ശരിയായ Requirements Analysis ഉം Cost Analysis ഉം ഒരു സാങ്കേതിക വിദഗ്‌ദ്ധന്റെയോ ഉപദേശക സമിതിയുടെയോ കീഴിൽ ചെയ്താൽ ആപ്പ്ളിക്കേഷനുകൾ പരാജയപ്പെടേണ്ട കാര്യമില്ല
ഇന്ത്യയിലെ മികച്ച ഐ. ടി ഹബ് എന്ന് അറിയപ്പെടുന്ന കേരളത്തിൽ, സര്‍ക്കാര്‍ തന്നെ അടുത്തിടെ ഇറക്കിയ മൊബൈൽ ആപ്പ്, പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ പരാജയപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം വാർത്ത റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളിലുടനീളം സാധാരണക്കാരന്റെ നിരാശയും അമർഷവും നിറഞ്ഞുനിന്നു.
പ്രൊജക്റ്റ് അനുവദിച്ചത് മുതൽ അതിന്റെ മേൽനോട്ടം അഥവാ പ്രൊജക്റ്റ് മാനേജ്‌മന്റ് (PM ), ടെസ്റ്റിംഗ്, ഗുണമേന്മ ഉറപ്പുവരുത്തൽ (QA ) തുടങ്ങി എല്ലാ വശങ്ങളും ചോദ്യം ചെയ്യപ്പെട്ടു. ലോകോത്തര നിലവാരമുള്ള ടെക്നോളജി, ഇൻഫ്രാസ്ട്രക്ച്ചർ എന്നിവ വർഷങ്ങളായി ഉപയോഗിച്ച് പരിചയമുള്ള അനേകം സാങ്കേതിക വിദദ്ധരും കമ്പനികളും നമ്മുടെ സ്വന്തം ടെക്നോപാർക്കിലും ഇൻഫോപാർക്കിലും ഉള്ളപ്പോഴും BevQ പോലുള്ള ഒരു നിർണായക ദൗത്യം (Mission Critical Project ) നമുക്ക് നല്ലരീതിയിൽ ആർക്കിറ്റെക്ട് (Architect )ഉം പ്രൊജക്റ്റ് മാനേജ്മെന്റും ചെയ്യാൻ കഴിയാതെ പോയി. ഇതിനെ നല്ലൊരു പാഠമായി (Lessons Learned ) കരുതി, ഇത്തരം കാര്യങ്ങളിൽ സർക്കാർ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തും എന്ന് സമാശ്വസിക്കാം.
BevQ-വിന് എവിടെ പിഴച്ചു എന്നത് ഈ ലേഖനത്തിൻ്റെ വിഷയമല്ല, പക്ഷെ കാര്യക്ഷമമായ പുതിയ അപ്ലിക്കേഷൻ എങ്ങിനെ നിർമിക്കാം എന്ന് വിശകലനം ചെയ്തു നോക്കാം.
എന്തൊക്കെയാണ് ഈ പ്രോജക്ടിന്റെ ആവശ്യകതകൾ?
തല്ക്കാലം മേൽ പറഞ്ഞ ആവശ്യകതകൾ മാത്രം ഈ ലേഖനത്തിൽ പ്രതിപാദിക്കാം.
ഒരു വിശകലനം നടത്തിയതിൽ, താഴെ പറയുന്ന കാര്യങ്ങൾ നമുക്ക് പരിഗണിക്കേണ്ടതുണ്ട്
ഇത്തരം വിശകലനങ്ങൾക്കു ശേഷം താഴെകാണുന്ന നിലയിലേക്ക് നമ്മുടെ Requirements നമുക്ക് അന്തിമമാക്കാം.
ആർക്കിടെക്ചർ ഡിസൈൻ (Architecture Design )
മുകളിൽ പറഞ്ഞ വിശകലനം വച്ച് ഒരു എന്റർപ്രൈസ് ലെവൽ (Enterprise Level) പ്രൊജക്റ്റ് പ്ലാൻ ചെയ്താൽ താഴെ കാണുന്ന high -level ആർക്കിടെക്ചർ ചിത്രം (Architecture Diagram ) കിട്ടും.
ഇനി , പറയാൻ പോകുന്നത് Azure എന്ന ക്‌ളൗഡ് പ്ലാറ്റഫോ (Cloud Platform ) -മിൽ വളരെ കുറഞ്ഞ റിസോഴ്സുകൾ (resources) ഉപയോഗിച്ച് എങ്ങിനെ ഡിസൈൻ ചെയ്യാം എന്നതാണ്.
റിസോഴ്സുകൾ വളരെ കുറവാണെങ്കിലും ഈ സംവിധാന ഘടന വളരെ കാര്യക്ഷമമാണ്. കാരണം Azure Functions എന്ന സംവിധാനം തനിയെ വലിയാനും കുറക്കാനും (Auto Scaling ) കഴിവുള്ളതാണ് . ശ്രദ്ധിക്കുവാനുള്ള ഒരു പ്രധാന കാര്യം, SMS ദാദാവിനെ തെരഞ്ഞെടുക്കുമ്പോൾ നല്ല റിവ്യൂ (reviews) ഉള്ളവ തിരഞ്ഞെടുക്കുവാനും, തിരഞ്ഞെടുത്ത പ്ലാൻ (Plan ) നമ്മുടെ യൂസർ ഹിറ്റ് നമ്പറുകളെ തൃപ്തിപ്പെടുത്തുന്നവയും ആയിരിക്കണം .
ഇനി, മുകളിൽ കണ്ടതിന്റെ കുറച്ചു കൂടി മെച്ചപ്പെട്ട ഒരു പതിപ്പ് കാണാം.
ഇനി , മറ്റൊരു ക്‌ളൗഡ് പ്ലാറ്റുഫോം ആയ AWS Amazon Web Services -ൽ Docker എന്ന ഒരു containerization സാങ്കേതിക വിദ്യ ഉപയോഗിച്ച് എങ്ങനെ ഡിസൈൻ ചെയ്യാം എന്ന് നോക്കാം
ഇത്തരത്തിൽ വളരെ കാര്യക്ഷമമായ രീതിയിൽ പല പ്രൊവൈഡറുകൾ ഉപയോഗിച്ച് ഒന്നിൽ കൂടുതൽ രീതിയിൽ അപ്ലിക്കേഷൻ ഡിസൈൻ ചെയ്യാം.
ശരിയായ Requirements Analysis ഉം Cost Analysis ഉം ഒരു സാങ്കേതിക വിദ്ഗ്ധന്റെയോ ഉപദേശക സമിതിയുടെയോ കീഴിൽ ചെയ്താൽ ഇത്തരം ആപ്പ്ളിക്കേഷനുകൾ പരാജയപ്പെടേണ്ട കാര്യം ഈ നാട്ടിലില്ല.
നമ്മുടെ അടുക്കളകള്‍ ഇങ്ങനെയല്ല
മഹാക്രൂരതകള്‍ക്ക് അറുതിയുണ്ടാവണം
രണ്ടു കോടി വിലമതിക്കുന്ന നാല് കിലോ സ്വര്‍ണവുമായി രണ്ടു പേര് പിടിയില്‍
റൊണോ നമ്പര്‍ വണ്‍; ഗോള്‍ വേട്ടയില്‍ റെക്കോഡ്
രണ്ടു കൂട്ടര്‍ക്കും യോജിക്കാന്‍ പറ്റുന്നത് എവിടെയെന്ന് കണ്ടെത്തുക; കര്‍ഷക സംഘടനകളുടെ സമരം രമ്യമായി പരിഹരിക്കണമെന്ന് ആര്‍എസ്എസ്
'സിനിമയെയും കലാകാരന്മാരെയും രക്ഷിക്കണം'; വീഡിയോയിലൂടെ അപേക്ഷയുമായി മോഹന്‍ലാല്‍
ശിവഗിരി മഠത്തിലെ പദ്ധതികളുടെ നിര്‍മാണ തടസം നീക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം; ജന്മഭൂമി വാര്‍ത്തയില്‍ നടപടി
ദല്ഹിയാത്രയ്ക്ക് സമ്മതമറിയിച്ച് ശിവാജി
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാട്ട്സ് അപ്പിനെ കടത്തിവെട്ടാന്‍ ടെലിഗ്രാം; 500 ദശലക്ഷം ഉപയോക്താക്കള്‍ ആക്കുന്നതിനു മുന്നോടിയായി പുത്തന്‍ ഫീച്ചറുകള്‍
കേരളത്തിലെ ആദ്യ ഡിജിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡ് പാലക്കാട്ട്; ക്യൂആര്‍ കോഡ് വഴി ഓട്ടോക്കൂലി നല്‍കാം; സ്മാര്‍ട്ട് ഡ്രൈവര്‍മാരെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി
അന്തരീക്ഷം വൈറസ് മുക്തമാക്കുന്ന ' എയര്‍ മാസ്ക്' ; കോവിഡ് കാലത്തെ മലയാളി കൂട്ടായ്മയുടെ കണ്ടുപിടുത്തം
പുതിയ പോളിസി: ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കും ഒളിഞ്ഞ് നോട്ടം; വാട്സ്ആപ്പിന് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി; ആപ്ലിക്കേഷനെ കൈവിട്ട് ജനങ്ങളും
പുതു വര്‍ഷത്തില്‍ പുതിയ മാറ്റങ്ങള്‍; ഫേസ്ബുക്ക് പേജുകളുടെ ലൈക്ക് ബട്ടണ്‍ മാറ്റും; ജനപ്രിയത കണക്കാക്കുന്നതിലും ന്യൂസ് ഫീഡിലും സമഗ്ര മാറ്റം
എണ്ണയും ഡേറ്റയും...നാട്ടുകാര്‍ക്ക് ഫ്രീ ആയി മണ്ടത്തരം കൈമാറാന്‍ അവസരമുണ്ടാക്കിയ വാട്ട്സ്ആപ്പിനെ 28000 കോടിക്ക് ഫേസ്ബുക്ക് വാങ്ങിയത് എന്തുകൊണ്ട് ?