login
പ്രവാചകന്റെ കാര്‍ട്ടൂണ്‍ അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ കാണിച്ചു; അള്ളാഹു അക്ബര്‍ വിളിയോടെ ശിരസ് അറുത്ത് തീവ്രവാദി; കൊലയാളിയെ വെടിവച്ചു കൊന്ന് പോലീസ്

കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്രവാദിയായ ചെചെന്‍ തോക്കുധാരിയെ ഫ്രഞ്ച് പോലീസ് വെടിവച്ചു കൊന്നു.

പാരീസ്: പാരീസ് നഗരമധ്യത്തില്‍ അധ്യാപകനെ പതിനെട്ടുകാരന്‍ ശിരസ് അറുത്ത് കൊന്നു. പ്രവാചകന്‍മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകള്‍ പഠനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ കാണിച്ചതിനാണ് അധ്യാപകനെ ശിരച്ഛേദം ചെയ്തത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍  തോക്കുധാരിയെ ഫ്രഞ്ച് പോലീസ് വെടിവച്ചു കൊന്നു.  

പാരീസ് നഗരമധ്യത്തില്‍ പട്ടാപ്പകലാണ് പതിനെട്ടുകാരന്‍ 'അള്ളാഹു അക്ബര്‍' വിളികളോടെ കഴുത്ത് അറുത്ത് കൊന്നത്. മിഡില്‍ സ്‌കൂള്‍ ചരിത്ര അധ്യാപകനായിരുന്ന 47 കാരന്‍ സാമുവല്‍ പി. പ്രവാചകന്റെ കാര്‍ട്ടൂണുകള്‍ ചാര്‍ലി ഹെബ്‌ഡോയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസ് ചര്‍ച്ചയ്ക്കിടെ കാണിച്ചു. ഇത് നിരവധി മാതാപിതാക്കളില്‍ നിന്ന് പരാതികള്‍ സൃഷ്ടിക്കുകയും ഒരാള്‍ അധ്യാപകനെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്തയാള്‍ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി ജുഡീഷ്യല്‍ വൃത്തങ്ങള്‍ അറിയിച്ചു. 

 സ്‌കൂള്‍ സന്ദര്‍ശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സംഭവത്തെ ''ഇസ്ലാമിക ഭീകരാക്രമണം'' എന്ന് വിശേഷിപ്പിക്കുകയും രാഷ്ട്രം ഒന്നാകെ സംഭവത്തെ അപലപിക്കണമെന്ന് അറിയിക്കുകയും ചെയ്തു.. അധ്യാപകയായതിനാലും അഭിപ്രായ സ്വാതന്ത്ര്യം പഠിപ്പിച്ചതിനാലുമാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.

 

 

comment

LATEST NEWS


വിസികെ നേതാവിന്‍റെ മനുസ്മൃതി പരാമര്‍ശത്തില്‍ പ്രതിഷേധ സമരം; നടി ഖുശ്ബു സുന്ദര്‍ അറസ്റ്റില്‍, കരുതല്‍ തടങ്കലെന്ന് പോലീസ്


വാളയാര്‍ കേസ്: 'ഞാനെന്തിന് വെറുതേ പഴി കേള്‍ക്കണം'; ആഭ്യന്തര വകുപ്പിന്റെ ഇടപെടലിലാണ് തന്നെ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്


കാലവര്‍ഷം പിന്‍വാങ്ങുന്ന 28ന് തന്നെ തുലാമഴയെത്തും; വടക്ക്-കിഴക്ക് നിന്നുള്ള മഴ മേഘങ്ങളും ഇന്നലെ മുതല്‍ എത്തി തുടങ്ങി.


ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ ശ്രമിച്ച് പെണ്‍കുട്ടി; വേണം കൈത്താങ്ങ്, കൊറോണയുടെ പേരില്‍ കോട്ടയത്ത് ചികിത്സ ലഭിച്ചില്ല


മുന്നാക്ക സംവരണത്തിന് പിന്നില്‍ സവര്‍ണ താല്‍പര്യം; മുസ്ലിങ്ങളുടെ അവസരങ്ങള്‍ ഇല്ലാതാകും, നടപടി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കാന്തപുരം വിഭാഗം


നടപ്പിലാക്കിയത് കേന്ദ്രം പാസാക്കിയ നിയമം; കേരളത്തിന് മാത്രം വിട്ടുനില്‍ക്കാനാവില്ല; ഒരാളുടെയും ആനുകൂല്യം ഇല്ലാതായിട്ടില്ലെന്ന് മുഖ്യമന്ത്രി


'961 കോടി രൂപയുടെ പലിശ എഴുതിത്തള്ളും; എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടില്ല; സ്വിഫ്റ്റ് എന്ന കമ്പനി രൂപികരിക്കും'; കെഎസ്ആര്‍ടിസിക്ക് പുതിയ പാക്കേജ്


പാര്‍ലമെന്റ് പാസാക്കിയാല്‍ രാജ്യത്തിന്റെ നിയമം; മുന്നോക്ക സംവരണം കേന്ദ്രസര്‍ക്കാരിന്റേത്; പിണറായിയെ വിമര്‍ശിക്കുന്നവര്‍ വര്‍ഗീയവാദികളെന്ന് വിജയരാഘവന്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.