login
സ്വര്‍ണ കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നതാണൊ കേരളാ മോഡല്‍; സ്വര്‍ണക്കടത്ത് കേസ് ലാവ്‌ലിനെക്കാളും ഗുരുതരമെന്നും ഭൂപേന്ദ്രയാദവ്

രാജ്യദ്രോഹ പ്രവര്‍ത്തനത്തിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നല്‍കുന്നത്. പിണറായിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ കളളക്കടത്ത് കേസില്‍ പ്രതികളായ വരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു.

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തിന് കൂട്ടുനില്‍ക്കുന്നതാണൊ ലോകമെങ്ങും കൊട്ടിഘോഷിച്ച കേരള മോഡലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്. ലാകമെങ്ങും കൊറോണക്കെതിരെ പോരാട്ടം നടത്തുമ്പോള്‍ കേരള മുഖ്യമന്ത്രി സ്വര്‍ണ കള്ളക്കടത്തിന് സഹായം നല്‍കുന്നു. സംസ്ഥാനത്ത് നടന്നുകൊണ്ടിരിയുന്നത് ഏറ്റവും വലിയ അഴിമതി ഭരണമാണ്. ലാവ് ലിന്‍ കേസിനെക്കാള്‍ ഗുരുതരമായതാണ് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസെന്നും അദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് ബിജെപി ആസ്ഥാനത്ത് ഒ.രാജഗോപാല്‍ എംഎല്‍എ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.  

രാജ്യദ്രോഹ പ്രവര്‍ത്തനത്തിനാണ്  മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം നല്‍കുന്നത്. പിണറായിയുടെ മന്ത്രിസഭയിലെ ഒരു മന്ത്രി തന്നെ കളളക്കടത്ത് കേസില്‍ പ്രതികളായ വരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി നേരിട്ടാണ് അന്താരാഷ്ട്ര കള്ളക്കടത്തുകാര്‍ക്കായി  ഇടപെട്ടത്. മന്ത്രി കെടി ജലീല്‍ സംശയത്തിലാണ്. എല്ലാ ചട്ടങ്ങളും മറികടന്നാണ് മന്ത്രി ഇവരോട് അടുപ്പത്തിലായത്. കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷുമായി മന്ത്രി ജലീലിനുള്ള ബന്ധം അന്വേഷിക്കണം. ഇതെ കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാണമെന്ന് ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടു.

അഴിമതിയുടെ ആള്‍രൂപമായ പിണറായി വിജയന്‍ കൊറോണ കാലത്ത് 'പിആര്‍ വര്‍ക്ക് ' നടത്തുകയും കള്ളക്കടത്തിന് സഹായം നല്‍കുകയുമാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരാണ് ഇത്തരത്തില്‍ ചെയ്യുന്നതെന്നത് രാജ്യത്തിനാകെ അപമാനമാണ്. പാവങ്ങളുടെ പേരുപറഞ്ഞ് അധികാരത്തില്‍ വന്നവര്‍ ഇന്ന് പാവങ്ങള്‍ക്ക് എതിരാണ്. ലോകമെങ്ങും മാര്‍ക്‌സും ലെനിനും എന്താണെന്ന് മനസിലാക്കിയവര്‍ കമ്യൂണിസത്തെ ഉപേക്ഷിക്കുകയാണ്. കേരളത്തിലും അതു തന്നെ സംഭവിക്കുമെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.  

സ്വര്‍ണ്ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ആദ്യം പറഞ്ഞത് കേരള ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ്. എന്നാല്‍ മുഖ്യമന്ത്രി അതു നിഷേധിച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ പ്രതികളുടെ കൂട്ടാളിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ നടപടിയെടുക്കേണ്ടി വന്നു.  പിണറായിക്ക് ഇനി ഭരണം തുടരാനാകില്ല. ജനരോഷത്തില്‍ മുന്നില്‍ മുട്ടുമടക്കി പിണറായി വിജയന് രാജിവെക്കേണ്ടി വരുമെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.

ബിജെപി സംസ്ഥാന കാര്യാലയത്തിലെ വേദിയില്‍ നിലവിളക്ക് തെളിയിച്ചാണ് ഒ.രാജഗോപാല്‍ ഉപവാസം തുടങ്ങിയത്. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി കരമന ജയന്‍ നന്ദിയും പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ്, സംസ്ഥാന ട്രഷറര്‍ ജെ. ആര്‍. പദ്മകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, എസ്.സുരേഷ്, വൈസ് പ്രസിഡന്റ് വി.ടി.രമ, ഡോ.പി.പി. വാവ തുടങ്ങിയവരും സംബന്ധിച്ചു.

 

comment

LATEST NEWS


രണ്ട് ജില്ലകള്‍ക്ക് ഉറക്കമില്ലാത്ത രാത്രി


അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടതില്‍ പ്രതിഷേധം; സ്വാതന്ത്ര്യദിന ആഘോഷം അലങ്കോലപ്പെടുത്താനും ആഹ്വാനം; പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ


പത്തനംതിട്ടയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി മത്സ്യതൊഴിലാളികള്‍ പുറപ്പെട്ടു; പുറപ്പെടാന്‍ സജ്ജരായി അഞ്ച് വള്ളങ്ങള്‍ കൂടി


ജില്ലയില്‍ ഇന്നലെ 41 പേര്‍ക്ക് കോവിഡ്, 30 പേര്‍ക്ക് സമ്പര്‍ക്കം വഴി; 38 പേര്‍ക്ക് രോഗമുക്തി


അനധികൃത വയല്‍നികത്തല്‍; ശ്രീനാരായണപുരത്തെ മുപ്പതോളം വീടുകളില്‍ വെള്ളം കയറിയെന്ന് പരാതി


കൊറോണ വിലക്കുകള്‍ ലംഘിച്ച് വെള്ളപ്പൊക്കം ആഘോഷിച്ച് പാലാ ബിഷപ്പും വൈദികരും; നീന്തിത്തുടിക്കാനിറിങ്ങിയത് സംസ്ഥാന പാതയില്‍; വിമര്‍ശനവുമായി വിശ്വാസികള്‍


കേരളത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടം: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് മരണം


കരിപ്പൂര്‍ വിമാന അപകടം: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടമായിരുന്നു ജാനകിക്ക്; ഇപ്പോള്‍ ചേതനയറ്റു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.