login
ചിത്രീകരണം പൂര്‍ത്തിയാക്കി അക്ഷയ് കുമാറിന്റെ ബെല്‍ബോട്ടം; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

കൊറോണ മാനദണ്ഡങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം കൂടിയാകും ഇത്.

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച് പുറത്തിറങ്ങാനൊരുങ്ങി അക്ഷയ് കുമാറിന്റെ 'ബെല്‍ ബോട്ടം'. കൊറോണ വൈറസ് വ്യാപകമായതോടെ രാജ്യത്തെ സിനിമാ ചിത്രികരണം തന്നെ നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ലോക്ഡൗണില്‍ ഇളവ് വന്നതോടെയാണ് ബെല്‍ബോട്ടം ചിത്രീകരണം തുടങ്ങിയത്.  

കൊറോണ മാനദണ്ഡങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ആദ്യ ചിത്രം കൂടിയാകും ഇത്. ബോല്‍ബോട്ടത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്.  

ആഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. സ്‌കോട്‌ലാന്‍ഡ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ബെല്‍ബോട്ടത്തിന്റെ ചിത്രീകരണം നടന്നത്. അക്ഷയ് കുമാറിന് പുറമെ ചിത്രത്തില്‍ അക്ഷയ് കുമാറിന് പുറമേ വാണി കപൂര്‍, ഹുമ ഖുറേഷി, ലാറ ദത്ത തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.  

രഞ്ജിത് എം തിവാരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ രാജീവ് രവിയാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. എമ്മയ് എന്റര്‍ടെയിന്‍സുമായി ചേര്‍ന്ന് വാശു ഭഗ്‌നാനി, പൂജ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ എത്തുന്ന ചിത്രം നിര്‍മ്മിക്കുന്നത് വാശു ഭഗ്നാനി, ജാക്കി ഭാഗ്നാനി എന്നിവരാണ്. 2021 ഏപ്രിലിലാണ് ചിത്രത്തിന്റെ റിലീസ്.

 

 

 

 

 

comment

LATEST NEWS


പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ്


ഒരേ തൂവല്‍ പക്ഷികള്‍ ഒന്നിച്ചു പറക്കുന്നു


ടോട്ടനത്തിനും ആഴ്‌സണലിനും വിജയത്തുടക്കം


'നന്ദി ബ്രസീല്‍'; കാല്‍പ്പന്തുകളിയുടെ മാന്ത്രികന്‍ 80-ാം ജന്മദിനം ആഘോഷിച്ചു


അറിവ് ആയുധമാക്കിയ പോരാളി


ഹെല്‍മെറ്റില്ലെങ്കില്‍ ഇനി പിഴ മാത്രമല്ല; ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്; 'സൈക്കോ ഷമ്മി'യായി സോഷ്യല്‍ മീഡിയയില്‍ ബോധവല്‍ക്കരണം


'കുമ്മനംജി നേരുള്ള വ്യക്തി; രാഷ്ട്രീയപ്രതികാരം അദേഹത്തെപ്പോലെയുളള എളിയ മനുഷ്യരില്‍ പ്രയോഗിക്കരുത്'; പ്രതികരിച്ച് സംവിധായകന്‍ മേജര്‍ രവി


പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് ഇനി നിര്‍ബന്ധം; പിഴയ്ക്ക് പുറമേ ലൈസന്‍സ് റദ്ദാക്കും; ഉത്തരവ് നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.