login
ബിവറേജിന്റെ ആപ്പ് ത്രിശങ്കുവില്‍; മദ്യവില്‍പന പ്രോത്സാഹിപ്പിക്കുന്ന ആപ്പുകള്‍ ഗൂഗിള്‍ പ്രോത്സാഹിപ്പിക്കില്ല; പിണറായി സര്‍ക്കാര്‍ കുരുക്കില്‍

ഗൂഗിളിന്റെ ഡെവലെപ്പര്‍ പോളിസി മറികടന്ന് മദ്യവില്‍പ്പനയ്ക്കുള്ള തയാറാക്കിയ ആപ്പ് പ്ലേസ്റ്റോറില്‍ അപ് ലോഡ് ചെയ്യണമെങ്കില്‍ ഇനി പ്രത്യേക അനുമതി വേണ്ടിവരും. അതേസമയം, മദ്യവില്‍പനയ്ക്കു നേരിട്ടുള്ള ആപ്പല്ലെന്നും തിരക്ക് നിയന്ത്രിക്കാനുള്ള ആപ്പാണ് ബെവ്ക്യൂ എന്നാണ് ഗൂഗിളിനു നല്‍കിയിരിക്കുന്ന വിവരം.ഇത് ഗൂഗിള്‍ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.

തിരുവനന്തപുരം: മദ്യവില്‍പയ്ക്ക് വിര്‍ച്വല്‍ക്യൂ സമ്പ്രാദായം നടപ്പാക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ തയാറാക്കുന്ന ആപ്പ് പ്രാവര്‍ത്തികമാകില്ലെന്ന് റിപ്പോര്‍ട്ട്. മദ്യം, സിഗരറ്റ് ഉള്‍പ്പെടെ ലഹരിവസ്തുക്കളുടെ വില്‍പ്പനയെ ഗൂഗിള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് പ്ലേസ്റ്റോറിന്റെ പോളിസി സെന്റര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യമൊന്നും പരിശോധിക്കാതെയാണു ലക്ഷക്കണക്കിന് രൂപ മുടക്കി കൊച്ചിയിലെ സ്റ്റാര്‍ട്ട്അപ്പിന് ആപ്പ് തയാറാക്കാന്‍ കരാര്‍ കൊടുത്തത്. ആഴ്ചകളായി ആപ്പ് ഉടന്‍ പുറത്തുവരുമെന്ന റിപ്പോര്‍ട്ട് ശക്തമാണ്. എന്നാല്‍, ഗൂഗിളിന്റെ അനുമതിക്കായി കാക്കുന്ന എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന ഔദ്യോഗിക വിശദീകരണം.  

ഗൂഗിളിന്റെ ഡെവലെപ്പര്‍ പോളിസി  മറികടന്ന് മദ്യവില്‍പ്പനയ്ക്കുള്ള തയാറാക്കിയ ആപ്പ് പ്ലേസ്റ്റോറില്‍ അപ് ലോഡ് ചെയ്യണമെങ്കില്‍ ഇനി പ്രത്യേക അനുമതി വേണ്ടിവരും. അതേസമയം, മദ്യവില്‍പനയ്ക്കു നേരിട്ടുള്ള ആപ്പല്ലെന്നും തിരക്ക് നിയന്ത്രിക്കാനുള്ള ആപ്പാണ് ബെവ്ക്യൂ എന്നാണ് ഗൂഗിളിനു നല്‍കിയിരിക്കുന്ന വിവരം.ഇത് ഗൂഗിള്‍ അംഗീകരിക്കുമോ എന്ന് വ്യക്തമല്ല. കൃത്യമായ പഠനമില്ലാതെയാണ് ഇത്തരമൊരു ആപ്പിനു പിന്നാലെ സര്‍ക്കാര്‍ പോയതെന്ന് ആക്ഷേപം ശക്തമാണ്. പിണറായി സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക് ചെയ്യുന്ന രജിത രാമചന്ദ്രന്‍ എന്ന സൈബര്‍ സഖാവ് സിറ്റിഒ ആയ കൊച്ചിയിലെ ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട്അപ്പിനാണ് കരാര്‍ നല്‍കിയിരുന്നത്. ഇതു വിവാദത്തിനു കാരണമായിരുന്നു.  

അതേസമയം, വിഷയത്തില്‍ കമ്പനി നല്‍കുന്ന വിശദീകരണം ഇതാണ്- ഇതൊരു ചെറിയ ആപ്പ് ആണെങ്കിലും ആദ്യ ദിനം 15 മിനിറ്റില്‍ ഏതാണ്ട് 20 ലക്ഷം ആളുകള്‍ ആപ്പില്‍ ഒരേ സമയം എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാലും ഈ ആപ്പ് ക്രാഷ് ആകരുത്.എത്ര പേര്‍ ഉപയോഗിച്ചാലും ഹാങ്ങാകാത്ത വിധമാണ് രൂപ കല്പന. അതിനായി പല തവണ പല രീതിയില്‍ ടെസ്റ്റിംഗ് നടത്തണം.ഞങ്ങളുടെ മുഴുവന്‍ ടീമും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാപ്പകല്‍ ഇല്ലാതെ ഇതിന് പിന്നാലെയാണ്. വിവിധ തലങ്ങളിലുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കി ഷോപ്പ് തുറക്കുന്ന ദിവസം മുതല്‍ കൃത്യമായി ലഭിക്കത്തക്ക വിധം ആപ്പിന്റെ ലോഞ്ചിംഗ് അന്തിമ ഘട്ടത്തിലാണ്.നിങ്ങളുടെ ഉപദേശങ്ങളും വിലയിരുത്തലുകളും ഞങ്ങള്‍ക്ക് ആവശ്യമാണ്. പക്ഷേ നെഗറ്റീവ് കമന്റ്സ് ദയവു ചെയ്ത് പറയരുത്. നിങ്ങളുടെ കാത്തിരിപ്പ് ആധികം നീളില്ല. പ്രാര്‍ഥനയും പിന്തുണയും വേണം.''ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സുരക്ഷ ക്രമീകരണങ്ങളാല്‍ ആപ്പ് നിരസിച്ചു എന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും കമ്പനി പറയുന്നു.

 

 

comment

LATEST NEWS


ഒരു വര്‍ഷം ചരിത്രം സംഭവബഹുലം


ഒക്‌ടോബറില്‍ ലോകകപ്പ് നടത്തുക ദുഷ്‌കരം: ക്രിക്കറ്റ് ഓസ്‌ട്രേലിയ


ഇന്ത്യ ഇംഗ്ലണ്ടിനോട് മനഃപൂര്‍വം തോറ്റെന്ന് പറഞ്ഞിട്ടില്ല: ബെന്‍ സ്‌റ്റോക്‌സ്


സിരി എ ഇരുപതിന് പുനരാരംഭിക്കും


അതിര്‍ത്തിയില്‍ റോഡ് നിര്‍മാണം ഊര്‍ജ്ജിതമാക്കി ഇന്ത്യ; അക്സയ്ചിന്‍ പിടിച്ചെടുക്കുമെന്ന ആശങ്കയില്‍ ചൈന; ലഡാക്കില്‍ സൈന്യത്തെ വിന്യസിച്ച് കേന്ദ്രം


വീടിനു തീവച്ച കേസിലെ പ്രതിയെയും വെട്ടുകേസിലെ പ്രതിയെയും പരിശോധിച്ചപ്പോള്‍ കൊറോണ; വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്


ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു, അന്ത്യം സ്രവ പരിശോധന ഫലം കാത്തിരിക്കെ


ആശങ്ക മാറാതെ കേരളം; ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; തുടര്‍ച്ചയായി രണ്ടാം ദിവസവും കേരളത്തില്‍ മരണം; ഒരാള്‍ക്ക് സമ്പര്‍ക്കം മൂലം രോഗം

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.