login
ബിഗ് ബോസ്‍ മൂന്നാം സീസണ്‍ ഉടന്‍; സ്റ്റാര്‍ സിങ്ങര്‍ വേദിയില്‍ ലോഗോ പ്രകാശനം നടത്തി ടൊവീനോ, ആവേശത്തില്‍ ആരാധകര്‍

മൂന്നാം സീസണ്‍ ഉടന്‍ എത്തുമെന്ന് സ്റ്റാര്‍ സിങ്ങറിനിടെ അവതാരിക ജുവല്‍ മേരിയും വേദിയില്‍ വെച്ച് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായ ആര്യയും ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ആരംഭിക്കാനുള്ള ഒരുക്കത്തില്‍. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വേദിയില്‍ വെച്ചാണ് ബിഗ് ബോസ് സീസണ്‍ 3യുടെ പ്രഖ്യാപനം നടന്നത്. നടന്‍ ടൊവിനോ തോമസാണ് സീസണ്‍ 3യുടെ ലോഗോ പുറത്തിറക്കിയത്. ഫെബ്രുവരിയില്‍ ബിഗ് ബോസ് 3 ആരംഭിക്കുമെന്നാണ് സൂചന.  

മൂന്നാം സീസണ്‍ ഉടന്‍ എത്തുമെന്ന് സ്റ്റാര്‍ സിങ്ങറിനിടെ അവതാരിക ജുവല്‍ മേരിയും വേദിയില്‍ വെച്ച് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായ ആര്യയും ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മൂന്നാംസീസണിന്റെ ലോഗോ പ്രകാശന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്നാം സീസണ്‍ പ്രഖ്യാപിച്ചതോടെ ആരാധകരും വന്‍ ആവേശത്തിലാണ്.  

ആദ്യ രണ്ട് സീസണുകളും അവതരിപ്പിച്ച മോഹന്‍ലാല്‍ തന്നെയായിരിക്കും മൂന്നാം സീസണിലും അവതാരകനെന്നാണ് സൂചന. ബിഗ് ബോസ് സീസണ്‍ 2 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചിരുന്നു. 75ാം ദിവസമാണ് ഷോ അവസാനിപ്പിക്കുന്നതായി മോഹന്‍ലാല്‍ ബിഗ് ബോസ് ഹൗസിലെത്തി മല്‍സരാര്‍ത്ഥികളെ അറിയിച്ചത്. ബിഗ് ബോസ് രണ്ടാം സീസണില്‍ ആര്യ, ഫുക്രു, എലീന പടിക്കല്‍, അലക്സാന്‍ഡ്ര, ആര്‍ജെ രഘു, സുജോ മാത്യൂ, അമൃത സുരേഷ്- അഭിരാമി സുരേഷ്, പാഷാണം ഷാജി തുടങ്ങിയവരാണ് അവസാനം വരെ ഉണ്ടായത്.  

ആദ്യ സീസണില്‍ സാബു മോന്‍ അബ്ദുസമദാണ് ടൈറ്റില്‍ വിന്നറായത്. പേളി മാണി രണ്ടാമതും ഷിയാസ് കരീം മൂന്നാം സ്ഥാനത്തും എത്തി. ബിഗ് ബോസ് മലയാളം ആദ്യ രണ്ട് സീസണുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. മത്സരം മുറുകയിതോടെ മത്സരാര്‍ത്ഥികളുടെ പേരില്‍ ഫാന്‍സ്, ആര്‍മി ഗ്രൂപ്പുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. മറ്റ് ഭാഷകളില്‍ വലിയ വിജയമായ ശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയത്.  

 

 

 

comment

LATEST NEWS


കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച കേസിലെ പ്രതി ആത്മഹത്യ ചെയ്തു; തൂങ്ങിമരിച്ചത് ഇന്നു ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെ


സ്വാമിയേ ശരണമയ്യപ്പാ എന്ന മഹാമന്ത്രം സൈന്യത്തിൽ മുഴങ്ങിത്തുടങ്ങിയത് ശുഭസൂചകം; കേന്ദ്രസർക്കാരിന്റെ അഭിനന്ദിച്ച് ശബരിമല അയ്യപ്പ സേവാ സമാജം


കൊട്ടാരക്കര ശ്രീധരന്‍ നായരുടെ ഭാര്യ വിജയലക്ഷ്മി അമ്മ അന്തരിച്ചു, സംസ്കാരം ഇന്ന്


ബാലഗോകുലം ജില്ലാ അര്‍ദ്ധവാര്‍ഷികം സമ്മേളനം നടത്തി


പിന്നില്‍ വന്‍ റാക്കറ്റ് ; രോഗഭീഷണിയുയര്‍ത്തി ആന്ധ്രാ പന്നിയിറച്ചി വിപണിയില്‍, നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്


നാം നേടിയെടുത്ത സ്വാതന്ത്ര്യം; ഭാരതീയ കിസാന്‍ സംഘ് കേരള ഘടകം റിപ്പബ്ലിക് ദിനം ഭാരതമാതാ ദിനമായി ആചരിക്കുന്നു


കോണ്‍ഗ്രസിലെ ഹിന്ദുക്കളോട്


കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേപ്പാളിലെ 'കറിവേപ്പില' കെപി ശര്‍മ്മ ഒലി; പ്രധാനമന്ത്രിയെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി; അസാധാരണ നീക്കങ്ങള്‍

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.