login
ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂര്‍വം തോറ്റെന്ന് പറഞ്ഞിട്ടില്ല: ബെന്‍ സ്‌റ്റോക്‌സ്

ബെന്‍ സ്‌റ്റോക്‌സിന്റെ അടുത്തിടെ പുറത്തിറങ്ങിയ 'ബെന്‍ സ്‌റ്റോക്‌സ് ഓണ്‍ ഫയര്‍' എന്ന പുസ്തകത്തില്‍ , പാക്കിസ്ഥാനെ ലോകകപ്പില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യ മനഃപൂര്‍വം ഇംഗ്ലണ്ടിനോട് തോറ്റതാണെന്ന പരാമര്‍ശം ഉണ്ടെന്ന് പാക്കിസ്ഥാന്‍ മുന്‍ പേസര്‍ സിക്കന്തര്‍ ബക്ത് ആരോപിച്ചിരുന്നു.

ലണ്ടന്‍: 2019 ലെ ലോകകപ്പിലെ റൗണ്ട് റോബിന്‍ ലീഗ് മത്സരത്തില്‍ ഇന്ത്യ മനഃപൂര്‍വം ഇംഗ്ലണ്ടിനോട് തോറ്റു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്.

ബെന്‍ സ്‌റ്റോക്‌സിന്റെ അടുത്തിടെ പുറത്തിറങ്ങിയ 'ബെന്‍ സ്‌റ്റോക്‌സ് ഓണ്‍ ഫയര്‍' എന്ന പുസ്തകത്തില്‍ , പാക്കിസ്ഥാനെ ലോകകപ്പില്‍ നിന്ന് പുറത്താക്കാന്‍ ഇന്ത്യ മനഃപൂര്‍വം ഇംഗ്ലണ്ടിനോട് തോറ്റതാണെന്ന പരാമര്‍ശം ഉണ്ടെന്ന്  പാക്കിസ്ഥാന്‍ മുന്‍ പേസര്‍ സിക്കന്തര്‍ ബക്ത് ആരോപിച്ചിരുന്നു.

സിക്ന്തര്‍ ബക്തിന്റെ ഈ ആരോപണം അടിസ്ഥാന രഹിതമാണ്. 'ബെന്‍ സ്‌റ്റോക്‌സ് ഓണ്‍ ഫയര്‍' എന്ന പുസ്തകത്തില്‍ താന്‍ അങ്ങിനെ പരാമര്‍ശിച്ചിട്ടില്ലെന്ന്് ബെന്‍ സ്‌റ്റോക്‌സ് വെളിപ്പെടുത്തി.

ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ എല്ലാ മത്സരങ്ങളുടെയും വിശകലനം അടങ്ങുന്നതാണ് ബെന്‍ സ്‌റ്റോക്‌സിന്റെ പുസ്തകം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരായ രോഹിത് ശര്‍മ ,വിരാട് കോഹ് ലി, എം.എസ്്.ധോണി എന്നിവരൊന്നും മത്സരം ജയിപ്പിക്കാനായി പരിശ്രമിച്ചില്ലെന്ന്് ബെന്‍ സ്‌റ്റോക്‌സ് പുസ്തകത്തില്‍ പരാമര്‍ശിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 337 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ തോല്‍വി ഏറ്റുവാങ്ങി.

comment

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.