login
തിരിച്ചുവരവ് സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കി സുരേഷ് ഗോപി; കാവല്‍, എസ്ജി-250 പ്രൊമോഷന്‍ വീഡിയോകള്‍ യൂട്യൂബ് ട്രെന്റിങ്ങിന്റെ ആദ്യ സ്ഥാനങ്ങളില്‍

മാസ് ഡയലോഗോടെ ആരംഭിക്കുന്ന കാവലിന്റെ ടീസര്‍ സുരേഷ് ഗോപിയുടെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറായുള്ള തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുന്നു

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം തീര്‍ത്ത് സുരേഷ് ഗോപി ചിത്രങ്ങളുടെ പ്രൊമോഷന്‍ വീഡിയോകള്‍. കാവല്‍ എന്ന സിനിമയുടെ ടീസറും സുരേഷ് ഗോപിയുടെ 250-മത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തയ്യാറാക്കിയ മോഷന്‍ പോസ്റ്ററുമാണ് സമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. സൂപ്പര്‍ സ്റ്റാറിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയ ഇരു വീഡിയോകളും സിനിമാ ആരാധകര്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.  

മാസ് ഡയലോഗോടെ ആരംഭിക്കുന്ന കാവലിന്റെ ടീസര്‍ സുരേഷ് ഗോപിയുടെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറായുള്ള തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കുന്നു. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയുടെ നിത്യഹരിത ആക്ഷന്‍ കഥാപാത്രങ്ങളൊരുക്കിയ രഞ്ജി പണിക്കറിന്റെ പാത മകനും പിന്തുടരുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ആസ്വാദകര്‍.  

കാവല്‍ സിനിമയുടെ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഉള്ളത്. എസ്.ജി 250 മോഷന്‍ പോസ്റ്റര്‍ ട്രെന്‍ഡിങ്ങില്‍ മൂന്നാം സ്ഥാനത്തുമാണുള്ളത്.  

സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പതാമത് സിനിമയുടെ മോഷന്‍ പോസ്റ്ററാണ് തരംഗമായി ഓടുന്ന രണ്ടാമത്തെ വീഡിയോ. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരിലാണ് ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെടുന്നത്. പിറാന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട വീഡിയോയില്‍ വേറിട്ട രൂപത്തിലാണ് സുരേഷ് ഗോപി എത്തിയിരിക്കുന്നത്. നവാഗതനായ മാത്യൂസ് തോമസ് സംവിധാനംചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്.

 

comment
  • Tags:

LATEST NEWS


സ്വപ്ന ഉന്നതരുടെ പ്രിയങ്കരി


സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധം; മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിന് ഐടി വകുപ്പില്‍ ജോലി നല്‍കിയത് നിയമങ്ങള്‍ ലംഘിച്ച്


പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതോടെ ആറ് മാസത്തെ അവധിക്ക് അപേക്ഷിച്ച് ശിവശങ്കര്‍; കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് സൂചന


ഓരോ മാസവും കടത്തുന്നത് കോടികളുടെ സ്വര്‍ണം; ഒരു തവണ കുറഞ്ഞത് 40 കിലോ; കാര്‍ഗോ വഴി മാത്രം പ്രതിമാസം പത്തില്‍ കുറയാതെ കടത്ത്


തൃശൂര്‍ റൗണ്ടിലേക്കുള്ള സ്വകാര്യ ബസുകളുടെ പ്രവേശനത്തില്‍ അവ്യക്തത: ദുരിതം പേറി യാത്രക്കാര്‍


കുടിപ്പക: തൃശൂരില്‍ വീണ്ടും ഗുണ്ടകളുടെ ചേരിപ്പോര്, കഞ്ചാവ്-ക്വട്ടേഷന്‍ മാഫിയാ സംഘം സജീവമാകുന്നു


ധൈര്യമായി യാത്ര ചെയ്യാം, ഈ വണ്ടിയില്‍ കൊറോണ കേറില്ല...!


സമ്പര്‍ക്കപാതയെന്ന് സംശയം; ആഞ്ഞിലിമൂട് മാര്‍ക്കറ്റില്‍ പോലീസ് ലാത്തിവീശി, പ്രദേശവാസികള്‍ പ്രതിഷേധത്തില്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.