുഷാര്‍ പ്രസ്താവനയില്‍ അറിയിച്ചു

 

 

comment

LATEST NEWS


ആലപ്പുഴയിൽ യുവാവും യുവതിയും വീടിനുള്ളിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സൂചന


സരിത്തും സ്വപ്‌നയും മുഖ്യഇടനിലക്കാര്‍; ഫൈസല്‍ ഫരീദും ക്യാരിയര്‍; സ്വര്‍ണക്കടത്ത് അന്വേഷണം മലബാറിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിലേക്ക്


മാധവ്ജിയെ ഓര്‍ക്കുമ്പോള്‍


കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോയിലെ സ്റ്റേഷന്‍ മാസ്റ്റർക്ക് കൊറോണ, ഡിപ്പോ അടച്ചിട്ടു, ജീവനക്കാരോട് ആരോഗ്യവകുപ്പുമായി ബന്ധപ്പെടാൻ നിർദേശം


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.