പാരീസ്: ലോക ഏഴാം നമ്പര്‍ ബിയന്‍ക ആന്‍ഡ്രിസ്ക്യു ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി. ഈ സീസണിലെ ഇനിയുള്ള ടൂര്‍ണമെന്റുകളിലൊന്നിലും മത്സരിക്കില്ലെന്ന് ബിയന്‍ക അറിയിച്ചു.
ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറുകയാണ്. സീസണിലെ ശേഷിക്കുന്ന സമയം ആരോഗ്യത്തിനും പരിശീലനത്തിനുമായി മാറ്റിവയ്ക്കുകയാണെന്ന് കനേഡിയന്‍ താരമായ ബിയന്‍ക പ്രസ്താവനയില്‍ വെളിപ്പെടുത്തി.
പോയവര്‍ഷത്തെ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ബിയന്‍ക ഇത്തവണ ന്യൂയോര്‍ക്കില്‍ കിരീടം നിലനിര്‍ത്താന്‍ എത്തിയിരുന്നില്ല. ഈ വര്‍ഷം ആദ്യം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലും കളിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: